- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈറ്റ് പ്ലെയിൻസ് സെന്റ് മേരീസ് പള്ളിയിൽ എട്ടുനോമ്പ് ആചരണം സെപ്റ്റംബർ രണ്ടു മുതൽ 9 വരെ
ന്യൂയോർക്ക്: വൈറ്റ് പ്ലെയിൻസ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളിനോട് അനുബന്ധിച്ചു ആണ്ടുതോറും നടത്തപ്പെടാറുള്ള എട്ടുനോമ്പാചരണവും, പുണ്യ ശ്ലോകനായ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ ദുഃഖ്റോനോ പെരുന്നാളും, ഇടവകയുടെ വലിയ പെരുന്നാളും സെപ്റ്റംബർ 2 ശനിയാഴ്ച മുതൽ സെപ്റ്റംബർ 9 ശനിയാഴ്ച വരെ എട്ടു ദിവസങ്ങളിലായി ഭക്ത്യാദരപൂർവ്വം നടത്തപ്പെടുന്നു. സെപ്റ്റംബർ രണ്ടിന് ശനിയാഴ്ച, ഇടവക വികാരി വന്ദ്യ ഗീവർഗീസ് ചട്ടത്തിൽ കോർ എപ്പിസ്‌കോപ്പയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാനയോടെ ഈ വർഷത്തെ പെരുന്നാൾ ആരംഭിക്കും. അന്നേ ദിവസം, കാലം ചെയ്ത പുണ്യശ്ലോകനും വൈറ്റ് പ്ലെയിൻസ് സെന്റ് മേരീസ് പള്ളിയുടെ വളർച്ചയിൽ ഏറെ തല്പരനുമായിരുന്ന മലങ്കരയുടെ പ്രകാശ ഗോപുരം അബൂൻ മോർ ബസേലിയോസ് പൗലൂസ് ദ്വിദീയൻ കാതോലിക്കാ ബാവയുടെ ഇരുപത്തിയൊന്നാമതു ദുഃഖ്റോനോ പെരുന്നാൾ പ്രത്യേക പ്രാത്ഥനകളോടും നേർച്ചവിളമ്പോടും കൂടെ നടത്തും. തുടർന്ന് റെവ. ഡീക്കൻ ബെൽസൺ കുര്യാക്കോസ് (ഡയറക്ടർ, സൺഡേ സ്‌കൂൾ അസോസിയേഷൻ) വചന ശ്രുശ
ന്യൂയോർക്ക്: വൈറ്റ് പ്ലെയിൻസ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളിനോട് അനുബന്ധിച്ചു ആണ്ടുതോറും നടത്തപ്പെടാറുള്ള എട്ടുനോമ്പാചരണവും, പുണ്യ ശ്ലോകനായ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ ദുഃഖ്റോനോ പെരുന്നാളും, ഇടവകയുടെ വലിയ പെരുന്നാളും സെപ്റ്റംബർ 2 ശനിയാഴ്ച മുതൽ സെപ്റ്റംബർ 9 ശനിയാഴ്ച വരെ എട്ടു ദിവസങ്ങളിലായി ഭക്ത്യാദരപൂർവ്വം നടത്തപ്പെടുന്നു.
സെപ്റ്റംബർ രണ്ടിന് ശനിയാഴ്ച, ഇടവക വികാരി വന്ദ്യ ഗീവർഗീസ് ചട്ടത്തിൽ കോർ എപ്പിസ്‌കോപ്പയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാനയോടെ ഈ വർഷത്തെ പെരുന്നാൾ ആരംഭിക്കും. അന്നേ ദിവസം, കാലം ചെയ്ത പുണ്യശ്ലോകനും വൈറ്റ് പ്ലെയിൻസ് സെന്റ് മേരീസ് പള്ളിയുടെ വളർച്ചയിൽ ഏറെ തല്പരനുമായിരുന്ന മലങ്കരയുടെ പ്രകാശ ഗോപുരം അബൂൻ മോർ ബസേലിയോസ് പൗലൂസ് ദ്വിദീയൻ കാതോലിക്കാ ബാവയുടെ ഇരുപത്തിയൊന്നാമതു ദുഃഖ്റോനോ പെരുന്നാൾ പ്രത്യേക പ്രാത്ഥനകളോടും നേർച്ചവിളമ്പോടും കൂടെ നടത്തും. തുടർന്ന് റെവ. ഡീക്കൻ ബെൽസൺ കുര്യാക്കോസ് (ഡയറക്ടർ, സൺഡേ സ്‌കൂൾ അസോസിയേഷൻ) വചന ശ്രുശൂഷ നടത്തുന്നതും ആയിരിക്കും. തുടർന്ന്, 2 മണി മുതൽ അമേരിക്കൻ റെഡ് ക്രോസിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പും ഉണ്ടായിരിക്കും. സെപ്റ്റംബർ മൂന്നിന ഞായറാഴ്ച, ക്നാനായ അതിഭദ്രാസന ആർച്ച്ബിഷപ് ആയുബ് മോർ സിൽവാനോസ് മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്.
സെപ്റ്റംബർ 4 മുതൽ 8 വരെ എല്ലാ ദിവസവും സന്ധ്യ നമസ്‌കാരവും, മദ്ധ്യസ്ഥപ്രാർത്ഥനയും തുടർന്ന് ഗാനശുശ്രൂഷയും തിരുവചനഘോഷണവും ഉണ്ടായിരിക്കും. സുവിശേഷ പ്രാസംഗികരായ ഡീക്കൻ വിവേക് അലക്സ് (സെന്റ് മേരീസ്, ബെർഗെൻഫീൽഡ്) നാലാം തീയതിയും; റെവ. ഫാദർ ഗീവർഗീസ് ചാലിശ്ശേരി (വികാരി, സെന്റ് മേരീസ് വെസ്റ്റ് നയാക്കു) സെപ്റ്റംബർ അഞ്ചാം തീയതിയും; റെവ. ഫാദർ വറുഗീസ് പോൾ (വികാരി, സെന്റ് എഫ്രേം കത്തീഡ്രൽ, വിപ്പനി) സെപ്റ്റംബർ ആറാം തീയതിയും; റെവ. ഫാദർ രാജൻ പീറ്റർ (വികാരി, സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ്, മാസ്സപിക്വ) സെപ്റ്റംബർ ഏഴാം തീയതിയും; ഡീക്കൻ അജീഷ് മാത്യു, മാറ്റ് കുര്യാക്കോസ് എന്നിവർ സെപ്റ്റംബർ എട്ടാം തീയതിയും ധ്യാനത്തിനും വചനശുശ്രൂഷകൾക്കും നേതൃത്വം നൽകും .
വി: ദൈവമാതാവിന്റെ പെരുന്നാൾ ദിവസമായ സെപ്റ്റംബർ ഒൻപതാം തീയതി രാവിലെ 8:30ന് അമേരിക്കൻ അതിഭദ്രാസനത്തിന്റെ ആർച്ചുബിഷപ്പും പാത്രിയാർക്കൽ വികാരിയുമായ അഭി.യൽദോ മോർ തീത്തോസ് മെത്രാപ്പൊലീത്തയെ ഇടവക ജനങ്ങളുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നതും, തുടർന്നു അഭി. മെത്രാപ്പൊലീത്തയുടെ പ്രധാന കാർമ്മികത്വത്തിലും വന്ദ്യ കോർഎപ്പിസ്‌കോപ്പാമാരുടെ സഹകാർമ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന അർപ്പിക്കപ്പെടുന്നതാണ്. തുടർന്ന് പ്രദിക്ഷണവും, നേർച്ച വിളമ്പോടും കൂടി ഈ വർഷത്തെ പെരുന്നാൾ സമാപിക്കുന്നതായിരിക്കും.
പെരുന്നാൾ ഏറ്റം സമുചിതമാക്കുവാൻ വേണ്ട എല്ലാ ക്രമീകരണങ്ങളും മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടവക ചെയ്തു കഴിഞ്ഞു. മഹാപരിശുദ്ധയായ ദൈവമാതാവിന്റെ മധ്യസ്ഥതയിൽ അഭയപ്പെട്ടു ഉപവാസത്തോടും പ്രാർത്ഥനയോടും കൂടി നോമ്പാചരണത്തിലും പെരുന്നാളിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും വൈറ്റ് പ്ലെയിൻസ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക്: വെരി. റെവ. ഗീവർഗീസ് ചട്ടത്തിൽ കോർഎപ്പിസ്‌കോപ്പ: (518) 9286261 (വികാരി & പ്രസിഡന്റ്), റെവ. ഫാദർ ജെറി ജേക്കബ്: (845) 5199669 (സഹ വികാരി), ജെഫി തോമസ്: (914) 4390991 (വൈസ് പ്രസിഡന്റ്), ബോബി കുര്യാക്കോസ്: (845) 5960424 (സെക്രട്ടറി), ഐസക് വർഗീസ്: (914) 3301612 (ട്രസ്റ്റി), ബൈജു വർഗീസ്: (914) 3491559 (ജോയിന്റ് സെക്രട്ടറി).