- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒർലാന്റോ ഐ.പി.സി: ആരാധനാലയ സമർപ്പണ ശുശ്രൂഷ നടത്തി
ഫ്‌ളോറിഡ: ഒർലാന്റോ ദൈവസഭാ വിശ്വാസികളുടെ പ്രാർത്ഥനയുടെയും പ്രയത്‌നത്തിന്റെയും ഫലമായി നിർമ്മിക്കപ്പെട്ട, മനോഹരവും വിശാലവുമായ പുതിയ ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷ ഡിസംബർ 23ന് ശനിയാഴ്ച സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് മാത്യു നിർവ്വഹിച്ചു. രാവിലെ 9.45 ന് സഭാങ്കണത്തിൽ നടത്തപ്പെട്ട ശുശ്രൂഷയിൽ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ ദേശീയ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ ആരാധനാലയം ഉദ്ഘാടനം ചെയ്തു. ഐ.പി.സി മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ ഡോ. വൽസൻ ഏബ്രഹാം ആത്മീയ സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ലോക സഞ്ചാരികളുടെ അവധിക്കാല തലസ്ഥാന നഗരമായ ഒർലാന്റോ പട്ടണത്തിൽ, ആത്മീയതയുടെ പ്രകാശ ഗോപുരമായി പെന്തക്കോസ്തിന്റെ വിശുദ്ധിയും വേർപാടും അടിസ്ഥാനമാക്കി, വചനാടിസ്ഥാനത്തിലുള്ള ആരാധനയുടെ സൗന്ദര്യം അനേകർക്ക് കാട്ടിക്കൊടുക്കുവാൻ നിർമ്മിക്കപ്പെട്ട ദേവാലയത്തിന്റെ സമർപ്പണ ചടങ്ങിൽ നൂറുകണക്കിന് വിശ്വാസികൾ സാക്ഷ്യം വഹിച്ചു. ബിൽഡിങ് കമ്മറ്റി ചെയർമാൻ ബ്രദർ അലക്‌സാണ്ടർ ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. സഭാ സെക്രട്ടറി രാജു പൊന
ഫ്‌ളോറിഡ: ഒർലാന്റോ ദൈവസഭാ വിശ്വാസികളുടെ പ്രാർത്ഥനയുടെയും പ്രയത്‌നത്തിന്റെയും ഫലമായി നിർമ്മിക്കപ്പെട്ട, മനോഹരവും വിശാലവുമായ പുതിയ ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷ ഡിസംബർ 23ന് ശനിയാഴ്ച സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് മാത്യു നിർവ്വഹിച്ചു.
രാവിലെ 9.45 ന് സഭാങ്കണത്തിൽ നടത്തപ്പെട്ട ശുശ്രൂഷയിൽ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ ദേശീയ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ ആരാധനാലയം ഉദ്ഘാടനം ചെയ്തു. ഐ.പി.സി മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ ഡോ. വൽസൻ ഏബ്രഹാം ആത്മീയ സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
ലോക സഞ്ചാരികളുടെ അവധിക്കാല തലസ്ഥാന നഗരമായ ഒർലാന്റോ പട്ടണത്തിൽ, ആത്മീയതയുടെ പ്രകാശ ഗോപുരമായി പെന്തക്കോസ്തിന്റെ വിശുദ്ധിയും വേർപാടും അടിസ്ഥാനമാക്കി, വചനാടിസ്ഥാനത്തിലുള്ള ആരാധനയുടെ സൗന്ദര്യം അനേകർക്ക് കാട്ടിക്കൊടുക്കുവാൻ നിർമ്മിക്കപ്പെട്ട ദേവാലയത്തിന്റെ സമർപ്പണ ചടങ്ങിൽ നൂറുകണക്കിന് വിശ്വാസികൾ സാക്ഷ്യം വഹിച്ചു.
ബിൽഡിങ് കമ്മറ്റി ചെയർമാൻ ബ്രദർ അലക്‌സാണ്ടർ ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. സഭാ സെക്രട്ടറി രാജു പൊന്നോലിൽ, ട്രഷറാർ മനോജ് ഡേവിഡ്, എം.എ ജോർജ്, എ.വി. ജോസ്, ബെന്നി ജോർജ്, തോമസ് ചാക്കോ, സാം ജോർജ്, സിസ്റ്റർ രമണി മാത്യു, സിസ്റ്റർ ലീലാമ്മ ജോർജ്, ബോബി അമ്പനാട്ട്, റിജോ രാജു എന്നിവരെ കൂടാതെ സഭയുടെ മുൻ ശുശ്രൂഷകന്മരായ പാസ്റ്റർ മാത്യൂസ് ഇട്ടി, തോമസ് ജോർജ്, വി.പി ജോസ്, ജെയിംസ് പൊന്നോലിൽ, സിസ്റ്റർ കുഞ്ഞമ്മ ദാനിയേൽ എന്നിവരും വിവിധ സഭകളെ പ്രതിനിധികരിച്ച് പാസ്റ്റർമാരായ കെ.സി ജോൺ, മാത്യൂ ജോസഫ്, റോയി വാകത്താനം, ഫിലിപ്പ് ജോസഫ്, ജോൺ സാമുവേൽ, ആന്റണി റോക്കി, ബ്രദർ ജോർജ് പാപ്പച്ചൻ, സണ്ണി കൈതമറ്റം തുടങ്ങിയവരും പ്രസംഗിച്ചു.
കഴിഞ്ഞ 10 വർഷക്കാലത്തിലധികമായി സഭയുടെ സീനിയർ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ച് വരുന്ന പാസ്റ്റർ ജേക്കബ് മാത്യുവിനെയും കുടുംബത്തെയും, സഭയുടെ സ്ഥാപക കുടുംബങ്ങളായ ബ്രദർ വർക്കി ചാക്കോ, ബ്രദർ അലക്‌സാണ്ടർ ജോർജ്, സിസ്റ്റർ ആലീസ് ഏബ്രഹാം തുടങ്ങിയവർക്കും ബിൽഡിങ് കമ്മറ്റി, ബോർഡ് അംഗങ്ങൾ എന്നിവർക്കും പ്രത്യേക ഫലകം നൽകി പൊതുസഭ ആദരിച്ചു.
പാസ്റ്റർ ഏബ്രഹാം കുറിയാക്കോസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ബ്രദർ സാം ഫിലിപ്പ് സ്വാഗതവും ബോർഡംഗം ബ്രദർ സ്റ്റീഫൻ ദാനിയേൽ നന്ദിയും പറഞ്ഞു.
3.5 മില്യണിൽ അധികം ഡോളർ ചെലവാക്കി പതിനാലായിരം ചതുരശ്ര അടിയിൽ മനോഹരമായ ആരാധനാലയ കെട്ടിട സമുച്ചയമാണ് നിർമ്മിക്കപ്പെട്ടത് ദൈവീക പരിപാലനത്തിന്റെയും കരുതലിന്റെയും പ്രതിഫലനമാണ്. 600 ലധികം ആളുകളെ ഉൾക്കൊള്ളാവുന്ന കെട്ടിടത്തിൽ കോൺഫ്രൻസ് റൂമും, കുഞ്ഞുങ്ങൾക്കായുള്ള റൂമും മറ്റ് അനുബദ്ധ മുറികളും ചുറ്റുപാടും മനോഹരമായ കാർ പാർക്കിങ് സൗകര്യങ്ങളുമാണുള്ളത്.
സമർപ്പണ ശുശ്രുഷകളിലും ഉദ്ഘാടന പൊതു സമ്മേളനത്തിലും പങ്കെടുത്ത് ആശംസകൾ അറിയിച്ച ഏവർക്കും സെക്രട്ടറി രാജു ഏബ്രഹാം പൊന്നോലിൽ നന്ദി അറിയിച്ചു. സഭയുടെ കൂടുതൽ വിവരങ്ങൾക്ക് :www.ipcorlando.org സന്ദർശിക്കുക.