ദുബായ്: യുഎ.ഇയിലെ എല്ലാ പള്ളികളിലും മഴക്ക് വേണ്ടിയുള്ള നിസ്‌കാരവും ഖുതുബയും  പ്രത്യേക പ്രാർത്ഥനയും നടന്നു. മഴക്ക് വേണ്ടി യുഎ.ഇ.ലെ എല്ലാ പള്ളികളിലും പ്രത്യേക പ്രാർത്ഥനയും മഴയ്ക്ക് വേണ്ടിയുള്ള നിസ്‌കാരവും നടത്താൻ കഴിഞ്ഞ ദിവസം യുഎ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അഭ്യർത്ഥിച്ചിരുന്നു. ഇതനുസരിച്ചാണ് യു.എ.ഇ.ലെ എല്ലാ പള്ളികളിലും വ്യാഴാഴ്ച രാവിലെ നിസ്‌കാരം നടന്നത്. ദുബായ് ജുമേരയിലെ മസ്ജിദ് അബ്ദുസ്സലാം റഫീഹ് പള്ളിയിൽ ഖത്തീബ് ശൈഖ് ഹുസൈൻ ഹബീബ് അൽ സഖാഫ് നേതൃത്വം നൽകി.