ഡബ്ലിൻ: ലോകമെങ്ങും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ ഓർമ്മിക്കുവാനും അവർക്കായി പ്രാർത്ഥിക്കുവാനും അവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുവാനുമായി  വെള്ളിയാഴ്ച ലിമറിക്ക് സീറോ മലബാർ സഭയിൽ പ്രാർത്ഥനാ ദിനം ആചരിക്കുന്നു.

അന്നേ ദിവസം ഡൂറഡോയൽ സെന്റ് പോൾസ് പള്ളിയിൽ വച്ച് വൈകിട്ട് 7 മണി മുതൽ 10.30 വരെ നടത്തപ്പെടുന്ന ജാഗരണ പ്രാർത്ഥനയിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കുവേണ്ടി മാദ്ധ്യസ്ഥം വഹിച്ച് പ്രാർത്ഥിക്കുന്നതായിരിക്കും. ഈ ശുശ്രൂഷയിലേക്ക് ഏവരേയും സ്‌നേഹത്തോടെ ലിമറിക്ക് സീറോ മലബാർ സഭ പ്രീസ്റ്റ് ഇൻ ചാർജ്ജ് ഫാ. ഫ്രാൻസിസ് നീലങ്കാവിൽ സ്വാഗതം ചെയ്യുന്നു.