- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രയർലൈൻ ഫാമിലി കോൺഫറൻസ് 21 മുതൽ 24 വരെ ബോസ്റ്റണിൽ
ബോസ്റ്റൺ: ലോകത്തിന്റെ നാനാഭാഗങ്ങളെയും ടെലിഫോൺ വഴി ബന്ധിപ്പിക്കുന്ന പ്രാർത്ഥനാ ശൃംഖലയായ പ്രയർ ലൈനിന്റെ ഏഴാമത് ഫാമിലി കോൺഫറൻസ് മെയ് 21 മുതൽ 24 വരെ ബോസ്റ്റണിലുള്ള ഇന്റർ നാഷണൽ ചർച്ച് ഓഫ് ഗോഡ് ദേവാലയത്തിൽ വച്ച് നടക്കും. വെറും രണ്ടു ഫാമിലി ആയി തുടങ്ങിയ പ്രയർ ലൈൻ ഇന്ന് ലോകമെമ്പാടും വിശ്വാസികൾ ഉള്ള പ്രാർത്ഥന മിനിസ്ട്രി ആയി മാറിക്കഴിഞ്ഞു .

മലയാളത്തിൽ തുടങ്ങി വച്ച പ്രയർ ലൈൻ ഇന്ന് എല്ലാ ഭാഷകളിലും ലഭ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അനേകർക്ക് ഈ പ്രയർ ലൈൻ ആശ്വാസം നല്കിക്കൊണ്ടിരിക്കുന്നു. സോഫ്റ്റ് വെയർ എഞ്ചിനീയർ ആയ സുസൻ ജോർജിനു ദൈവം കൊടുത്ത ദർശനത്തിൽ നിന്നും രൂപം കൊണ്ട പ്രയർ ലൈൻ ഇന്ന് ഇരുപത്തിനാല് മണിക്കൂറും പ്രാർത്ഥനാസജ്ജമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ഭർത്താവും
ഡോക്ടറും ആയ ഡോക്ടർ രാജൻ ദാനിയേലും (റോബി ) സജീവമായി സുസനോടൊപ്പം പ്രയെർ ലൈനിൽ ഉണ്ട്. പ്രയർ കോൺഫറൻസിൽ കടന്നു വരാൻ ആഗ്രഹിക്കുന്ന എല്ലാ ദൈവ മക്കളും www.prayerline24.com എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൈവ ദാസന്മാർ വചനം സംസാരിക്കും . പാസ്റ്റർ ചാക്കോ ജോസഫ് , സിസ്റ്റർ സെലിൻ പി ഉമ്മൻ , സിസ്റ്റർ സുസെൻ ജോർജ് എന്നിവർ പ്രധാന പ്രാസംഗികർ ആയിരിക്കും .
കോൺഫറൻസിനോട് അനുബന്ധിച്ച് സ്‌നാന ശുശ്രുഷ ഉണ്ടായിരിക്കും. കടന്നു വരുന്ന എല്ലാ വിശ്വാസികൾക്കും താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട് . കോൺഫറൻസ് അനുഗ്രഹത്തിനായി എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു . രജിസ്‌ട്രേഷൻ ഫീസ് ഒന്നും ഇല്ലാത്ത ഒരേ ഒരു പ്രയർ കോൺഫറൻസ് ആണ് എന്നതും പ്രയർ ലൈൻ ന്റെ മാത്രം പ്രത്യേകത ആണ് . കൂടുതൽ വിവരങ്ങൾക്ക് സുസെൻ ജോർജ് മായോ ഡോക്ടർ രാജൻ ഡാനിയേൽ ലും ആയി ബന്ധപ്പെടുക .ഫോൺ : 9782572423 പ്രയർ ലൈൻ : 17124328273 , കോഡ് 218 6181#
സതീഷ് പത്മനാഭൻ അറിയിച്ചതാണിത്.