- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി നാട്ടിലേക്ക് തിരിക്കുന്നവർക്ക് വിമാനത്തിൽ വേണ്ട ഭക്ഷണം നേരത്തെ ഓർഡർ ചെയ്യാം; എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങളിൽ ബുധനാഴ്ച മുതൽ ഭക്ഷണം മുൻകൂട്ടി ഓർഡർ ചെയ്യാൻ അവസരം
അബൂദബി: ഇനി നാട്ടിലേക്ക് തിരിക്കുന്നവർക്ക് വിമാനത്തിൽ വേണ്ട ഭക്ഷണം നേരത്തെ ഓർഡർ ചെയ്യാം. യു.എ.ഇക്കും ഇന്ത്യക്കും ഇടയിൽ സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങളിൽ ആണ് പുതിയ സൗകര്യം നിങ്ങളെ കാത്തിരിക്കുന്നത്. ഫെബ്രുവരി ഒന്ന് മുതലാണ് സൗകര്യം ലഭ്യമാവുക. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് ഭക്ഷണം ഓർഡർ ചെയ്തിരിക്കണം.പ്രാതലിന് 125 രൂപ മുതൽ 200 രൂപ വരെ, ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 175 രൂപ മുതൽ 300 രൂപ വരെ എന്നിങ്ങനെയാണ് വില. സസ്യാഹാരവും മാംസാഹാരവും ലഭ്യമാക്കും. ഇങ്ങനെ ഭക്ഷണം ഓർഡർ ചെയ്യുന്നവർക്ക് വിമാനത്തിലെ സൗജന്യ സ്‌നാക്ക് പാക്കുകൾ തുടർന്നും നൽകുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ദുബൈയിൽനിന്നും ഷാർജയിൽനിന്നും ഇന്ത്യയിലേക്കുള്ള തെരഞ്ഞെടുത്ത വിമാനങ്ങളിലാണ് പുതിയ സേവനം. അതേസമയം, ഡൽഹിയിലേക്കുള്ള വിമാനങ്ങളിലൊഴിച്ച് അബൂദബിയിൽനിന്നുള്ള മറ്റെല്ലാ വിമാനങ്ങളിലും ഈ സേവനം ലഭിക്കും.
അബൂദബി: ഇനി നാട്ടിലേക്ക് തിരിക്കുന്നവർക്ക് വിമാനത്തിൽ വേണ്ട ഭക്ഷണം നേരത്തെ ഓർഡർ ചെയ്യാം. യു.എ.ഇക്കും ഇന്ത്യക്കും ഇടയിൽ സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങളിൽ ആണ് പുതിയ സൗകര്യം നിങ്ങളെ കാത്തിരിക്കുന്നത്.
ഫെബ്രുവരി ഒന്ന് മുതലാണ് സൗകര്യം ലഭ്യമാവുക. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് ഭക്ഷണം ഓർഡർ ചെയ്തിരിക്കണം.പ്രാതലിന് 125 രൂപ മുതൽ 200 രൂപ വരെ, ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 175 രൂപ മുതൽ 300 രൂപ വരെ എന്നിങ്ങനെയാണ് വില. സസ്യാഹാരവും മാംസാഹാരവും ലഭ്യമാക്കും. ഇങ്ങനെ ഭക്ഷണം ഓർഡർ ചെയ്യുന്നവർക്ക് വിമാനത്തിലെ സൗജന്യ സ്‌നാക്ക് പാക്കുകൾ തുടർന്നും നൽകുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
ദുബൈയിൽനിന്നും ഷാർജയിൽനിന്നും ഇന്ത്യയിലേക്കുള്ള തെരഞ്ഞെടുത്ത വിമാനങ്ങളിലാണ് പുതിയ സേവനം. അതേസമയം, ഡൽഹിയിലേക്കുള്ള വിമാനങ്ങളിലൊഴിച്ച് അബൂദബിയിൽനിന്നുള്ള മറ്റെല്ലാ വിമാനങ്ങളിലും ഈ സേവനം ലഭിക്കും.