- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ഓസ്ട്രേലിയയിൽ നിന്ന് ന്യൂസിലന്റിലേക്ക് യാത്ര തിരിക്കും മുമ്പ് കോവിഡ് പരിശോധന നിർബന്ധം; വിക്ടോറിയയിൽ കേസുകൾ ഉയർന്നതോടെ നടപടി കർശനമാക്കി ന്യൂസിലന്റ്
വിക്ടോറിയയിൽ കേസുകൾ ഉയർന്നതോടെ ഓസ്‌ട്രേലിയയിൽ നിന്നും ന്യൂസിലന്റിലേക്ക് യാത്ര ചെയ്യുന്നവർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ചു. യാത്രക്കാർ യാത്ര തിരിക്കും മുമ്പ് കോവിഡ് പരിശോധന നടത്തണമെന്നാണ് പുതിയ നിയമം.
അതായത് വിക്ടോറിയയിൽ വൈറസ് പടരുന്ന സമയത്ത് ഉണ്ടായിട്ടും രാജ്യത്തേക്ക് എത്തുകയാണെങ്കിലും നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ യാത്രാ തടസ്സം കൂടാതെ എത്താം. അതായത് ഓസ്ട്രേലിയയിൽ നിന്ന് ന്യൂസിലൻഡിലേക്ക് പറക്കുന്ന ആളുകൾ മെയ് 20-നോ അതിനുശേഷമോ വിക്ടോറിയയിലായിരുന്നുവെങ്കിൽ പുറപ്പെട്ട 72 മണിക്കൂറിനുള്ളിലെ നെഗറ്റീവ് കോവിഡ് -19 ടെസ്റ്റ് കയ്യിൽ കരുതണം.
നെഗറ്റീവ് ടെസ്റ്റിന്റെ തെളിവുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെടുന്നത് ആളുകൾക്ക് ബോർഡിങ് നിഷേധിക്കുന്നതിനോ ന്യൂസിലാന്റിൽ എത്തുമ്പോൾ പിഴ ഈടാക്കുന്നതിനോ ഇടയാക്കും.രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.എന്നാൽ മെയ് 25 മുതൽ രാത്രി 7.59 മുതൽ വിക്ടോറിയയിൽ കഴിയുന്ന ആർക്കും ന്യൂസിലൻഡിലേക്ക് പോകാൻ അനുവാദമില്ല.