ന്യൂയോർക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാർ ഫൊറോന ഇടവകയിലെ, കപ്പിൾസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ (വെള്ളി, ശനി, ഞായർ) യുവതി യുവാക്കൾക്കായി വിവാഹ ഒരുക്ക സെമിനാർ നടത്തുന്നു.

ന്യൂയോർക്കിലെ ഒസിനിംഗിലുള്ള മരിയൻ ഡെയിൽ റിട്രീറ്റ് സെന്ററിൽ ആണ് മൂന്നു ദിവസം താമസിച്ചുകൊണ്ടുള്ള കോഴ്‌സ് നടത്തുന്നത്.

അമേരിക്കയിലോ നാട്ടിൽ വച്ചോ വിവാഹിതരാകുവാൻ തയ്യാറെടുക്കുന്ന കത്തോലിക്കാ യുവതീ യുവാക്കൾ നിർബന്ധമായും കോഴ്‌സിൽ പങ്കെടുക്കേണ്ടതാണ്.

ഷിക്കാഗോ രൂപത ഫാമിലി അപ്പസ്തലേറ്റ് ഡയറക്ടർ ഫാ. പോൾ ചാലിശേരിയുടെ നേതൃത്വത്തിലാണു ക്ലാസുകൾ. വിവരങ്ങൾക്ക്: ഫാ. ജോസ് കണ്ടത്തിക്കുടി (വികാരി) 201 681 6021 FREE, ബെന്നി മുട്ടപ്പള്ളി 914 815 3489  FREE. emailbenny.muttappallil@gmail.com