ഡാളസ്: ഗാർലൻഡ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനയുടെ ആഭിമുഖ്യത്തിൽ ജൂൺ മൂന്ന്, നാല്, അഞ്ച് (വെള്ളി, ശനി, ഞായർ) തീയതികളിൽ വിവാഹ ഒരുക്ക സെമിനാർ (പ്രീ കാന കോഴ്‌സ്) നടത്തുമെന്ന് വികാരി ഫാ. ജോഷി എളംബശേരിൽ അറിയിച്ചു.

മൂന്നിനു (വെള്ളി) വൈകുന്നേരം അഞ്ചിനു ആരംഭിക്കുന്ന കോഴ്‌സ് അഞ്ചിനു (ഞായർ) ഉച്ചയ്ക്ക് ഒന്നിനു സമാപിക്കും. ഡെന്റണിലുള്ള ക്യാമ്പ് കോപാസ് റിട്രീറ്റ് സെന്ററിലാണ് (8200 E. McKinney St, Denton, TX 76208) സെമിനാർ.

അമേരിക്കയിലോ, നാട്ടിലോ വിവാഹിതരാകുവാൻ ആഗ്രഹിക്കുന്ന സീറോ മലബാർ സഭയിലെ യുവതീ യുവാക്കൾക്ക് നിർബന്ധമായും പങ്കെടുക്കേണ്ട സർട്ടിഫിക്കറ്റ് കോഴ്‌സാണിത്. വിവാഹ ജീവിതത്തിന്റെ ആത്മീയവും ഭൗതീകവുമായ തലങ്ങളിൽ കൂടുതൽ അറിവുകൾ നല്കുന്ന സെമിനാറിൽ രജിസ്റ്റർ ചെയ്യുവാൻ കോഓർഡിനേറ്റേഴ്‌സുമായി ബന്ധപ്പെടുക.

വിവരങ്ങൾക്ക്: ഫാ. ജോഷി എളംബശേരിൽ (വികാരി) 248 794 4343,

gelambasseril@gmail.com, കുര്യൻ ജോസഫ് 214 507 9892 jokuttyusa@gmail.com