രാജ്യത്തെ പ്രീ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഫീസ് ഇല്ലാതെ വിദ്യാഭ്യാസം നല്കുന്ന പദ്ധതി ഉടനെന്ന് റിപ്പോർട്ട്. അടുത്ത വർഷം മുതൽ പ്രീ സ്‌കൂൾ വിദ്യാഭ്യാസം ഫെഡറൽ സർക്കാർ സൗജന്യമാക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

നാലു വർഷം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ആഴ്ചയിൽ 15 മണിക്കൂർ സൗജന്യമായി പഠിക്കുവാനുള്ള സൗകര്യമാണ് ഒരുക്കുവാൻ പോകുന്നത്. കാൻബറയിൽ നടന്ന പൊതുപരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി സൈമൺ ബിർമിങ്ഹാം ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി. 428 മില്യൺ ഡോളറാണ് സർക്കാർ പ്രീ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നീക്കി വച്ചിട്ടുള്ളത്.

അടുത്ത വര്ഷങ്ങളിൽ രാജ്യത്തുടനീളം ഡേകെയർ സെന്ററുകൾ പുതുതായി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. അതേ സമയം പുതിയ തീരുമാനമനുസരിച്ച് വിദ്യാർത്ഥികളുടെ ഫീസിൽ അടുത്ത വർഷം മുതൽ 1.8 ശതമാനം വർധനവുണ്ടാകുമെന്നും പിന്നീട് വർധനവ് തുടർന്ന് 2021 ആകുമ്പോഴേക്കും അത് 7.5 ശതമാനമായിത്തീരുമെന്നുമാണ് എഡ്യുക്കേഷൻ മിനിസ്റ്റർ സൈമൻ ബെർമിങ്ഹാം വെളിപ്പെടുത്തിയത് .