- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
സൈബർ ക്രിമിനലുകൾ നിങ്ങൾ അറിയാതെ കൊള്ള നടത്തും; നിങ്ങളുടെ കാർഡുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങും; കാർഡ് കൊടുക്കുന്ന സ്ഥാപനങ്ങൾ അറിഞ്ഞോ ജീവനക്കാരുടെ കയ്യബദ്ധം മൂലമോ ഡബിൾ പെയ്‌മെന്റ് വരാം; കാശിനെ കൈവിട്ട് ഡിജിറ്റൽ ആകുന്നവർ എന്നും ബാങ്ക് അക്കൗണ്ട് പരിശോധിക്കാൻ മറക്കരുത്
കറൻസിക്കു പകരം പ്ലാസ്റ്റിക് മണി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നയങ്ങളുമായി കേന്ദ്രസർക്കാർ രംഗത്തിറങ്ങിക്കഴിഞ്ഞു. എന്താണീ പഌസ്റ്റിക് മണിയെന്ന് അറിയാത്തവരുടെ എണ്ണം ഒരുപക്ഷേ കേരളത്തിൽ കുറവായിരിക്കും. പക്ഷേ, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പാവപ്പെട്ട ജനവിഭാഗങ്ങളിൽ ഏറെപ്പേർക്കും ഇപ്പോഴും അറിയില്ല, ഇതെന്താണ് സംഗതിയെന്ന്. ഇന്ത്യയിൽ വൻ നഗരങ്ങളിൽ ജീവിക്കുന്നവരിൽ പകുതിയോളം പേർക്കെങ്കിലും പഌസ്റ്റിക് മണി അഥവാ കാർഡ് ഉപയോഗിച്ചുള്ള സാമ്പത്തിക വിനിമയ രീതികൾ പരിചിതമാണ്. എന്നാൽ ഗ്രാമങ്ങളിൽ ഏതാണ്ട് 90 ശതമാനം പേർക്കുപോലും ഇപ്പോഴും അറിയാത്ത കാര്യമാണിത്. പരമ്പരാഗത രീതിയിൽ നോട്ടും നാണയവും എണ്ണിത്തിട്ടപ്പെടുത്തി കൊടുക്കൽ വാങ്ങലുകൾ നടത്തുന്ന രീതി മാറി പൊടുന്നനെ കാർഡ് ഉപയോഗത്തിലേക്കും ഇന്റർനെറ്റ് ബാങ്കിംഗിലേക്കും മൊബൈൽ പഴ്‌സുകളിലേക്കും ഇന്ത്യ മാറുമ്പോൾ വേണ്ടത്ര മുന്നൊരുക്കങ്ങൾ ഉണ്ടായില്ലെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ ഏറെയായിരിക്കുമെന്നാണ് ഇപ്പോൾ സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്. ലോകത്തെ സൈബർ കള്ളന്മാരുടെ നാടായ
കറൻസിക്കു പകരം പ്ലാസ്റ്റിക് മണി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നയങ്ങളുമായി കേന്ദ്രസർക്കാർ രംഗത്തിറങ്ങിക്കഴിഞ്ഞു. എന്താണീ പഌസ്റ്റിക് മണിയെന്ന് അറിയാത്തവരുടെ എണ്ണം ഒരുപക്ഷേ കേരളത്തിൽ കുറവായിരിക്കും. പക്ഷേ, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പാവപ്പെട്ട ജനവിഭാഗങ്ങളിൽ ഏറെപ്പേർക്കും ഇപ്പോഴും അറിയില്ല, ഇതെന്താണ് സംഗതിയെന്ന്.
ഇന്ത്യയിൽ വൻ നഗരങ്ങളിൽ ജീവിക്കുന്നവരിൽ പകുതിയോളം പേർക്കെങ്കിലും പഌസ്റ്റിക് മണി അഥവാ കാർഡ് ഉപയോഗിച്ചുള്ള സാമ്പത്തിക വിനിമയ രീതികൾ പരിചിതമാണ്. എന്നാൽ ഗ്രാമങ്ങളിൽ ഏതാണ്ട് 90 ശതമാനം പേർക്കുപോലും ഇപ്പോഴും അറിയാത്ത കാര്യമാണിത്. പരമ്പരാഗത രീതിയിൽ നോട്ടും നാണയവും എണ്ണിത്തിട്ടപ്പെടുത്തി കൊടുക്കൽ വാങ്ങലുകൾ നടത്തുന്ന രീതി മാറി പൊടുന്നനെ കാർഡ് ഉപയോഗത്തിലേക്കും ഇന്റർനെറ്റ് ബാങ്കിംഗിലേക്കും മൊബൈൽ പഴ്‌സുകളിലേക്കും ഇന്ത്യ മാറുമ്പോൾ വേണ്ടത്ര മുന്നൊരുക്കങ്ങൾ ഉണ്ടായില്ലെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ ഏറെയായിരിക്കുമെന്നാണ് ഇപ്പോൾ സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.
ലോകത്തെ സൈബർ കള്ളന്മാരുടെ നാടായ റൊമാനിയയിൽ നിന്നുമെത്തിയ സൈബർ കള്ളന്മാർ നമ്മുടെ കൊച്ചുകേരളത്തിന്റെ തലസ്ഥാന നഗരിയിൽ നടത്തിയ ഓപ്പറേഷൻ ആരും മറന്നുകാണില്ല. എടിഎമ്മുകളിൽ സ്‌കിമ്മർ എന്ന ഉപകരണം ഘടിപ്പിച്ച് കാർഡുപയോഗിച്ച് പണം എടുക്കുന്നവരുടെ വിവരങ്ങൾ ചോർത്തി അവരുടെ അക്കൗണ്ടിൽ നിന്ന് വൻ തുകകളാണ് കവർന്നത്. ഇത് ഒരു സൂചന മാത്രമാണ്. ഇത്തരത്തിൽ ലോകമെമ്പാടും കവർച്ച നടത്തുന്ന വൻ സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിക്കുമ്പോഴും, കാർഡുപയോഗിച്ച് സാധനങ്ങൾ ഓൺലൈനായും കടകൡ നിന്നും വാങ്ങുമ്പോഴും മൊബൈൽ ബാങ്കിങ് നടത്തുമ്പോഴുമെല്ലാം എത്രമാത്രം സുരക്ഷ ഉറപ്പാക്കണമെന്ന് ആർക്കുമറിയാത്ത സ്ഥിതി.
ബാങ്കുകളും ധനകാര്യ, സുരക്ഷാ വിദഗ്ധരും ഇക്കാര്യത്തിൽ കൈക്കൊള്ളേണ്ട മുൻകരുതലുകൾ അക്കമിട്ട് പറയുമ്പോഴും അതെല്ലാം മറികടന്ന് നിങ്ങളുടെ അക്കൗണ്ടിലെ സമ്പാദ്യം എപ്പോൾ വേണമെങ്കിലും അപഹരിക്കപ്പെടാമെന്ന സ്ഥിതി. കാർഡും നെറ്റ് ബാങ്കിംഗും മൊബൈൽ ഇടപാടുകളും നടത്തുന്നവരിൽ ഇക്കാര്യങ്ങളെപ്പറ്റി വ്യക്തമായ ധാരണയുള്ളവർപോലും കബളിപ്പിക്കപ്പെടുന്ന ഉദാഹരണങ്ങൾ നിരവധി ഉണ്ടാകുന്നു. അപ്പോൾപിന്നെ ഇതിനെപ്പറ്റി ഒന്നുമറിയാത്ത അക്ഷരംപോലും കൂട്ടിവായിക്കാൻ അറിയാത്ത നിരക്ഷരർ ഉള്ള രാജ്യത്ത് ഇത്തരം ഉപാധികൾ പ്രധാന സാമ്പത്തിക ഇടപാടുകൾക്കായി കൊണ്ടുവരുന്നത്, അതും വേണ്ടത്ര മുന്നൊരുക്കമില്ലാതെ നടപ്പാക്കുന്നത് എത്രത്തോളം ആശാസ്യമാണെന്ന ചോദ്യമാണ് ഉന്നയിക്കപ്പെടുന്നത്.
എന്നാൽ ഇടപാടുകളിലെ സുതാര്യത ഉറപ്പാക്കാൻ ഇത്തരമൊരു നടപടി വേണമെന്ന ഉറച്ച തീരുമാനത്തിലാണ് കേന്ദ്ര സർക്കാർ. ഇന്റർനെറ്റ് ബാങ്കിംഗും മൊബൈൽ ബാങ്കിംഗും നടത്താൻ അത്യാവശ്യം കമ്പ്യൂട്ടർ സാക്ഷരതയെങ്കിലും വേണം. എന്നാൽ കാർഡുപയോഗിച്ചുള്ള ഇടപാടുകൾക്ക് നിങ്ങൾ നാലക്ക പിൻനമ്പർ മാത്രം രഹസ്യമായി സൂക്ഷിച്ചാൽ മതി. അതിനാൽതന്നെ പ്ലാസ്റ്റിക് മണി എന്നറിയപ്പെടുന്ന ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് ഉപയോഗത്തിനായിരിക്കും കേന്ദ്രസർക്കാർ തുടക്കത്തിൽ ഊന്നൽ നൽകുന്നത്. സമാനമായ രീതിയിൽ മൊബൈൽ വാലറ്റുകളുടെ ഉപയോഗവും നടപ്പാകും. ഇവിടെയും നിങ്ങളുടെ മൊബൈൽ നമ്പർ യൂസർ ഐഡിയും പിൻ നമ്പർ (പേഴ്‌സണൽ ഇൻഡക്‌സ് നമ്പർ അഥവാ സുരക്ഷാ നമ്പർ) അതിന്റെ രഹസ്യ താക്കോലുമായി മാറും.
ഇടപാടുകൾക്കായി കറൻസി ഉപയോഗിക്കുമ്പോൾ അത് പോക്കറ്റടിച്ചു പോകുകയോ വീട്ടിലോ ഓഫീസിലോ സൂക്ഷിച്ചിടത്തുനിന്ന് അപഹരിക്കപ്പെടുകയോ ചെയ്യുമ്പോഴാണ് അത് നിങ്ങൾക്ക് നഷ്ടപ്പെടുന്നത്. അല്ലെങ്കിൽ ഏതെങ്കിലും പ്രകൃതിക്ഷോഭം മൂലമോ, തീപിടിത്തം മുതലായ അപകടം മൂലമോ നഷ്ടപ്പെടാം. കാലങ്ങളായി സ്വർണമായും പണമായും സൂക്ഷിക്കുന്ന പണം ഇത്തരത്തിൽ കവരാതെ സൂക്ഷിക്കാനുള്ള ഉപാധികൾ എന്തെല്ലാമെന്ന് പാവപ്പെട്ടവർക്കുപോലും അറിയാം. കറൻസിയും സ്വർണവും സൂക്ഷിക്കുന്നതിന്റെ സുരക്ഷാ പാഠങ്ങൾക്കപ്പുറത്ത് തങ്ങൾക്ക് കേട്ടുകേൾവിപോലുമില്ലാത്ത കവർച്ചാ രീതികളെ പ്രതിരോധിക്കാൻപോലും അറിയണമെന്ന സ്ഥിതിയിലേക്കാണ് ഇനി കാര്യങ്ങൾ പോകുന്നത്.
ഭൗതിക സാഹചര്യങ്ങളിലൂടെ പണം നഷ്ടപ്പെടുന്ന കവർച്ചയല്ല, മറിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിങ്ങൾ സൂക്ഷിച്ച പണം നിങ്ങളോ ബാങ്കോ പോലും അറിയാതെ അതീവ കൗശലത്തോടെ കവരുന്ന റിമോട്ട് കള്ളന്മാരെയാണ് ഓരോരുത്തരും ഇനി ഇലക്ട്രോണിക് പണമിടപാടിലേക്ക് നീങ്ങുമ്പോൾ സൂക്ഷിക്കേണ്ടത്. വീട്ടിലോ നിങ്ങൾ പോകുന്ന ഇടങ്ങളിലോ നിങ്ങളുടെ അടുക്കൽ വന്നല്ല ഇ-കവർച്ച. മറിച്ച്, ലോകത്ത് എവിടെയിരുന്നും നിങ്ങളുടെ അക്കൗണ്ടിലെ പണം മോഷ്ടിക്കപ്പെടാം. ഇത്തരത്തിൽ നിങ്ങൾ അധ്വാനിച്ച് സ്വരുക്കൂട്ടുന്ന സമ്പത്ത് നിങ്ങളുടെ അറിവില്ലായ്മ മൂലം ഇല്ലാതാകുന്ന സാഹചര്യം ഒഴിവാക്കാൻ സ്വീകരിക്കേണ്ട നടപടികൾ എന്തെല്ലാമാണ്.
കാർഡിന്റെ പിൻനമ്പർ പരമപ്രധാനം; നെറ്റിലും മൊബൈലിലും പാസ് വേഡും
ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, റുപേ കാർഡുകൾ, കിസാൻ കാർഡുകൾ എന്നിങ്ങനെ ബാങ്കുകളും സർക്കാരും നൽകുന്ന കാർഡുകളാണ് പഌസ്റ്റിക് മണി. ഇവയുടെ ഉപയോഗത്തിൽ കാർഡിന്റെ നമ്പരും നിങ്ങൾ മനസ്സിൽ സൂക്ഷിക്കുന്ന പാസ് വേഡും ഉപയോഗിച്ചാണ് ഇടപാടുകൾ നടക്കുക. എടിഎമ്മുകളിലെ മെഷിനിൽ നിന്ന് പണമെടുക്കാനും വിൽപനശാലകളിൽ നിന്ന് സാധനങ്ങൾ വാങ്ങാനും പമ്പുകളിൽ നിന്ന് വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാനും തുടങ്ങി റെയിൽവെ, സിനിമാ ടിക്കറ്റുകൾക്കുവരെ കാർഡ് ഉപയോഗിക്കാം. അക്കൗണ്ടിൽ നിന്ന് മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം കൈമാറുന്നതിൽ തുടങ്ങി ഫോൺ, ഇലക്ട്രിസിറ്റി ബില്ലുകൾ അടയ്ക്കുന്നതിനുവരെ കാർഡും നെറ്റ് ബാങ്കിംഗും മൊബൈൽ ബാങ്കിംഗും ഉപയോഗിക്കുന്നുണ്ട്.
ബാങ്കുകൾ നൽകുന്ന ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾക്ക് മിക്കവാറും 16 അക്ക നമ്പരാണ് നൽകുന്നത്. ഇതോടൊപ്പം നാലക്ക പിൻനമ്പരും ഉണ്ടാകും. നിങ്ങളുടെ കാർഡ് നമ്പരും പിൻനമ്പരും മറ്റൊരാൾക്ക് കിട്ടിയാൽ അതുപയോഗിച്ച് അയാൾക്ക് നിങ്ങളുടെ അക്കൗണ്ടിലെ പണം മോഷ്ടിക്കാനാകും.ഈ നമ്പരുകൾ ചോരാനുള്ള സാധ്യത പരമാവധി തടയുക മാത്രമാണ് പോംവഴി.
തലസ്ഥാനം കേന്ദ്രീകരിച്ച് നടന്ന എടിഎം തട്ടിപ്പിൽ എടിഎം കേന്ദ്രങ്ങളിൽ രഹസ്യമായി സ്ഥാപിച്ച സ്‌കിമ്മർ എന്ന ഉപകരണത്തിലൂടെ അവിടെയെത്തി പണമെടുത്തവരുടെ വിവരങ്ങൾ ചോർത്തുകയാണ് ചെയ്തത്. നിങ്ങളുടെ കാർഡ് നമ്പരും മുകളിൽ വച്ച ക്യാമറയിലൂടെ നിങ്ങൾ കീ പാഡിൽ അടിച്ച രഹസ്യ പിൻ നമ്പരും മനസ്സിലാക്കിയായിരുന്നു മോഷണം.
എടിഎം മെഷിനുകളുടെ പരിസരത്ത് സുരക്ഷ ഏർപ്പെടുത്തേണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്തമായതു കൊണ്ടു മാത്രം ഇത്തരത്തിൽ നഷ്ടമായ പണം ഇടപാടുകാർക്ക് ബാങ്കുകൾ തിരികെ നൽകി. എന്നാൽ മറ്റു കേന്ദ്രങ്ങളിൽ നിങ്ങളുടെ അശ്രദ്ധകൊണ്ട് ഇത്തരത്തിൽ കാർഡ് വിവരങ്ങൾ ചോരാനുള്ള സാധ്യത ഏറെയാണ്. ഇതിന് ബാങ്കുകൾ ഉത്തരവാദിയല്ലെന്ന് അവർ കാർഡുകൾക്കൊപ്പം നൽകുന്ന മുന്നറിയിപ്പിൽ പ്രത്യേകം പറയുന്നുമുണ്ട്. ഇത്തരത്തിൽ തട്ടിപ്പുകളിൽ പെട്ടുപോകാതിരിക്കാൻ കാർഡ് ഉപയോഗിക്കുന്നവർ പ്രാഥമികമായി സ്വീകരിക്കേണ്ട നടപടികൾ ഇവയാണ്.
പിൻനമ്പർ നിങ്ങളുടെ പണപ്പെട്ടിയുടെ താക്കോൽ
- എ.ടി.എം. കാർഡും പിൻനമ്പരും മറ്റൊരാൾക്കും കൈമാറരുത്.
- കാർഡിന്റെ പിൻനമ്പർ കാർഡിന്റെ മുകളിൽ എഴുതുകയോ, പേഴ്‌സിൽ എഴുതി വെക്കുകയോ ഫോണിൽ സേവ് ചെയ്യുകയോ അരുത്, പകരം ഓർമ്മയിൽ സൂക്ഷിക്കുക
- പിൻ നമ്പർ ഇടയ്ക്കിടെ മാറ്റുക, മാസത്തിൽ ഒരിക്കൽ എങ്കിലും മാറ്റുന്നത് നന്നായിരിക്കും.
ജനനത്തീയതി, ജനിച്ച വർഷം, വാഹനത്തിന്റെ നമ്പർ എന്നിവ പിൻനമ്പരായി ഉപയോഗിക്കരുത്. - ഒരു എ.ടി.എം മെഷീൻ വഴി പണം പിൻവലിക്കുമ്പോൾ അവിടെ സംശയകരമായി എന്തെങ്കിലും അല്ലെങ്കിൽ ആരെയെങ്കിലും കണ്ടാൽ ഉടനെതന്നെ മറ്റൊരു എ.ടി.എം കൗണ്ടറിൽ കൂടി എത്തി പിൻ നമ്പർ മാറ്റുക.
- പിൻ നമ്പർ ടൈപ്പ് ചെയ്യുമ്പോൾ ഒരു കൈ കൊണ്ട് മറച്ചു പിടിക്കുക. എടിഎമ്മിലായാലും ഏതെങ്കിലും സ്ഥാപനങ്ങളിൽ പർച്ചേസ് നടത്തുമ്പോഴായാലും
അപരിചിതരായ ആളുകളെ പണമെടുക്കുന്നതിന് സഹായത്തിനു വിളിക്കാതിരിക്കുക. - പിൻനമ്പർ പറഞ്ഞുകൊടുത്ത് ഇടപാട് നടത്താതിരിക്കുക.
- എ.ടി.എം പിൻ, കാർഡ് നമ്പർ, വൺ ടൈം പാസ് വേഡ് (ഒടിപി) എന്നിവ ആവശ്യപ്പെട്ടുകൊണ്ട് വരുന്ന ഫോൺ കോളുകൾക്കും ഇമെയിലുകൾക്കും എസ്എംഎസുകൾക്കും മറുപടി കൊടുക്കാതിരിക്കുക.
- ആവശ്യത്തിന് വെളിച്ചം ഇല്ലാത്ത എ.ടി.എം കൗണ്ടറുകൾ ഒഴിവാക്കുക.
- ബാങ്ക് അക്കൗണ്ട് ബാലൻസ് ഇടയ്ക്കിടെ പരിശോധിക്കുക. ഇതിനായി പാസ്ബുക്കിൽ പ്രിന്റ് ചെയ്യുന്നത് വരെ കാത്തിരിക്കേണ്ടതില്ല. എ.ടി.എം വഴിയും, ഫോൺ വഴിയും, ഓൺലൈൻ ആയും അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പരിശോധിക്കാം.
- പരമാവധി ഒറ്റപെട്ട പ്രദേശങ്ങളിലെ എ.ടി.എം ഒഴിവാക്കുക, ബാങ്കിനോട് ചേർന്നുള്ള എ.ടി.എമ്മുകൾ ഉപയോഗിക്കാൻ ശ്രമിക്കുക.
- മെഷീൻ കേടാണ് എന്ന് തോന്നുന്നെങ്കിൽ ആ എ.ടി.എം ഉപയോഗിക്കാതിരിക്കുക.
- പണം പിൻവലിക്കുമ്പോൾ ലഭിക്കുന്ന സ്ലിപ് കളയാതെ സൂക്ഷിച്ചുവെക്കുക. കാരണം എന്തെങ്കിലും പ്രശ്‌നം നേരിട്ടാൽ, ഉദാഹരണത്തിന്, കിട്ടിയ പണത്തിൽ കുറവ് ഉണ്ടെങ്കിൽ, സ്ലിപ്പ് മാത്രമായിരിക്കും നിങ്ങളുടെ ഇടപാടിന് ആധാരം.
സുരക്ഷ കൂട്ടുന്ന വൺടൈം പാസ് വേഡ് അഥവാ ഒ.ടി.പി
നിലവിൽ നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഒരു കാരണവശാലും ഉപേക്ഷിക്കരുത്. സുരക്ഷ ഇരട്ടിയാക്കാൻ ബാങ്കുകൾ സ്വീകരിക്കുന്ന ഉപാധിയാണ് നിങ്ങളുടെ മെബൈലിൽ ഇടപാടിന് മുന്നോടിയായി എത്തുന്ന ഒ ടി പി അഥവാ വൺ ടൈം പാസ് വേഡ്. ഇതു കൂടി നൽകിയാലേ ഇന്റർനെറ്റ് വഴി കാർഡ് ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളും ഇന്റർനെറ്റ് ബാങ്കിംഗും പൂർത്തിയാക്കാനാകൂ.
പെയ്‌മെന്റ് നടക്കണമെങ്കിൽ നിങ്ങളുടെ മൊബൈലിൽ സന്ദേശമായി എത്തുന്ന പാസ് വേഡ് നമ്പർ രേഖപ്പെടുത്തണം. അതിനാൽതന്നെ നിങ്ങളുടെ കാർഡ് മറ്റാരെങ്കിലും ഉപയോഗിക്കുകയോ നിങ്ങളുടെ അക്കൗണ്ടിൽ കടന്നുകയറാൻ ഇന്റർനെറ്റ് വഴി നിങ്ങളറിയാതെ ആരെങ്കിലും ശ്രമിക്കുകയോ ചെയ്താലും അവർക്ക് ഈ പാസ് വേഡ് കിട്ടില്ലെന്നതിനാൽ പണം കവരാൻ കഴിയില്ല. അതേസമയം, നിങ്ങളുടെ നമ്പർ അറിയാവുന്നവർ വിളിച്ച് ഈ ഒ ടി പി പറഞ്ഞുകൊടുക്കാൻ ആവശ്യപ്പെടാനും സാധ്യതയുണ്ട്.
ഒരു കാരണവശാലും ഈ നമ്പർ ആർക്കും പറഞ്ഞുകൊടുക്കരുതെന്ന് പറയുന്നതും അതിനാൽതന്നെയാണ്. അതേസമയം, നിങ്ങളുടെ അടുത്ത സുഹൃത്തുക്കളേയോ ബന്ധുക്കളേയോ കാർഡും മറ്റും നൽകി ഒരു ഇടപാടിന് നിങ്ങൾ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഭയക്കേണ്ടതുമില്ല. കാരണം ആ ഒരു പ്രത്യേക ഇടപാടിന് മാത്രമായാണ് ഒരു പാസ് വേഡ് നിങ്ങളുടെ മൊബൈലിൽ വരുന്നത്. അത് അവർക്ക് ഫോണിലൂടെയോ മറ്റോ പറഞ്ഞുകൊടുത്ത് നിങ്ങൾക്കുവേണ്ടി ഇടപാട് നടത്താൻ ആവശ്യപ്പെടുന്നത് വലിയ കുഴപ്പമാകില്ല. കാരണം ആ നമ്പർ ഉപയോഗിച്ച് മറ്റൊരു ഇടപാട് നടത്താനാകില്ല. മാത്രമല്ല, വൺടൈം പാസ് വേഡ് ഉപയോഗിച്ച് പലപ്പോഴും പരമാവധി 15 മിനിറ്റിനകം ഇടപാട് നടത്തിയില്ലെങ്കിൽ ആ നമ്പർ അസാധുവായി മാറുകയുംചെയ്യും.
ഇത്തരത്തിൽ നെറ്റ് ബാങ്കിംഗിൽ നിരവധി സുരക്ഷ ഉറപ്പാക്കുന്നുണ്ട് ബാങ്കുകൾ. എന്നാൽ അതേസമയം, നിങ്ങൾ സ്‌ക്രീനിൽ ടൈപ്പ് ചെയ്യുന്ന നമ്പരുകൾ ചോർത്താൻ ആയി മാൽവെയറുകൾ നിങ്ങളറിയാതെ കമ്പ്യൂട്ടറിൽ കടന്നുകൂടിയിട്ടുണ്ടാകാം. പൊതുസ്ഥലങ്ങളിലെ കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണം. ഇതിനായി നെറ്റ് ബാങ്കിങ് വേളയിൽ വർച്വൽ കീ ബോർഡ് ഉപയോഗിക്കുന്നതാകും അഭികാമ്യം. സ്‌ക്രീനിൽ കാണുന്ന കീബോർഡിൽ കഌക്ക് ചെയ്ത് പിൻനമ്പരും യൂസർ നെയ്മും രേഖപ്പെടുത്താം. ഇതിലൂടെ കീബോർഡിലൂടെ രേഖപ്പെടുത്തുമ്പോൾ നിങ്ങളുടെ വിവരങ്ങൾ ചോരാനുള്ള സാധ്യത തടയാം.
അഥവാ നിങ്ങളുടെ കാർഡ് നഷ്ടപ്പെട്ടാൽ ആ വിവരം ഉടൻ അധികൃതരെ അറിയിക്കണം. കാർഡിൽത്തന്നെ ഈ വിവരം അറിയിക്കേണ്ട നമ്പർ രേഖപ്പെടുത്തിയിരിക്കും. ഇത് കാർഡ് ലഭിക്കുമ്പോൾ തന്നെ ഡയറിയിലോ മറ്റോ രേഖപ്പെടുത്തി വയ്ക്കണം. ഈ നമ്പരിൽ വിളിച്ച് കാർഡ് നഷ്ടപ്പെട്ടുവെന്ന് അറിയിച്ചാൽ ഉടൻ കാർഡ് ബ്‌ളോക്ക് ചെയ്യാനും അതുപയോഗിച്ചു നടത്തുന്ന തട്ടിപ്പുകൾ തടയാനും അധികൃതർക്ക് കഴിയും. പിന്നീട് നിങ്ങൾക്ക് പുതിയ കാർഡ് നൽകും.
പൊതു സ്ഥലങ്ങളിൽ കാർഡ് ഉപയോഗിക്കുമ്പോൾ
പണമിടപാടുകൾ കുറയ്ക്കുകയും കാർഡുകളുടെ ഉപയോഗം കൂടുകയും ചെയ്യുമ്പോൾ ചെറുകിയ ഗ്രോസറി ഷോപ്പിലും ടാക്‌സികളിലും ഉൾപ്പെടെ നിരവധി പൊതു സ്ഥലങ്ങളിൽ വച്ച് കാർഡ് ഉപയോഗിക്കുകയും അതിന്റെ ഭാഗമായി പിൻ നമ്പർ സ്വൈപിങ് മെഷിനിൽ രേഖപ്പെടുത്തുകയും ചെയ്യേണ്ടിവരും. ഈ ഘട്ടങ്ങളിൽ പിൻ നമ്പർ മറ്റുള്ളവർ അറിയാതിരിക്കാൻ സൂക്ഷിക്കണം. ഒരിക്കലും മറ്റൊരാൾക്ക് പിൻനമ്പർ പറഞ്ഞുകൊടുക്കരുത്. മാത്രമല്ല, മെഷിനിൽ നിങ്ങൾ നൽകേണ്ട തുകയാണോ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ പിൻനമ്പർ രേഖപ്പെടുത്താകൂ. നമ്പർ ടൈപ്പ് ചെയ്യുമ്പോൾ ഒരു കൈകൊണ്ട് മറച്ചുപിടിച്ച് രേഖപ്പെടുത്താൻ ശ്രദ്ധിക്കുക.
ഇടപാടു നടന്ന ശേഷം റസീപ്റ്റ് ലഭിക്കുമ്പോൾ കൃത്യമായ തുക മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ എന്നും ഉറപ്പുവരുത്തുക. ബിൽ തുകയിൽ കൂടുതൽ ഇത്തരത്തിൽ ഈടാക്കാൻ ഒരു സ്ഥാപനത്തിനും അധികാരമില്ലെന്നും അറിയുക. ഇത്തരം ഇടപാടുകൾ പിഓഎസ് എന്നാണ് അറിയപ്പെടുന്നത്. ഇവിടെ നിങ്ങളുടെ പണം ഒന്നിൽ കൂടുതൽ തവണ ഈടാക്കിയോ എന്ന് പരിശോധിക്കണം. ഇടപാട് നടത്തിയതിനുശേഷം ദിവസവും അക്കൗണ്ട് പരിശോധിച്ച് ബാലൻസ് ഉറപ്പുവരുത്തുന്നത് ഈ മാർഗത്തിൽ പണം കൂടുതൽ നഷ്ടമായോ എന്ന് കണ്ടെത്താൻ സഹായിക്കും. അത്തരത്തിൽ നിങ്ങളുടെ അനുവാദമില്ലാതെ കൂടുതൽ പണം ഈടാക്കപ്പെട്ടെങ്കിൽ ബന്ധപ്പെട്ട ബാങ്കിനെ സമീപിച്ച് പരാതി നൽകി ഈ പണം തിരികെ നേടാനും മാർഗമുണ്ട്.
ഇത്തരത്തിൽ ഡബിൾ പേയ്‌മെന്റുകൾ വന്നുപോയാൽ സ്വാഭാവികമായും സ്ഥാപനങ്ങൾ അന്നുതന്നെയോ അല്ലെങ്കിൽ ദിവസങ്ങൾക്കകമോ ഈ പണം തിരികെ നിങ്ങളുടെ അക്കൗണ്ടിലേക്ക് നൽകണമെന്നും വ്യവസ്ഥയുണ്ടെന്നതിനാൽ പണം നഷ്ടപ്പെടില്ലെന്ന് ഉറപ്പിക്കാം. സമാനമായ രീതിയിൽ തന്നെയാണ് മൊബൈൽ ബാങ്കിംഗിലും മൊബൈൽ വാലറ്റുകളിലും ഇന്റർനെറ്റ് ബാങ്കിങ്ങിലും കരുതലുകൾ എടുക്കേണ്ടത്. എല്ലായിടത്തും പിൻനമ്പരോ പാസ് വേഡോ തന്നെയാണ് നിങ്ങളുടെ അക്കൗണ്ടിന്റെ താക്കോൽ. അത് നഷ്ടപ്പെടുത്താതെയും മറ്റാരുമായും പങ്കുവയ്ക്കാതെയും ഇരുന്നാൽ പരമാവധി സുരക്ഷ ഉറപ്പാക്കാം.
അപ്പോഴും വയോധികരും ഇക്കാര്യങ്ങളെപ്പറ്റി അറിവില്ലാത്ത സാധാരണക്കാരും കബളിപ്പിക്കപ്പെടാൻ സാധ്യത ഏറെയാണ് ഡിജിറ്റൽ ഇടപാടുകളിൽ. ഇതിന്റെ ഉപയോഗം വ്യാപകമാക്കുന്നതിന് മുമ്പ് സർക്കാർ ഇത്തരം കാര്യങ്ങളിൽ അവബോധമുണ്ടാക്കുകയെന്നത് പരമപ്രധാനമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയെന്നതാണ് ഓരോ സർക്കാരിന്റെയും പ്രാഥമിക ഉത്തരവാദിത്തം. അതിനാൽത്തന്നെ സാമ്പത്തിക ഇടപാടുകൾ കറൻസിയിൽ നിന്ന് വലിയൊരളവിൽ ഡിജിറ്റലൈസ് ചെയ്യുന്നതിന് മുമ്പ് ഇക്കാര്യത്തിൽ ജനങ്ങൾക്ക് കൃത്യമായ അറിവു നൽകിയേ മതിയാകൂ.
പ്രത്യേകിച്ചും അടുത്തകാലങ്ങളിൽ ഓൺലൈൻ-എടിഎം- കാർഡ് തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിൽ. ഇത്തരത്തിൽ ഇതുവരെ കബളിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും വിദ്യാഭ്യാസമില്ലാത്ത പാവങ്ങളല്ലായിരുന്നു. മറിച്ച് ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന ഉദ്യോഗസ്ഥരും സർക്കാർ ജീവനക്കാരും വ്യവസായികളും കച്ചവടക്കാരും വരെ ഇത്തരത്തിൽ തട്ടിപ്പിന് ഇരയായിട്ടുണ്ട്. അതിനാൽതന്നെ ഇത്തരം സാമ്പത്തിക ഇടപാടുകളിൽ അറിവില്ലാത്ത പാവപ്പെട്ടവരും ഗ്രാമീണരും ഉൾപ്പെടെ വലിയൊരു വിഭാഗത്തെക്കൂടി ഇനി ഡിജിറ്റൽ സാമ്പത്തിക രീതികളിലേക്ക് ഏറെക്കുറെ നിർബന്ധപൂർവം തന്നെ കേന്ദ്രസർക്കാർ എത്തിക്കുമ്പോൾ അതിന്റെ സുരക്ഷ ഉറപ്പുവരുത്താനും കർശന നടപടികൾ ഉണ്ടാകണമെന്ന ആവശ്യം ഇതിനകംതന്നെ ചർച്ചയായിക്കഴിഞ്ഞിട്ടുണ്ട്.