പുതു വർഷമായ 2018 എങ്ങനെയായിരിക്കുമെന്നറിയാൻ ഏവർക്കും ആകാംക്ഷയുണ്ടാകുന്ന സമയമാണിത്.  എന്നാൽ ഈ വർഷം മൂന്നാംലോക മഹായുദ്ധമുണ്ടാകുമെന്നും ഇറ്റലിയിലെ കൂറ്റൻ അഗ്‌നിപർവത സ്‌ഫോടനമുണ്ടാകുമെന്നും ആളുകളുടെ ശരാശരി ആയുസ് 200 വയസായിത്തീരുമെന്നുമാണ് പുരാതന കാലത്ത് ഫ്രഞ്ച് പ്രവാചകനായ നോസ്ട്രാഡമസ് വർഷങ്ങൾക്ക് മുമ്പേ പ്രവചിച്ചിരിക്കുന്നത്. 1566ൽ മരിച്ച് പോയ ഇദ്ദേഹത്തിന്റെ മുൻ പ്രവചനങ്ങളിൽ മിക്കവയും സത്യമായി ഭവിച്ചിരിക്കുന്നതിനാൽ 2018നെ സംബന്ധിച്ച് നടത്തിയ പ്രവചനങ്ങളും ഫലിച്ചേക്കാമെന്നാണ് കരുതുന്നത്. നെപ്പോളിയന്റെയും ഹിറ്റ്‌ലറുടെയും ഉദയാസ്തമനങ്ങളും വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കൃത്യമായി പ്രവചിച്ച് തന്റെ കഴിവ് കാലങ്ങൾക്ക് മുമ്പെ തെളിയിച്ച പ്രവാചകനാണ് നോസ്ട്രാഡാമസ്. തന്റെ പുസ്തകമായ ലെസ് പ്രോഫെറ്റീസ് എന്ന പുസ്തകത്തിലാണ് അദ്ദേഹം ഈ പ്രവചനങ്ങൾ നടത്തിയിരിക്കുന്നത്.

മൂന്നാം ലോക മഹായുദ്ധമുണ്ടാകും

2018ൽ ലോകമഹായുദ്ധമുണ്ടാകുമെന്നാണ് ഇദ്ദേഹത്തിന്റെ പുസ്തകത്തിലെ ഏറ്റവും ആശങ്കയുണർത്തുന്ന ഒരു പ്രവചനം. ഈ യുദ്ധം ഫ്രാൻസിൽ നിന്നും ആരംഭിച്ച് യൂറോപ്പിലാകമാനം വ്യാപിക്കുമെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. ഈ യുദ്ധം വളരെക്കാലം നീണ്ട് നിൽക്കുമെന്നും നിരവധി ജീവനുകൾ എടുക്കുമെന്നും അദ്ദേഹം എഴുതി വച്ചിരിക്കുന്നു. എന്നാൽ അവസാനം സമാധാന കരാർ ഉണ്ടാവുമെങ്കിലും അതിന്റെ ഗുണം വളരെ കുറച്ച് പേർക്ക് മാത്രമേയുണ്ടാവുകയുള്ളുവെന്നും നോസ്ട്രാഡാമസ് പ്രവചിക്കുന്നു. 

ഇറ്റലിയിലെ വെസുവിയുസ് അഗ്‌നിപർവതം പൊട്ടും

വർഷം ഇറ്റലിയിലെ വെസുവിയുസ് അഗ്‌നിപർവതത്തിലെ സ്‌ഫോടനങ്ങൾ വർധിക്കുന്നുമെന്നും അത് ഓരോ അഞ്ച് മിനുറ്റ് കൂടുന്തോറും ഭൂമിയെ വിറപ്പിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു. ഇതിനെ തുടർന്ന് 6000 പേരെങ്കിലും മരിച്ച് വീഴുകയും ചെയ്യും. തങ്ങൾ അപകടകരമായ അഗ്‌നിപർവത സ്‌ഫോടനസാധ്യതയുള്ള മേഖലയിലാണ് കഴിയുന്നതെന്ന് 2016ൽ 1.5 മില്യൺ പേർക്ക് കടുത്ത മുന്നറിയിപ്പേകിയിരുന്നു. ഇത് ഏത് നിമിഷവും പൊട്ടുമെന്നും ആഗോള ദുരന്തമുണ്ടാകുമെന്നും പ്രവചനമുണ്ടായിരുന്നു.

കടുത്ത ഭൂകമ്പം

വർഷം യുഎസിലുടനീളം കടുത്ത പ്രകൃതിദുരന്തങ്ങളുണ്ടാകുമെന്നും നോസ്ട്രാഡാമസ് പ്രവചിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ യുഎസിന്റെ പടിഞ്ഞാറ് ഭാഗത്തുണ്ടാകുന്ന കടുത്ത ഭൂകമ്പവും ഉൾപ്പെടുന്നു. ഇതിന്റെ ആഘാതം ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുകയും ചെയ്യും. യുഎസ് ജിയോളജിക്കൽ സർവേ കാസ്‌കാഡിയ സബ്ഡക്ഷൻ സോണിലെ സെസ്മിക് പ്രവർത്തനങ്ങൾ സൂക്ഷ്മമായി നീരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്. 2016ൽ രണ്ട് മീഡിയം ലഘുഭൂകമ്പങ്ങൾ ഇവിടെയുണ്ടാവുകയും ചെയ്തിരുന്നു. 

ഭീമൻ ഉൽക്ക ഭൂമിയെ ലക്ഷ്യം വച്ച്

2018ൽ ഭീമൻ ഉൽക്ക ഭൂമിയിൽ ഇടിച്ചിറങ്ങുമെന്നും നോസ്ട്രാഡമസ് പ്രവചിച്ചിരുന്നു. ഈ ഉൽക്ക ആകാശത്ത് പ്രത്യക്ഷപ്പെടുന്നതോടെ ഇവിടെ കടുത്ത ആക്രമണങ്ങളുണ്ടാകുമെന്നും പ്രവചനമുണ്ട്. ഇതിന് പുറമെ ന്യൂക്ലിയർ തീവ്രവാദവും പ്രകൃതി ദുരന്തങ്ങളും ഈ വർഷം ഭൂമിയെ വേട്ടയാടിയേക്കും. 

സാമ്പത്തിക തകർച്ച

മൂന്നാം ലോക മഹായുദ്ധത്തിന്റെ ഫലമായി ഈ വർഷംകടുത്ത സാമ്പത്തിക തകർച്ച ലോകമാകമാനമുണ്ടാകും. സമ്പന്ന രാജ്യങ്ങൾക്കായിരിക്കും കൂടുതൽ തകർച്ച ഈ അവസരത്തിലുണ്ടാകാൻ പോകുന്നതെന്നും നോസ്ട്രാഡാമസ് പ്രവചിക്കുന്നു. 

മനുഷ്യരുടെ ആയുസ് 200 വയസാകും

വൈദ്യശാസ്ത്രരംഗത്തുണ്ടാകുന്ന പുരോഗതിയെ തുടർന്ന് 2018ൽ മനുഷ്യരുടെ ആയുസ് 200 വയസാകുമെന്നായിരുന്നു വർഷങ്ങൾക്ക് മുമ്പ് പ്രവചിച്ചിരുന്നത്. എന്നാൽ ഇത് അൽപം അതിശയോക്തി കലർന്ന പ്രവചനമായി നിലകൊളഌന്നു. 2018ൽ മനുഷ്യർക്ക് മൃഗങ്ങളുമായി സംസാരിക്കാനുള്ള കഴിവുണ്ടാകുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. ഇതിന് പുറമെ കുട്ടികളെ ജനിപ്പിക്കമെങ്കിൽ ലൈസൻസ് പെർമിറ്റ് എടുക്കേണ്ടി വരുമെന്നും അന്ന് നോസ്ട്രാഡാമസ് പ്രവചിച്ചിരുന്നു. എന്നാൽ ഇവയും വെറും ഭാവന മാത്രമായി നിലകൊള്ളുകയാണ്.