- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീർഘദൂര ഓട്ടക്കാരി പ്രീജ ശ്രീധരൻ വിരമിക്കുന്നു; അവസാന മത്സരവേദി കേരളം ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസ്
തൊടുപുഴ: കേരളം വേദിയാകുന്ന ദേശീയ ഗെയിംസിന് ശേഷം വിരമിക്കുമെന്ന് രാജ്യാന്തര താരം പ്രീജ ശ്രീധരൻ പറഞ്ഞു. ഇഞ്ചിയോണിലേത് തന്റെ അവസാന രാജ്യാന്തര മത്സരമായിരുന്നെന്നും പ്രീജ പറഞ്ഞു. ദീർഘദൂര ഓട്ടത്തിൽ ഇന്ത്യയുടെ മിന്നും താരമാണ് പ്രീജ ശ്രീധരൻ. കായികരംഗത്തോട് വിടപറയുന്നത് കുടുംബ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണ്. മത്സരങ്ങള
തൊടുപുഴ: കേരളം വേദിയാകുന്ന ദേശീയ ഗെയിംസിന് ശേഷം വിരമിക്കുമെന്ന് രാജ്യാന്തര താരം പ്രീജ ശ്രീധരൻ പറഞ്ഞു. ഇഞ്ചിയോണിലേത് തന്റെ അവസാന രാജ്യാന്തര മത്സരമായിരുന്നെന്നും പ്രീജ പറഞ്ഞു.
ദീർഘദൂര ഓട്ടത്തിൽ ഇന്ത്യയുടെ മിന്നും താരമാണ് പ്രീജ ശ്രീധരൻ. കായികരംഗത്തോട് വിടപറയുന്നത് കുടുംബ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണ്. മത്സരങ്ങളിൽ പങ്കെടുക്കില്ലെങ്കിലും കായികരംഗവുമായി ചേർന്നുതന്നെയാകും തുടർപ്രവർത്തനങ്ങളെന്ന് പ്രീജ പറഞ്ഞു.
ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ പ്രീജയ്ക്ക് മെഡൽ നേടാനായിരുന്നില്ല. പക്ഷേ, മികച്ച സമയം കണ്ടെത്തിയാണ് പ്രീജ ഇഞ്ചിയോണിൽ നിന്ന് മടങ്ങിയത്. ഇഞ്ചിയോണിൽ മെഡൽ നേടിയാലും ഇല്ലെങ്കിലും വിരമിക്കണമെന്ന് തീരുമാനിച്ചിരുന്നുവെന്ന് പ്രീജ പറഞ്ഞു.
ഇടുക്കിയിലെ മുല്ലക്കാനം എന്ന കൊച്ചു ഗ്രാമത്തിൽ നിന്നെത്തി ഒളിമ്പിക്‌സ് വേദിയിൽ വരെ രാജ്യത്തിനായി പോരാടിയ താരമാണ് പ്രീജ ശ്രീധരൻ. ഇന്ത്യ കണ്ട ഏറ്റവും മികച്ച ദീർഘദൂര ഓട്ടക്കാരിയായ പ്രീജയ്ക്ക് 2011ൽ അർജുന അവാർഡ് ലഭിച്ചിട്ടുണ്ട്. ഏഷ്യൻ ക്രോസ്‌കൺട്രി ചാമ്പ്യൻഷിപ്പ്, ഇന്റർ യൂണിവേഴ്‌സിറ്റി മീറ്റ്, സാഫ്‌ഗെയിംസ് എന്നിവയിൽ സ്വർണം ഉൾപ്പെടെ ദേശീയ, അന്തർദ്ദേശീയ മത്സരങ്ങളിൽ നിരവധി നേട്ടങ്ങൾ പ്രീജ കൈവരിച്ചിട്ടുണ്ട്. 31 മിനിറ്റ് 50.47 സെക്കൻഡിലാണ് പ്രീജ ഗാങ്ഷൂ ഏഷ്യൻ ഗെയിംസിൽ 10, 000 മീറ്ററിൽ സ്വർണം നേടിയത്. ഈയിനത്തിൽ ദേശീയ റെക്കോഡും പ്രീജയുടെ പേരിലാണ്. അതേ ഏഷ്യാഡിൽ 5000 മീറ്ററിൽ വെള്ളിയും ലഭിച്ചിട്ടുണ്ട്. 5000 മീറ്ററിലും ദേശീയ റെക്കോഡ് പ്രീജയുടെ പേരിലാണ്.