ന്യൂഡൽഹി :അടുത്തിടെ ആയിരുന്നു ശിൽപ്പ ഷെട്ടി സിംഹത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ഇതിന് തൊട്ടുപിന്നാലെ ട്രോളർമാർ ശിൽപ്പക്ക് നേരെ തിരിയുകയായിരുന്നു. പിന്നെ ട്രോളുകളുടെ ഘോഷയാത്രയായിരുന്നു ശിൽപ്പക്ക്.

മൃഗങ്ങളെ മയക്കുമരുന്ന് നൽകി ബോധരഹിതർ ആക്കുന്നു എന്നായിരുന്നു ട്രോളർമാരുടെ വാദം. തുടർന്ന് ശിൽപ്പ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ഇതിനെല്ലാം പുറകെയാണ് ഇപ്പോൾ പ്രീതി സിന്റ താരം സിംഹത്തോടൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ട്രോളർമാർ പ്രീതിയേയും വെറുതെവിട്ടില്ല.

സൗത്ത് ആഫ്രിക്കയിൽ പുതിയ സുഹൃത്തുക്കളെ സൃഷ്ടിക്കുന്നു എന്നായിരുന്നു ചിത്രത്തിന് പ്രീതി നൽകിയ ശീർഷകം. ചിത്രത്തിന് താഴെ ഒരാൾ മറുപടി നൽകിയത് ഇങ്ങനെയാണ്, മൃഗങ്ങൾക്കു മയക്കുമരുന്നുകൾ നൽകിയിരിക്കുകയാണ് നിങ്ങൾക്കാണ് അത് മനോഹരമായ് തോന്നുക മൃഗങ്ങൾക്കല്ല.

എന്നാൽ ശിൽപ്പയെ പോലെ പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ പ്രീതി തയ്യാറായില്ല. മറിച്ച് വിമർശിച്ചവർക്ക് തക്കതായ മറുപടി നൽകിയാണ് പ്രീതി ഇതിനോട് പ്രതികരിച്ചത്. സിംഹം ചൂടുകാരണം അൽപ്പം മയക്കത്തിലായിരുന്നു അല്ലാതെ മറ്റൊന്നുമല്ല എന്ന് താരം മറുപടി നൽകി. എല്ലാത്തിനേയും കണ്ട മാത്രയിൽ വിമർശിക്കാൻ ഒരുങ്ങാതെ അതെ കുറിച്ച് ചിന്തിക്കണമെന്നും താരം അഭിപ്രായപ്പെട്ടു.