കിംഗ്‌സ് ഇലവന്റെ സഹയുടമയും ബിസിനസുകാരനുമായിരുന്ന നെസ് വാഡിയയുമായി ഉണ്ടായിരുന്ന പ്രണയവും പീന്നീടുണ്ടായ പ്രണയതകർച്ചയുമൊക്കെയായി ഗോസിപ്പ് കോളത്തിലെ സ്ഥിരം റാണിയായ പ്രീതി സിന്റെ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. നെസ് വാഡിയയുമായി പിരിഞ്ഞ ശേഷം മറ്റൊരാളുമായി താരം പ്രണയത്തിലായെന്ന് നേരത്തെ തന്നെ താരം വെളിപ്പെടുത്തിയിരുന്നു. എന്നാൽ ആളുടെ പേരുമാത്രം പ്രീതി പറഞ്ഞില്ല. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടനുസരിച്ച്പ്രിതീ കിങ്‌സ് ഇലവൻ പഞ്ചാബ് കളിക്കാരിൽ ഒരാളും സുന്ദരനുമായ ഡേവിഡ് മില്ലറുമായി പ്രണയത്തിലാണെന്നാണ്.

ഐപിഎല്ലിൽ പ്രീതിയുടെ കിങ്‌സ് ഇലവൻ പഞ്ചാബ് കളിക്കാരനായ മില്ലറുമായി താരം ഡിന്നറിന് പോയത് മാദ്ധ്യമങ്ങളുടെ കണ്ണിൽ പെട്ടിരിക്കുകയാണ്. മുംബൈയിലെ ഒരു റസ്‌റ്റോറന്റിലായിരുന്നു ടീം ഉടമയുടേയും കളിക്കാരന്റെയും സംഗമവേദി. അതേസമയം പമ്മിപ്പതുങ്ങാൻ കൂട്ടാക്കാതിരുന്ന താരം സുഹൃത്തിനൊപ്പം നുണക്കുഴി ചിരിയുമായി ഫോട്ടോഗ്രാഫർമാർക്ക് മുന്നിൽ നിൽക്കുകയും ചെയ്തു.

ടീമും ബിസിനസുമൊക്കെയായി തിരക്കിലായിരുന്ന താരം ആഴ്ചകൾക്ക് മുമ്പാണ് ജീവിതത്തിലെ സുപ്രധാനമുഖമായി മാറിയേക്കാവുന്ന ആളെ കണ്ടെത്തിയതെന്നാണ് മുംബൈ മാദ്ധ്യമങ്ങൾ പറയുന്നത്.

ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് ഇലവനുമായി മുന്നോട്ട് പോകുന്ന താരം അടുത്തിടെ കളി മതിയായെന്ന് വ്യക്തമാക്കിയിരുന്നു. ക്രിക്കറ്റ് വിട്ട് വീണ്ടും പഴയ തട്ടകത്തിലേക്ക് കയറാനായി ഡാൻസ് റിയാലിറ്റി ഷോയുടെ ജഡ്ജായി മിനി സ്‌ക്രീനിൽ മറ്റൊരു വേഷം ചെയ്തുവരികയാണ് താരം.