- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോസിപ്പുകളെ ഇല്ലാതാക്കാൻ ഷോട്ട്കട്ട് കണ്ടെത്തി പ്രീതി സിന്റ: യുവരാജ് സിംഗിനെ സഹോദരനാക്കാൻ മൂന്ന് രാഖികൾ കെട്ടിയെന്ന് ബോളിവുഡ് താരം
മുംബൈ: ക്രിക്കറ്റ് താരങ്ങളെയും സിനിമനടിമാരെയും ചേർത്ത് ഗോസിപ്പുകൾ ഇഷ്ടംപോലെ ജനക്കാറുണ്ട്. അതുപോലൊരു ഗോസിപ്പാണ് പ്രീതി സിന്റയെയും യുവരാജ് സിംഗിനെയും ചേർത്ത് ഒരു സമയത്ത് ഉണ്ടായിരുന്നത്. ഇങ്ങനെ ഗോസിപ്പുകൾ പെരുകിയപ്പോൾ പ്രീതി തന്നെ അത് തയാൻ ഒരു മാർഗ്ഗം കണ്ടെത്തി. മൂന്ന് രാഖികൾ കെട്ടി യുവിയെ സഹോദരനാക്കി മാറ്റുകയാണ് ബോളിവുഡ് താരം ചെയ്തത്. പ്രീതി തന്നെയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. യുവിയെയും തന്നെയും ചേർത്ത് ഗോസിപ്പ് മാദ്ധ്യമങ്ങൾ കഥ മെനഞ്ഞപ്പോഴാണ് ഇക്കാര്യം ചെയ്യേണ്ടി വന്നതെന്ന് കൊച്ചി ടൈംസിന് നൽകിയ അഭിമുഖത്തിൽ പ്രീതി വ്യക്തമാക്കി. അടുത്തിടെ വിവാഹിതയായ പ്രീതി തന്റെ വിവാഹഫോട്ടോകൾ വിൽക്കുകയാണെങ്കിൽ കിട്ടുന്ന മുഴുവൻ തുകയും മഹാരാഷ്ട്രയിലെ കർഷകർക്ക് നൽകുമെന്നും വ്യക്തമാക്കി. വിവാഹത്തിന് പിന്നാലെ ഇന്ത്യയിൽ എത്തിയപ്പോഴാണ് പ്രീതി ഐപിഎല്ലിലെ ഗോസിപ്പുകളെ കുറിച്ച് പ്രതികരിച്ചത്. യുവിയെയും ഓസ്‌ട്രേലിയൻ താരം ബ്രെറ്റ് ലീയെയും ചേർത്ത് തനിക്കെതിരേ അക്കാലത്ത് പുറത്തുവന്ന കഥകൾ അക്കാലത്ത് ഏറെ വിഷമിപ്പിച്ചിരുന്
മുംബൈ: ക്രിക്കറ്റ് താരങ്ങളെയും സിനിമനടിമാരെയും ചേർത്ത് ഗോസിപ്പുകൾ ഇഷ്ടംപോലെ ജനക്കാറുണ്ട്. അതുപോലൊരു ഗോസിപ്പാണ് പ്രീതി സിന്റയെയും യുവരാജ് സിംഗിനെയും ചേർത്ത് ഒരു സമയത്ത് ഉണ്ടായിരുന്നത്. ഇങ്ങനെ ഗോസിപ്പുകൾ പെരുകിയപ്പോൾ പ്രീതി തന്നെ അത് തയാൻ ഒരു മാർഗ്ഗം കണ്ടെത്തി. മൂന്ന് രാഖികൾ കെട്ടി യുവിയെ സഹോദരനാക്കി മാറ്റുകയാണ് ബോളിവുഡ് താരം ചെയ്തത്. പ്രീതി തന്നെയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.
യുവിയെയും തന്നെയും ചേർത്ത് ഗോസിപ്പ് മാദ്ധ്യമങ്ങൾ കഥ മെനഞ്ഞപ്പോഴാണ് ഇക്കാര്യം ചെയ്യേണ്ടി വന്നതെന്ന് കൊച്ചി ടൈംസിന് നൽകിയ അഭിമുഖത്തിൽ പ്രീതി വ്യക്തമാക്കി. അടുത്തിടെ വിവാഹിതയായ പ്രീതി തന്റെ വിവാഹഫോട്ടോകൾ വിൽക്കുകയാണെങ്കിൽ കിട്ടുന്ന മുഴുവൻ തുകയും മഹാരാഷ്ട്രയിലെ കർഷകർക്ക് നൽകുമെന്നും വ്യക്തമാക്കി.
വിവാഹത്തിന് പിന്നാലെ ഇന്ത്യയിൽ എത്തിയപ്പോഴാണ് പ്രീതി ഐപിഎല്ലിലെ ഗോസിപ്പുകളെ കുറിച്ച് പ്രതികരിച്ചത്. യുവിയെയും ഓസ്‌ട്രേലിയൻ താരം ബ്രെറ്റ് ലീയെയും ചേർത്ത് തനിക്കെതിരേ അക്കാലത്ത് പുറത്തുവന്ന കഥകൾ അക്കാലത്ത് ഏറെ വിഷമിപ്പിച്ചിരുന്നു. രണ്ടു പേരും തനിക്ക് സഹോദരന്മാരെ പോലെയാണ്. ഇതിന് പിന്നാലെ ഇരുവരേയും നേരിട്ട് കാണാൻ തീരുമാനിച്ച താൻ ഇരുവർക്കും രക്ഷബന്ധൻ ദിനത്തിൽ മൂന്നും നാലും വീതം രാഖി കെട്ടിയെന്നും പറഞ്ഞു.
ജീവിതത്തിൽ എല്ലാം പരസ്യമാക്കാനാകില്ലെന്നായിരുന്നു വിവാഹം രഹസ്യമാക്കി വച്ചതിന് പ്രീതിയുടെ വിശദീകരണം. ഇന്ത്യയിൽ തന്നെ ഉണ്ടായിരിക്കുമെന്നും അമേരിക്കക്കാരനെ വിവാഹം കഴിച്ചതിനാൽ പതിവായി അവിടേയ്ക്ക് പോകുമെന്നും പ്രീതി പറഞ്ഞു. അമേരിക്കയിൽ ജോലി ചെയ്യുന്ന ഭർത്താവ് ജെൻ ഗുഡ് ഇനഫ് ഉടൻ ഇന്ത്യ സന്ദർശിക്കുമെന്നും പ്രീതി പറഞ്ഞു. തന്റെ വിവാഹഫോട്ടോ ലേലം ചെയ്യുമെന്ന് ചില വാർത്തകൾ പുറത്തു വന്നിരുന്നു. അങ്ങിനെ ചെയ്യുകയാണെങ്കിൽ അതിൽ നിന്നും കിട്ടുന്ന വരുമാനം മഹാരാഷ്ട്രയിൽ ദുരിതം അനുഭവിക്കുന്ന കർഷകർക്ക് നൽകുമെന്നും പ്രീതി സിന്റ് വ്യക്തമാക്കി.