മനാമ :ബഹ്റൈനിലെ മെയ്ദിനാഘോഷം ലോക്‌സഭാംഗം എൻ.കെ.പ്രേമചന്ദ്രന്റെ സാന്നിധ്യം പ്രവാസി മലയാളി തൊഴിലാളിലാകെ ആവേശത്തിലാക്കി. മൈത്രി സോഷ്യൽ അസ്സോസിയേഷൻ ബഹ്റൈൻ സംഘടിപ്പിച്ച ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞു മൗലവിയുടെ സ്വീകരണ പരിപാടി യോടനുബന്ധിച്ചു നടന്ന സ്‌നേഹസംഗമത്തിൽ ബഹ്റൈനിൽ എത്തിയ പ്രേമചന്ദ്രൻ എംപി.,രാവിലെ ഒൻപതു മണിയോടുകൂടി മനാമ സെൻട്രൽ മാർക്കറ്റിൽ തൊഴിലാളികളെ കാണാൻ എത്തുകയായിരുന്നു.

പച്ചക്കറി മാർക്കറ്റിലെത്തിയിലെത്തിയ എംപി.ക്ക് തൊഴിലാളികൾ വൻ സ്വീകരണമാണ് നൽകിയത്. സ്വീകരണ പരിപാടിയിൽ സ്വദേശികളും പങ്കാളികളായത് ശ്രേദ്ധേയമായി.

പച്ചക്കറി മാർക്കറ്റിലെ സന്ദർശനത്തിന് ശേഷം ഇറച്ചി മാർക്കറ്റിലെത്തിയ എംപി.ക്കു കൊല്ലം സ്വദേശികളായ നിരവധി പ്രവാസികളും അബ്ബാസ്,സയ്യിദ് മജീദ്,സായിദ് നാസർ,സയ്യിദ്,ഹസ്സൻ ഈസാ എന്നിവരും ഷാളണിയിച്ചു സ്വീകരിച്ചു. സ്വദേശികളായ അറബ് പൗരന്മാരുടെ സ്വീകരണവും ആശംസയ്ക്കും എംപി.പ്രത്യേകം നന്ദി അറിയിച്ചു.

തുടർന്ന് സൽമാനിയ മെഡിക്കൽ കോളേജിൽ അൽ അൻസാർ സംഘടിപ്പിച്ച രക്തദാനക്യാമ്പ്,ഉൾപ്പടെ വിവിധ മെയ്ദിന പരിപാടികളിലും പങ്കെടുത്തു. കൂടാതെ ലേബർ ക്യാമ്പുകൾ സന്ദർശനം നടത്തിയ അദ്ദേഹം ഇന്ത്യക്കാരായ തൊഴിലാളികളോട് ലേബർ ക്യാംപുകൾ സന്ദർശിച്ചു അവരുടെ ക്ഷേമകാര്യങ്ങൾ അന്വേഷിക്കുകയും കുടുബ വിവരങ്ങൾ ചോദിക്കുകയും ചെയ്തത് തൊഴിലാളികൾക്ക് ഏറെ സന്തോഷമുളവാക്കുകയും ചെയ്തു.

ഗൾഫ് രാജ്യങ്ങളിൽ ബഹ്റൈൻ മാത്രമാണ് മെയ്ദിന തൊഴിലാളികളുടെ ക്ഷേമത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും അതിനു ഈ രാജ്യത്തെ ഭരണ കൂടത്തെ പ്രത്യേകം കടപ്പാട് അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.