- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രേമത്തിന്റെ അലയൊലികൾ തീരുന്നില്ല; നിവിൻ പോളിയുടെ പ്രണയ ചിത്രം ത്രില്ലർ മൂവി ആയാൽ എങ്ങനെ ഉണ്ടാകും; ത്രില്ലടിപ്പിക്കുന്ന കിടിലൻ ട്രെയിലർ വൈറലാകുന്നു
മലയാളത്തിൽ നിന്നു മാത്രമല്ല അന്യ ഭാഷകളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ച ചിത്രമായിരുന്നു നിവിൻ പോളിയുടെ പ്രേമം. 2015 ലെ സൂപ്പർ ഹിറ്റ് സിനിമ എന്ന വിശേഷണം ലഭിച്ച ചിത്രത്തിന്റെ അലയൊലികൾ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല.നിവിന്റെ പ്രണയവും തമാശകളുമായി എത്തിയ ചിത്രം ഒരു ത്രില്ലർ മൂവി ആയാൽ എങ്ങനെയിരിക്കുമെന്നാണ് ഇപ്പോൾ സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നത്.. സിനിമാ പാരഡിസോ ക്ലബ് തങ്ങളുടെ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്ത പുതി ട്രെയിലറാണ് ഇത് വ്യക്തമാക്കി തരുന്നത്. എന്തായാലും പുറത്ത് വന്ന ട്രെയിലർ വൈറലാവുകയാണ്.നിമൽ നസീറാണ് ത്രില്ലർ ട്രെയിലർ എഡിറ്റ് ചെയ്തത്. ചിത്രത്തിൽ എല്ലാവരെയും ചിരിപ്പിച്ച തമാശ സീനുകൾ പോലും ത്രില്ലർമൂഡിൽ ചേർത്ത് കിടിലൻ മ്യൂസിക്കും നൽകിയാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. നാഗചൈതന്യയും ശ്രുതി ഹാസനും കൂടി ഒന്നിച്ചഭിനയിച്ച് തെലുങ്കിലും പ്രേമം നിർമ്മിച്ചിരുന്നു.
മലയാളത്തിൽ നിന്നു മാത്രമല്ല അന്യ ഭാഷകളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ച ചിത്രമായിരുന്നു നിവിൻ പോളിയുടെ പ്രേമം. 2015 ലെ സൂപ്പർ ഹിറ്റ് സിനിമ എന്ന വിശേഷണം ലഭിച്ച ചിത്രത്തിന്റെ അലയൊലികൾ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല.നിവിന്റെ പ്രണയവും തമാശകളുമായി എത്തിയ ചിത്രം ഒരു ത്രില്ലർ മൂവി ആയാൽ എങ്ങനെയിരിക്കുമെന്നാണ് ഇപ്പോൾ സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നത്..
സിനിമാ പാരഡിസോ ക്ലബ് തങ്ങളുടെ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്ത പുതി ട്രെയിലറാണ് ഇത് വ്യക്തമാക്കി തരുന്നത്. എന്തായാലും പുറത്ത് വന്ന ട്രെയിലർ വൈറലാവുകയാണ്.നിമൽ നസീറാണ് ത്രില്ലർ ട്രെയിലർ എഡിറ്റ് ചെയ്തത്. ചിത്രത്തിൽ എല്ലാവരെയും ചിരിപ്പിച്ച തമാശ സീനുകൾ പോലും ത്രില്ലർമൂഡിൽ ചേർത്ത് കിടിലൻ മ്യൂസിക്കും നൽകിയാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.
നാഗചൈതന്യയും ശ്രുതി ഹാസനും കൂടി ഒന്നിച്ചഭിനയിച്ച് തെലുങ്കിലും പ്രേമം നിർമ്മിച്ചിരുന്നു.