- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പ്രേമ'ത്തെ അംഗീകരിച്ച് ആപ്പിൾ മ്യൂസിക്കും; ആപ്പിളിന്റെ ബെസ്റ്റ് ഓഫ് 2015 മലയാളം ആൽബം പുരസ്കാരം 'പ്രേമ'ത്തിന്
കൊച്ചി: മലയാള ചലച്ചിത്ര മേഖല കണ്ട ഏറ്റവും വലിയ ബ്ലോക്ക്‌ബസ്റ്റർ ചിത്രങ്ങളിലൊന്നായ 'പ്രേമ'ത്തിന് ഒരു പൊൻതൂവൽ കൂടി! ആപ്പിൾ മ്യൂസിക് വിവിധ സംഗീത വിഭാഗങ്ങളിലെ 'Best Of 2015' പ്രഖ്യാപിച്ചപ്പോൾ ലയാളത്തിലെ ഏറ്റവും മികച്ച ആൽബമായി തെരഞ്ഞെടുക്കപ്പെട്ടത് 'പ്രേമ'മാണ്. അൽഫോൻസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച 'പ്രേമം' അൻവർ റഷീദ് എന്റെർടെയ്ന്മെന്റി
കൊച്ചി: മലയാള ചലച്ചിത്ര മേഖല കണ്ട ഏറ്റവും വലിയ ബ്ലോക്ക്‌ബസ്റ്റർ ചിത്രങ്ങളിലൊന്നായ 'പ്രേമ'ത്തിന് ഒരു പൊൻതൂവൽ കൂടി! ആപ്പിൾ മ്യൂസിക് വിവിധ സംഗീത വിഭാഗങ്ങളിലെ 'Best Of 2015' പ്രഖ്യാപിച്ചപ്പോൾ ലയാളത്തിലെ ഏറ്റവും മികച്ച ആൽബമായി തെരഞ്ഞെടുക്കപ്പെട്ടത് 'പ്രേമ'മാണ്.
അൽഫോൻസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച 'പ്രേമം' അൻവർ റഷീദ് എന്റെർടെയ്ന്മെന്റിന്റെ ബാനറിൽ അൻവർ റഷീദാണ് നിർമ്മിച്ചത്. നിവിൻ പോളി, അനുപമ പരമേശ്വരൻ, സായി പല്ലവി, മഡോണ സെബാസ്റ്റ്യൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ശബരീഷ് വർമ്മ, പ്രദീപ് പാലാർ എന്നിവരെഴുതിയ ചിത്രത്തിലെ ഒമ്പത് ഗാനങ്ങൾക്കും സംഗീതം നൽകിയിരിക്കുന്നത് രാജേഷ് മുരുകേശനാണ്. വിനീത് ശ്രീനിവാസൻ, വിജയ് യേശുദാസ്, ശബരീഷ് വർമ്മ, രാജേഷ് മുരുകേശൻ, മുരളി ഗോപി, അനിരുദ്ധ് രവിചന്ദർ, ഹരിചരൻ, രഞ്ജിത് ഗോവിന്ദ്, അലാപ് രാജു തുടങ്ങിയവർ ആലപിച്ച ഗാനങ്ങൾ റിലീസിന് മുമ്പു തന്നെ തരംഗമായി കഴിഞ്ഞിരുന്നു. വിജയ് യേശുദാസ് ആലപിച്ച 'മലരേ' എന്ന ഗാനം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു.