- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രേമം വീണ്ടും വിവാദത്തിലേക്ക്; കോപ്പിയടിയെന്ന് സോഷ്യൽ മീഡിയ; ബോളിവുഡ് ചിത്രം ഹണ്ടറിന്റെ പ്രമേയമെന്ന് ആരോപണം
സെൻസർ കോപ്പിയും വിവാദവുമൊക്കെ ഒരുവഴിക്ക് ഒന്ന് കെട്ടടങ്ങുമ്പോൾ വീണ്ടും വിവാദ ചൂടിലേക്ക് പോവുകയാണ് മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രം. പ്രേമം ബോളിവുഡ് ചിത്രമായ ഹണ്ടറിന്റെ കോപ്പിയാണെന്നാണ് പുതിയ വിവാദം. സോഷ്യൽ മീഡിയയിലാണ് ഇത്തരമൊരു ആരോപണം ഉയർന്നിരിക്കുന്നത്. നായകന്റെ യൗവനത്തിലെയും കൗമാരത്തിലെയും മൂന്ന് പ്രണയങ്ങ
സെൻസർ കോപ്പിയും വിവാദവുമൊക്കെ ഒരുവഴിക്ക് ഒന്ന് കെട്ടടങ്ങുമ്പോൾ വീണ്ടും വിവാദ ചൂടിലേക്ക് പോവുകയാണ് മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രം. പ്രേമം ബോളിവുഡ് ചിത്രമായ ഹണ്ടറിന്റെ കോപ്പിയാണെന്നാണ് പുതിയ വിവാദം. സോഷ്യൽ മീഡിയയിലാണ് ഇത്തരമൊരു ആരോപണം ഉയർന്നിരിക്കുന്നത്.
നായകന്റെ യൗവനത്തിലെയും കൗമാരത്തിലെയും മൂന്ന് പ്രണയങ്ങളാണ് ഹണ്ടറിന്റെയും പ്രമേയം. ചൂടൻ രംഗങ്ങളുടെ ആധിക്യം കാരണം ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. അതുകൊണ്ടു തന്നെ ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടില്ല.ഈ ചിത്രം ചുരണ്ടി അൽഫോൻസ് പുത്രൻ പ്രേമമാക്കി മാറ്റുകയായിരുന്നു എന്നാണ് സോഷ്യൽ മീഡിയയുടെ ആരോപണം.
സിനിമയുടെ പശ്ചാത്തലം മേക്കിങ് സ്‌റ്റൈൽ എല്ലാം ഹണ്ടറിൽ നിന്ന് കടം കൊണ്ടതാണെന്നും സോഷ്യൽ മീഡിയയിലെ സിനിമാ പ്രേമികൾ ആരോപിക്കുന്നു. മേരി, മലർ മിസ്, സെലിൻ എന്നിങ്ങനെ ജോർജിന് പ്രേമം തോന്നിയ കഥാപാത്രങ്ങളെല്ലാം ഏതാണ്ട് സമാന രീതിയിൽ തന്നെ ഹണ്ടറിലുമുണ്ട്.
ജോർജിന്റെ സുഹൃത്തുക്കളായ ശംഭു, കോയ എന്നീ കഥാപാത്രങ്ങളും മറ്റൊരു രൂപത്തിൽ ചിത്രത്തിലുണ്ട്.ഈ വർഷം മാർച്ച് 20ന് ആണ് ഹണ്ടർ തീയറ്ററുകളിൽ എത്തിയത്. രണ്ട് മാസങ്ങൾക്ക് ശേഷം മെയ് 29ന് പ്രേമവും തീയറ്ററുകളിലെത്തി. രണ്ട് മാസത്തിനകം എങ്ങനെ ചിത്രം കോപ്പിയടിച്ച് പുതിയ ചിത്രമാക്കുമെന്ന് പ്രേമം അനുകൂലികൾ ചോദിക്കുന്നു.