ഗാൽവേ: നിവിൻ പോളിയുടെ സൂപ്പർ ഹിറ്റ് ചലച്ചിത്രം പ്രേമം ശനിയാഴ്ച ഗാൽവേയിൽ പ്രദർശിപ്പിക്കും. ജി ഐ സി സിയുടെ ആഭിമുഖ്യത്തിൽ  ഗാൽവേ ടൗൺ ഹാൾ തിയേറ്ററിലാണ് പ്രദർശനം.

ശനിയാഴ്ച രാവിലെ 10.30ന് പ്രദർശിപ്പിക്കുന്ന ചിത്രത്തിന്റെ ടിക്കറ്റുകൾ http.//tht.ie/  എന്ന സൈറ്റിൽ നിന്നും ബുക്ക് ചെയ്യാവുന്നതാണ്. തിയേറ്റർ കൗണ്ടറിൽ നിന്നും ടിക്കറ്റ് ലഭ്യമാണെങ്കിലും താഴെ കൊടുത്തിരിക്കുന്ന നമ്പരിൽ വിളിച്ച് ടിക്കറ്റ് ഉറപ്പു വരുത്തുന്നതായിരിക്കും ഉചിതമെന്ന് സംഘാടകർ അറിയിച്ചു.

ടിക്കറ്റ് നിരക്ക് പത്തു യൂറോയാണ്. പത്തു വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0879443373.