നിവിൻ പോളി തകർത്ത് അഭിനയിച്ച് കേരളക്കരയിൽ സൂപ്പർഹിറ്റായി മാറിയ ചിത്രമായ പ്രേമത്തിന്റെ തെലുങ്ക് പതിപ്പ് ഒരുങ്ങുകയാണ്. നാഗചൈതന്യയും ശ്രുതി ഹാസനും മലയാളികളായ മഡോണ സെബാസ്റ്റ്യനും അനുപമ പരമേശ്വരനുമാണ് തെലുങ്ക് പ്രേമത്തിൽ. ചിത്രത്തിലെ ഗാനങ്ങളും ടീസറുമെല്ലാം തെലുങ്ക് പ്രേക്ഷകർ കൈനീട്ടി സ്വീകരിച്ചുകഴിഞ്ഞു.

ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷാപൂർവം ടോളിവുഡ് കാത്തിരിക്കുമ്പോഴാണ് അണിയറപ്രവർത്തകരെ നിരാശരാക്കി സെൻസർ ബോർഡിന്റെ വകയായി പുതിയ വാർത്തയെത്തുന്നത്. മലയാളത്തിൽ യു സർട്ടിഫിക്കറ്റുമായി എത്തിയ പ്രേമം തെലുങ്കിൽ ചെന്നപ്പോൾ യുഎ ആയി. -

മലയാളത്തിൽ 'ക്ലീൻ എ' സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് തെലുങ്കിലെത്തിയപ്പോൾ എന്തു കൊണ്ട് 'യു' ലഭിച്ചില്ല എന്നാണ് ഇപ്പോൾ 'പ്രേമം' ആരാധകരുടെ ചർച്ച.ആക്ഷൻ സീക്വൻസു കളിലെ വയലൻസാവാം 'പ്രേമം' തെലുങ്കിലെത്തിയപ്പോൾ യു/എ' ലഭിക്കാൻ കാരണമായ തെന്നാണ് ടോളിവുഡ് വൃത്തങ്ങളിൽത്തന്നെ പ്രചരിക്കുന്നത്. തെലുങ്ക് സിനിമകളിലെ സംഘട്ടനരംഗങ്ങളുടെ സ്വഭാവവും അത്തരം രംഗങ്ങൾ ഒരുക്കാൻ 'പ്രേമ'ത്തിലുള്ള സാധ്യതയും പരിശോധിക്കുമ്പോൾ ഫൈറ്റ് സീനുകൾ തന്നെയാവാം സർട്ടിഫിക്കറ്റിന് കാരണമെന്നാണ് വിലയിരുത്തൽ.

പ്രണയരംഗങ്ങളിൽ ഇരുവരും ഇഴചേർന്നുള്ള രംഗങ്ങളുണ്ടെങ്കിൽ അതും യു/എ സർട്ടിഫിക്കറ്റിന് കാരണമായേക്കാമെന്നും വിലയിരുത്തപ്പെടുന്നു. സോഷ്യൽ മീഡിയയിലും തെലുങ്ക് മാദ്ധ്യമങ്ങളിലും ഇത് സംബന്ധിച്ചുള്ള നിരീക്ഷണങ്ങളാണ് വാർത്തകളായി വരുന്നത്. സംവിധായകൻ ചന്തു മൊണ്ടെട്ടിയോ നിർമ്മാതാവോ മറ്റ് അണിയറക്കാരോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

അതേസമയം, ചിത്രത്തിലെ ഒരു രംഗം പോലും വെട്ടിമുറിക്കാതെയാണ് സെൻസർ ബോർഡ് സർട്ടിഫിക്കറ്റും നല്കിയിരിക്കുന്നത്. -