- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെലുങ്കിലെ 'മേരി', 'സെലിൻ', 'മലർ'; നായികമാരെ പരിചയപ്പെടുത്തുന്ന ട്രിപ്പിൾ ടീസർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ; ചിത്രം നാളെ തിയേറ്ററുകളിൽ
തെലുങ്ക് പ്രേമത്തിന്റെ പുതിയ മൂന്ന് ടീസറുകൾ പുറത്തിറങ്ങി. മൂന്നു നായികമാർ ഉൾപ്പെടുന്ന മൂന്നു ടീസറുകളാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ സിനിമയുടെ ട്രെയിലർ ഇറങ്ങിയപ്പോൾ മലയാളം, തമിഴ് ആരാധകർ ട്രോളുകളും വിമർനങ്ങളും ഉയർന്നിരുന്നു. ട്രോളുകൾ ട്രെന്റിങ്ങായതോടെ ഒഫിഷ്യൽ വീഡിയോകൾക്ക് താഴെയുള്ള കമന്റ് ബോക്സുകൾ അടച്ചുപൂട്ടേണ്ടിവന്നു അണിയറക്കാർക്ക്. മലയാളികളുടെ ട്രോളുകൾ വേദനിപ്പിച്ചുവെന്ന് നായകൻ നാഗചൈതന്യ പറയുകയും ചെയ്തു. ഇതിനിടെയാണ് ചിത്രം തീയേറ്ററുകളിലെത്താൻ ഒരു ദിവസം മാത്രം ശേഷിക്കെ ട്രിപ്പിൾ ടീസർ ഇറക്കിയിരിക്കുന്നത്. നായകന്റെ പല കാലങ്ങളിലുള്ള മൂന്ന് കാമുകിമാരെ പരിചയപ്പെടുത്തുന്നതാണ് മൂന്ന് ടീസറുകൾ. മലയാളം പ്രേമത്തിൽ സായ് പല്ലവി അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുന്നത് ശ്രുതി ഹാസനാണ്. മറ്റ് രണ്ട് നായികാ കഥാപാത്രങ്ങൾ, സെലിനെ അവതരിപ്പിച്ച മഡോണ സെബാസ്റ്റ്യനും മേരിയെ അവതരിപ്പിച്ച അനുപമ പരമേശ്വരനും, അതേ കഥാപാത്രങ്ങളായി തെലുങ്കിലുമുണ്ട്. എസ്.നാഗവംശിയും പി.ഡി.വി.പ്രസാദു
തെലുങ്ക് പ്രേമത്തിന്റെ പുതിയ മൂന്ന് ടീസറുകൾ പുറത്തിറങ്ങി. മൂന്നു നായികമാർ ഉൾപ്പെടുന്ന മൂന്നു ടീസറുകളാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ സിനിമയുടെ ട്രെയിലർ ഇറങ്ങിയപ്പോൾ മലയാളം, തമിഴ് ആരാധകർ ട്രോളുകളും വിമർനങ്ങളും ഉയർന്നിരുന്നു.
ട്രോളുകൾ ട്രെന്റിങ്ങായതോടെ ഒഫിഷ്യൽ വീഡിയോകൾക്ക് താഴെയുള്ള കമന്റ് ബോക്സുകൾ അടച്ചുപൂട്ടേണ്ടിവന്നു അണിയറക്കാർക്ക്. മലയാളികളുടെ ട്രോളുകൾ വേദനിപ്പിച്ചുവെന്ന് നായകൻ നാഗചൈതന്യ പറയുകയും ചെയ്തു. ഇതിനിടെയാണ് ചിത്രം തീയേറ്ററുകളിലെത്താൻ ഒരു ദിവസം മാത്രം ശേഷിക്കെ ട്രിപ്പിൾ ടീസർ ഇറക്കിയിരിക്കുന്നത്.
നായകന്റെ പല കാലങ്ങളിലുള്ള മൂന്ന് കാമുകിമാരെ പരിചയപ്പെടുത്തുന്നതാണ്
മൂന്ന് ടീസറുകൾ. മലയാളം പ്രേമത്തിൽ സായ് പല്ലവി അവതരിപ്പിച്ച കഥാപാ
ത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുന്നത് ശ്രുതി ഹാസനാണ്. മറ്റ് രണ്ട് നായികാ കഥാപാത്രങ്ങൾ, സെലിനെ അവതരിപ്പിച്ച മഡോണ സെബാസ്റ്റ്യനും മേരിയെ അവതരിപ്പിച്ച അനുപമ പരമേശ്വരനും, അതേ കഥാപാത്രങ്ങളായി തെലുങ്കിലുമുണ്ട്.
എസ്.നാഗവംശിയും പി.ഡി.വി.പ്രസാദും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ചന്ദു മൊണ്ടെട്ടിയാണ് സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദറും രാജേഷ് മുരുകേശനും ചേർന്നാണ് പാട്ടുകൾ ഒരുക്കിയിരിക്കുന്നത്.