- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പ്രേമം തെലുങ്കിനെ' ട്രോളുന്നവർ ശ്രദ്ധയിൽ കൊണ്ട് വരേണ്ട ചില കാര്യങ്ങളുണ്ട്; താരതമ്യം ചെയ്യുന്നത് ശുദ്ധ മണ്ടത്തരമാണ്; ആരും ആർക്കും പകരമാകില്ല
ഒരു സിനിമയുടെ വിജയ പരാജയങ്ങൾ ആർക്കെങ്കിലും അനുമാനിക്കാനോ പ്രവചിക്കാനോ സാധിക്കുകയില്ല. വൻ പ്രതീക്ഷയോടെ കൊട്ടിഘോഷിക്കപ്പെട്ട പല ചിത്രങ്ങളും ആദ്യ നാളുകളിൽ തന്നെ മൂക്കും കുത്തി വീണ് പരാജയത്തിന്റെ രുചിയറിഞ്ഞിട്ടുണ്ട്. അത് പോലെ, അമിത പ്രചാരമില്ലാതെ റിലീസ് ആയി വിജയത്തോടൊപ്പം ചരിത്രമാകുകയും ചെയ്ത സിനിമകളും ഉണ്ട്. അങ്ങനെ വിജയിക്കുകയും തരംഗമാകുകയും ചരിത്ര പുസ്തകത്തിൽ ഇടം നേടുകയും ചെയ്ത ഒരു സിനിമയാണ് 'പ്രേമം'. സമീപ കാലത്ത് ഇത്രയേറെ വാർത്താ പ്രാധാന്യവും ജനശ്രദ്ധയും പിടിച്ച് പറ്റിയ ഒരു സിനിമ ഇല്ലെന്ന് തന്നെ പറയാം. എന്നാൽ ''പ്രേമം'' ഇപ്പോൾ വീണ്ടും ദൃശ്യ മാദ്ധ്യമങ്ങളിലും സാമൂഹിക നെറ്റ് വർക്കിങ്ങ് സൈറ്റുകളിലും ചർച്ചയാകുകയാണ്. അതിന് കാരണം പക്ഷെ, മലയാളത്തിലെ 'പ്രേമം' അല്ല. ''പ്രേമം'' തെലുഗിൽ റീ മേക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് പുതിയ ചർച്ച ചൂട് പിടിക്കുന്നത്. തെലുഗ് ''പ്രേമത്തിന്റെ'' ടീസറും പാട്ടും പുറത്തിറങ്ങിയതോടെ മലയാള ''പ്രേമത്തേയും'' അതിലെ നടീ നടന്മാരെയും സംവിധായകനേയും പുകഴ്‌ത്തിയും തെലുഗ് ''പ്രേമത്ത
ഒരു സിനിമയുടെ വിജയ പരാജയങ്ങൾ ആർക്കെങ്കിലും അനുമാനിക്കാനോ പ്രവചിക്കാനോ സാധിക്കുകയില്ല. വൻ പ്രതീക്ഷയോടെ കൊട്ടിഘോഷിക്കപ്പെട്ട പല ചിത്രങ്ങളും ആദ്യ നാളുകളിൽ തന്നെ മൂക്കും കുത്തി വീണ് പരാജയത്തിന്റെ രുചിയറിഞ്ഞിട്ടുണ്ട്. അത് പോലെ, അമിത പ്രചാരമില്ലാതെ റിലീസ് ആയി വിജയത്തോടൊപ്പം ചരിത്രമാകുകയും ചെയ്ത സിനിമകളും ഉണ്ട്. അങ്ങനെ വിജയിക്കുകയും തരംഗമാകുകയും ചരിത്ര പുസ്തകത്തിൽ ഇടം നേടുകയും ചെയ്ത ഒരു സിനിമയാണ് 'പ്രേമം'. സമീപ കാലത്ത് ഇത്രയേറെ വാർത്താ പ്രാധാന്യവും ജനശ്രദ്ധയും പിടിച്ച് പറ്റിയ ഒരു സിനിമ ഇല്ലെന്ന് തന്നെ പറയാം. എന്നാൽ ''പ്രേമം'' ഇപ്പോൾ വീണ്ടും ദൃശ്യ മാദ്ധ്യമങ്ങളിലും സാമൂഹിക നെറ്റ് വർക്കിങ്ങ് സൈറ്റുകളിലും ചർച്ചയാകുകയാണ്. അതിന് കാരണം പക്ഷെ, മലയാളത്തിലെ 'പ്രേമം' അല്ല. ''പ്രേമം'' തെലുഗിൽ റീ മേക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് പുതിയ ചർച്ച ചൂട് പിടിക്കുന്നത്.
തെലുഗ് ''പ്രേമത്തിന്റെ'' ടീസറും പാട്ടും പുറത്തിറങ്ങിയതോടെ മലയാള ''പ്രേമത്തേയും'' അതിലെ നടീ നടന്മാരെയും സംവിധായകനേയും പുകഴ്‌ത്തിയും തെലുഗ് ''പ്രേമത്തേയും'' അതിലെ നടീ നടന്മാരെയും സംവിധായകനേയും ഇകഴ്‌ത്തിയും നൂറു കണക്കിന് ട്രോളുകളാണ് ദിനേന വന്ന് കൊണ്ടിരിക്കുന്നത്. ''നിവിൻ പോളി'' ചെയ്ത വേഷം തെലുഗിൽ ''നാഗ ചൈതന്യയാണ്'' ചെയ്തത്. അത് പോലെ മലരായി വേഷമിട്ട ''സായ് പല്ലവിയുടെ'' വേഷം ''ശ്രുതി ഹാസനാണ്'' അവതരിപ്പിച്ചത്. തെലുഗ് ''പ്രേമം'' മലയാള ''പ്രേമത്തിന്റെ'' അടുത്ത് പോലും എത്തില്ലെന്നുള്ള യാദാർത്ഥ്യം മനസ്സിലാക്കി കൊണ്ട് തന്നെ കുറച്ച് കാര്യങ്ങൾ കൂടി നമുക്ക് ശ്രദ്ധയിൽ കൊണ്ട് വരാവുന്നതാണ്.
ഒരു സിനിമ അത് ഏത് ഭാഷയിലായാലും അതിന്റെ റീ മേക്ക് എടുക്കുക എന്ന് പറയുന്നത് കുറച്ചു വെല്ലുവിളിയുള്ള കാര്യമാണ്. കാരണം റീമേക്കിന് തയ്യാറാകുന്ന ഒട്ടുമിക്ക സിനിമകളും പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ സിനിമകളായിരിക്കും. അതിലെ കഥാ പാത്രങ്ങളും സംഗീതവും പശ്ചാത്തലവും എന്ന് വേണ്ട ഷൂട്ടിങ്ങ് സ്ഥലങ്ങൾ വരെ പ്രേക്ഷകരുടെ നെഞ്ചിൽ തീവ്രമായി രേഖപ്പെടുത്തിയവയാണ്. ആ സിനിമയെ വേറെ കുറേ പേർ അഭിനയിച്ച് മറ്റൊരു സംവിധായകൻ സംവിധാനം ചെയ്ത് വേറെ സ്ഥലത്ത് ഷൂട്ട് ചെയ്ത് ഇറക്കിയാൽ ഒരിക്കലും സിനിമാ ആസ്വാദകർക്ക് അത് ദഹിക്കില്ല. മലയാളത്തിൽ നിന്ന് തമിഴിലേക്കും തെലുഗിലേക്കും മറ്റ് ഭാഷകളിലേക്കും ചേക്കേറപ്പെട്ട ഒട്ടുമിക്ക സിനിമകളും (ഉദാഹാരണത്തിന് ''ഫ്രണ്ട്‌സ്, മണി ചിത്രത്താഴ്, ബോഡി ഗാർഡ്'') അവിടെയും വിജയങ്ങളായിരുന്നുവെങ്കിലും അതിന്റെ പരിപൂർണത മലയാളത്തിന്റെ അത്ര വരില്ലെന്ന് നമ്മൾ കണ്ട് കഴിഞ്ഞതാണ്. മലയാള താരങ്ങളുടെ കഴിവുകൾ അന്യ ഭാഷ നടീ നടന്മാർക്കില്ലെന്നുള്ള സത്യം അംഗീകരിക്കുന്നുവെങ്കിലും ഇതിലെ മറ്റൊരു പൊരുത്തക്കേട് ചൂണ്ടിക്കാണിക്കാതിരിക്കാൻ നിർവാഹമില്ല. മലയാളത്തിൽ ഇറങ്ങിയ ''കുഞ്ഞിക്കൂനൻ, വാസന്തിയും ലക്ഷ്മിയും'' തുടങ്ങിയ സിനിമകൾ തമിഴിലും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയവയാണ്. ''ദിലീപിനേക്കാളും മണിയേക്കാളും'' ഒട്ടും താഴെ അല്ലാത്ത ഒരു പക്ഷെ അവരേക്കാൾ മുകളിലാണെന്ന് ചിലരെങ്കിലും വാദിക്കുന്ന ''വിക്രമും സൂര്യയും'' ഈ വേഷങ്ങൾ തമിഴിൽ ചെയ്തെങ്കിലും മലയാളത്തിൽ ചെയ്തത് പോലെ മികവുറ്റതാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഇനി തമിഴിൽ ''സൂര്യ'' ചെയ്ത ''ഗജിനി'' അഭിനയം കൊണ്ട് സൂര്യയേക്കാൾ ഒരടി മുന്നിലുള്ള ''അമീർ ഖാൻ'' ഹിന്ദിയിൽ ചെയ്തിട്ടും ആദ്യ ''ഗജിനിയുടെ'' രുചി ഹിന്ദിക്ക് നൽകാൻ കഴിഞ്ഞിട്ടില്ല.
കലാഭവൻ മണിയേക്കാൾ ഒട്ടും മുകളിലല്ല കലാഭവൻ ഷാജോൺ എന്നിട്ടും ഷാജോണിന്റെ പൂർണത മണിക്ക് ''ദൃശ്യം തമിഴിൽ'' കൊണ്ട് വരാൻ കഴിഞ്ഞിട്ടില്ല. അപ്പോൾ അതാണ്, ഒരിക്കൽ പതിഞ്ഞതിനെ പുനഃ സൃഷ്ടിക്കാൻ കഴിയില്ല. ഇനി അങ്ങനെ ചെയ്താലും പഴയതിന്റെ സ്വാദ് പുതിയതിന് പകരാൻ കഴിയില്ല. ഇപ്പോൾ 'പത്തേമാരി' അല്ലെങ്കിൽ 'പ്രേമം' എടുത്ത അതേ ടീമ് ഒരിക്കൽ കൂടി 'പ്രേമമോ പത്തേമാരിയോ' അത് പോലെ ഷൂട്ട് ചെയ്ത് ഇറക്കിയാലും പഴയതിൽ അഭിനയിച്ച് ഫലിപ്പിച്ചത് പോലെ ''നിവിൻ പോളിക്കോ മമ്മൂട്ടിക്കോ'' ശോഭിക്കാൻ കഴിയില്ല. ''പളുങ്ക്'' എന്ന സിനിമയുടെ ക്‌ളൈമാക്‌സിൽ ജഡ്ജിയോട് വൈകാരികമായി ''മമ്മൂട്ടി'' സംസാരിക്കുന്ന രംഗം ആദ്യ ഷോട്ട് ഒന്ന് കൂടി നന്നാക്കാൻ വീണ്ടും വീണ്ടും എടുത്തെങ്കിലും അവസാനം ആദ്യം ഷൂട്ട് ചെയ്തത് തന്നെ ചിത്രത്തിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്ന് ''ബ്‌ളസി'' പറഞ്ഞിട്ടുണ്ട്. 'ദൃശ്യത്തിലും' അങ്ങനെ ഒരു രംഗം ഉണ്ടെന്ന് ''ജീത്തു'' പറഞ്ഞത് ഓർക്കുന്നു.
''ദൃശ്യം'' തമിഴിൽ അതേ സംവിധായകൻ ചെയ്തിട്ടും മലയാളം ''ദൃശ്യത്തിന്റെ'' പകുതി ഭംഗി കൊണ്ട് വരാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. മലയാളത്തിലും തമിഴിലും ഒരേ വേഷം ചെയ്ത ''മോഹൻലാലിന്റെ'' രണ്ടാമത്തെ മകളായി അഭിനയിച്ച ''എസ്തർ'' പക്ഷെ തമിഴിൽ അതേ വേഷം ചെയ്ത പ്പോൾ മുഖത്ത് തളം കെട്ടിയിരുന്ന നിശബ്ദ ഭാവങ്ങളും നാടകീയതയും ''പാപ നാശം'' കണ്ടവർക്കറിയാവുന്നതാണ്.. അപ്പോൾ ഇത്രയും കാര്യങ്ങൾ വിരൽ ചൂണ്ടുന്നത് ആദ്യ സിനിമാനുഭവം ആദ്യാനുരാഗം പോലെയാണ്. ആദ്യമായി പ്രേമിച്ച ആൺ/പെൺ കുട്ടിയെ ആരും മറക്കില്ല. അതിന് ശേഷം എത്രയെത്ര പ്രണയങ്ങൾ വന്നാലും ആദ്യാനുരാഗം പകർന്നു നൽകിയ ആനന്ദവും അനുഭൂതിയും പിന്നീടുള്ള പ്രണയങ്ങളിൽ ഉണ്ടാകില്ല . ശേഷമുണ്ടാകുന്ന പ്രണയത്തെ നമ്മൾ താരതമ്മ്യം ചെയ്യുന്നതും നമ്മുടെ ആദ്യ കാമുകൻ/കാമുകിയുമായിട്ടായിരിക്കും . തെലുഗ് പ്രേമത്തെ നമ്മൾ ഇത്രയേറെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് 'മലയാളം പ്രേമം' പ്രേക്ഷകരുടെ മനസ്സിലേക്ക് അത്രയേറെ ആഴത്തിൽ ആഴ്ന്നിറങ്ങിയതുകൊണ്ടാണ്. ഓരോ വ്യകതിയും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാണ്. ഒരാൾക്കുള്ള മാനറിസവും ആകാരവും ശരീര ഭാഷയുമല്ല മറ്റൊരാൾക്കുള്ളത്. അതുകൊണ്ട് ഒരു അഭിനേതാവിനെയോ കലാകാരനെയോ വേറൊരാളുമായി താരതമ്യം ചെയ്യുന്നത് ശുദ്ധ മണ്ടത്തരമാണ്. നാഗചൈതന്യയും രാംചരനുമൊക്കെ അഭിനയത്തിന്റെ ബാല പാഠങ്ങൾ പോലുമറിയാതെ അച്ഛന്റെ നിഴലിൽ സിനിമയിൽ വന്നവരാണ് എന്ന സത്യം സമ്മതിക്കുന്നു. എന്നിരുന്നാലും No One Can Replace Another എന്ന പരമാർത്ഥം ഉൾക്കൊണ്ട് മാന്യമായ രീതിയൽ ട്രോളാനുള്ള സംസ്‌കാരം നമ്മൾ അവരോട് കാണിക്കേണ്ടതുണ്ട്. (''തെലുഗ് പ്രേമത്തിനെ'' കുറിച്ചുള്ള ചില ട്രോളുകൾ കണ്ടപ്പോൾ അവരോട് തോന്നിയ സഹതാപമാണ് ഈ ഒരു ലേഖനമെഴുതാനുള്ള പ്രേരണ)...