- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പ്രേമം' ജൂൺ 20, 21 തിയതികളിൽ വിയന്നയിൽ പ്രദർശനത്തിന്
വിയന്ന: റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം തകർപ്പൻ വിജയം കാഴ്ചവച്ച് മുന്നേറുന്ന 'പ്രേമം' ജൂൺ 20, 21 തിയതികളിൽ വിയന്നയിൽ പ്രദർശത്തിനെത്തുന്നു. നിവിൻ പോളി നായകനാകുന്ന 'പ്രേമം' യൂറോപ്പിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചലച്ചിത്രമെന്ന പ്രത്യേകതയും ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്. പ്രണയവും, സ്‌നേഹവുമൊക്കെ എന്നും
വിയന്ന: റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം തകർപ്പൻ വിജയം കാഴ്ചവച്ച് മുന്നേറുന്ന 'പ്രേമം' ജൂൺ 20, 21 തിയതികളിൽ വിയന്നയിൽ പ്രദർശത്തിനെത്തുന്നു. നിവിൻ പോളി നായകനാകുന്ന 'പ്രേമം' യൂറോപ്പിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചലച്ചിത്രമെന്ന പ്രത്യേകതയും ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്.
പ്രണയവും, സ്‌നേഹവുമൊക്കെ എന്നും മലയാളസിനിമയുടെ വിഷയങ്ങൾ ആയിരുന്നെങ്കിലും പ്രേമം എന്ന അതേപേരിൽ തന്നെ നിർവ്യാജമായ പ്രേമത്തെപ്പറ്റി പറയുന്ന ഒരു കഥ മലയാളത്തിൽ ആദ്യമാണ്. പ്രേമത്തിന്റെ സുഖവും ആവേശവുമെല്ലാം നിവിൻ പോളി അവതരിപ്പിക്കുന്ന ജോർജ് എന്ന കഥാപാത്രത്തിന്റെ മൂന്നുകാലഘട്ടത്തിലൂടെ സംവിധായകൻ അൽഫോൻസ് പുത്രൻ അവതരിപ്പിക്കുകയാണ്. സാധാരണക്കാരുടെ സംഭാഷണ ഭാഷയിലൂടെ ഒരു നിസാര കാര്യം ഭംഗിയോടെ അവതരിപ്പിച്ചപ്പോൾ അത് പുതിയ അനുഭവമാകുകയും പ്രേക്ഷകർ ചിത്രം ഇരുകൈയും നീട്ടി സ്വീകരിക്കുകയുമായിരുന്നു.
ജൂൺ 20ന് (ശനി) ഉച്ച കഴിഞ്ഞ് 2.30നും, വൈകിട്ട് 6 മണിക്കും, 21ന് (ഞായർ) ഉച്ചകഴിഞ്ഞ് 2നും വൈകിട്ട് 7 മണിക്കുമായി നാല് പ്രദർശനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റുകൾ ഓൺലൈനിൽ (http://www.megaplex.at/) ബുക്ക് ചെയ്യാവുന്നതാണ്. സിനിമയ്ക്ക് വരുന്നവർക്ക് 3 മണിക്കൂർ പാർക്കിങ് സൗകര്യം സൗജന്യമായിരിക്കും.
വിശദവിവരങ്ങൾക്ക് ഘോഷ് അഞ്ചേരിൽ: 069911320561