ലയാളത്തിൽ സൂപ്പർഹിറ്റായ പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലെ ഗാനം പുറത്തിറങ്ങിയപ്പോൾ ഉണ്ടായ ട്രോളുകൾ കണ്ട് ഭയന്ന തെലുങ്ക് അണിയറപ്രവർത്തകർ ട്രെയിലർ പുറത്തിറക്കിയത് അല്പം കരുതലോടെയാണ്.ട്രെയിലറിനും യുട്യൂബിൽ കമന്റ് ചെയ്യാനുള്ള അവസരം അണിയറപ്രവർത്തകർ നൽകാതെയാണ് ചിത്രത്തിന്റെ പുതിയ ട്രയിലറും ഗാനങ്ങളും പുറത്തിറക്കിയിരിക്കുന്നത്.

നാഗചൈതന്യയാണ് നിവിൻ പോളി അവതരിപ്പിച്ച ജോർജിന്റെ േവഷത്തിൽ എത്തുന്നത്. ഒരു മിനിട്ട് 42 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറിൽ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെല്ലാം വന്നുപോകുന്നുണ്ട്. അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരോടൊപ്പം മലയാളികൾ നെഞ്ചിലേറ്റിയ കഥാപാത്രമായ മലർ ആയി ശ്രുതി ഹാസനും ചിത്രത്തിലുണ്ട്. ചന്തൂ മൊണ്ടേട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ട്രെയിലറിന് കുഴപ്പമൊന്നുമില്ലെങ്കിലും നാഗചൈതന്യയുടെ അഭിനയത്തിന് നിലവാരമില്ലെന്നാണ് പരാതി. നിവിൻ അവതരിപ്പിച്ച ജോർജിന്റെ പകുതിപോലും വരില്ല നാഗചൈതന്യയെന്നാണ് വിമർശകർ പറയുന്നത്.

കൂടാതെ മലരെ എന്ന ഗാനത്തിന് ശേഷം 'പതിവായി ഞാൻ അവളെക്കാണാൻ പോകാറുണ്ട്' എന്ന് വീഡിയോ ഗാനത്തിന്റെ ടീസറും പുറത്തിറങ്ങിയിട്ടുണ്ട്. നാഗചൈതന്യയും അനുപമ പരമേശ്വരനുമാണ് ഗാനരംഗത്തുള്ളത്. ക്ലീൻ ഷേവ് ചെയ്ത് കാമുകിയുടെ പുറകെ നടക്കുന്ന പ്ലസ്ടൂവിന് പഠിക്കുന്ന നായകനായാണ് നാഗചൈതന്യ വരുന്നത്. മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട്
കോഴിക്കടയും ഗാനരംഗത്തിൽ വരുന്നുണ്ട്. ഇതിനൊപ്പം മഡോണയുമായുള്ള മറ്റൊരു ഗാനത്തിന്റെ ടീസറും പുറത്ത് വന്നിട്ടുണ്ട്.

തെലുങ്ക് പതിപ്പിൽ രാജേഷ് മുരുഗേശനൊപ്പം ഗോപിസുന്ദറും ഗാനങ്ങൾ ഒരുക്കിയിരിക്കുന്നു. ചന്ദു മൊണ്ടേറ്റിയാണ് സംവിധായകൻ. തെലുങ്ക് പതിപ്പിലെ നാഗചൈതന്യയുടെയും ശ്രുതി ഹാസന്റെയും പ്രകടനങ്ങളാണ് മലയാളം തമിഴ് ട്രോൾ പേജുകളെ സജീവമാക്കിയിരിക്കുന്നത്. മജ്നു എന്ന് ആദ്യം പേരിട്ടിരുന്ന ചിത്രം പിന്നീട് പേര് പ്രേമം എന്ന് തന്നെയാക്കുകയായിരുന്നു. മലയാളത്തിൽ നാല് കോടി മുതൽമുടക്കിൽ ഒരുക്കിയ ചിത്രം തെലുങ്കിൽ 20 കോടി ബജറ്റിലാണ്. ദീപാവലി റിലീസായി ഒക്ടോബർ ഏഴിന് ചിത്രം തിയറ്ററുകളിലെത്തും.

പതിവായി ഞാൻ എ്ന്ന ഗാനത്തിന്റെ തെലുങ്ക് പതിപ്പും ട്രെയിലറും വന്നതോടെ ട്രോളുകളുടെ പ്രളയവും ആരംഭിച്ചിട്ടുണ്ട്.