ഫുജൈറ : കഴിഞ്ഞ എട്ടു വർഷമായി രോഗങ്ങളും സാമ്പത്തിക പ്രതിസന്ധിയും മൂലംകടയുടെ ലൈസൻസ് പുതുക്കാൻ കഴിയാതെ വരുകയും തുടർന്നു വിസയും വർക്ക്‌പെർമിറ്റും കാലാവധി കഴിഞ്ഞു ആയിരങ്ങൾ പിഴ ആവുകയും ചെയ്തതോടെ നിസ്സഹാരയായ നിസ്സഹായയായി കഴിഞിരുന്ന കെട്ടിട തൊഴിലാളികളായ ഗുരുവായൂർ സ്വദേശികളായമൂന്നു മലയാളികൾ ,പ്രേമനും ബന്ധുക്കളായ പ്രതീഷും രമേശും ജീവിതംവഴിമുട്ടിയ നിലയിലായിരുന്നു.

അനിയന്ത്രിതമായ പ്രമേഹവും ഹൃദ്രോഗവുംമൂലം പല തവണ പ്രേമൻ ആശുപത്രിയിലായി. പലരോടും സഹായം അഭ്യർത്ഥിച്ചെങ്കിലും ഭീമമായ പിഴകൾ ഒരു വലിയ ചോദ്യ ചിന്ഹമായി. സഹായവാഗ്ദാനം ചെയ്തവരും ക്രമേണ പിന്മാറി. ദയനീയാവസ്ഥ മനസ്സിലാക്കിയ കടയുടെ
സ്‌പോൺസർ പിഴയൊടുക്കാൻ മുന്നോട്ടു വരികയായിരുന്നു. പിന്നീട് യാത്രക്കുള്ളടിക്കറ്റും അദ്ദേഹം നൽകി. വർഷങ്ങൾ പ്രവാസ ജീവിതം നയിച്ചിട്ടും മാറാത്തരോഗങ്ങളും ഒഴിഞ്ഞ കൈകളുമായി നാട്ടിലേക്കു തിരിക്കുകയാണ് . അതിനിടയിൽപാസ്‌പോർട്ട് കാലാധിയും തീർന്നു. വിസയില്ലാത്തതിനാൽ പുതുക്കാനുംകഴിഞ്ഞില്ല. കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് ഇടപെട്ട കോൺസുലേറ്റിന്റെ സഹായത്തോടെ ഒരു ദിവസം കൊണ്ട് തന്നെ എമർജൻസിസർട്ടിഫിക്കറ്റ് ശരിയാക്കി.കൽബ ക്ലബ്ബിൽ എത്തിയ മൂന്നു പേർക്കും ക്ലബ്ബപ്രസിഡന്റ് കെ സി അബൂബക്കർ സാമ്പത്തിക സഹായം നൽകി.

ഇന്നലെവൈകുന്നേരത്തോടെ അവർ നാട്ടിലേക്കു പോയി. ക്ലബ് പ്രസിഡന്റ് കെ സിഅബൂബക്കർ, വൈസ് പ്രസിഡന്റ് വി ഡി മുരളീധരൻ, ജനറൽ സെക്രട്ടറി എൻ എം അബ്ദുൽസമദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി. ജീവിതം തിരിച്ചുകിട്ടിയ സമാധാനത്തോടെ സഹായിച്ചവരുടെ നല്ല മനസ്സിന് നന്ദി പറഞ്ഞു കൊണ്ട്
വർഷങ്ങളുടെ വേദനകൾ ഇവിടെ ഉപേക്ഷിച്ചു നല്ല ഓർമ്മകൾ മാത്രം മനസ്സിൽസൂക്ഷിച്ചു തങ്ങളുടെ പ്രിയപ്പെട്ടവരുടെ യടുത്തേക്കു മൂന്നു പേരും യാത്രതിരിച്ചു. ഇനിയും ഒരുപാട് പേർ ഈ സാഹചര്യത്തിൽ നമുക്കിടയിലുണ്ട്.ആരുടെയെങ്കിലുമൊക്കെയ സഹായവും പ്രതീക്ഷിച്ചു കൊണ്ട് ജീവിക്കുന്നവരായി.