രിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ പ്രീ - മാരിറ്റൽ കൗൺസിലിങ് പ്രോഗ്രാം നടത്തപ്പെടുന്നു.ഡബ്ലിൻ - അയർലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ എബി വർക്കി അച്ചനും ജോബി അച്ചനും നേതൃത്വം നൽകികൊണ്ടുള്ള പ്രീ മാരിറ്റൾ കൗൺസിലിങ് കോഴ്സ് നടത്തപ്പെടുന്നു.

2017 ഒക്ടോബർ 4 ബുധനാഴ്ച രാവിലെ 10.30മുതൽ 4.00 മണി വരെ ഡബ്ലിനിലെ Clondalkin ലുള്ള Church of the Presentation of our Lord എന്ന് പള്ളിയിൽ വച്ചാണ് ക്ലാസ്സ് നടത്തപ്പെടുന്നത്. പ്രസ്തുത പ്രോഗ്രാമിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് കൈപ്പറ്റുവാൻ താല്പര്യമുള്ളവർ അത് അതാത് ഇടവകകളിലെ വികാരിമാരെയോ, കൈക്കാരന്മാരെയോ, ഭദ്രാസന കാര്യത്തിലോ താമസംവിനാ അറിയിക്കണമെന്ന് വികാരിയേറ്റ് സെക്രട്ടറി ജിനോ അച്ചൻഅറിയിച്ചു.

Church Address: Church of the Presentation of our Lord, Woodford Wlak, Clondalkin, Dublin - 22

കൂടുതൽ വിവരങ്ങൾക്ക് :
Fr. Jino Joseph - 00353 894595016
Fr. Jobymon Skaria - 0353 876315962
Fr. Biju Mathai - 00353 894239359