- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാർക്ക് മെറ്റേണിറ്റി ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു; പുതിയതായി നിലവിൽ വന്ന നിയമം മലയാളികൾക്കും ഗുണകരം
ഡബ്ലിൻ: മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാർക്ക് മെറ്റേണിറ്റി ആനുകൂല്യങ്ങൾ വർധിപ്പിച്ചു. പുതിയ നിയമം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നു. നിലവിൽ 26 ആഴ്ച കാലത്തേക്ക് ലഭിക്കുന്ന മെറ്റേണിറ്റി ബെനിഫിറ്റ് മാസം തികയാതെ പ്രസവിക്കുന്ന അമ്മമാർക്ക് അതിൽ കൂടുതൽ സമയത്തേക്ക് നീട്ടിക്കൊണ്ട് ഉള്ളതാണ് പുതിയ നിയമം. 26 ആഴ്ച നീണ്ട് നിൽക്കുന്ന അവധി അവസാനിക്കുമ്പോൾ മുതൽ തന്നെ അധികമായി ലഭിക്കുന്ന ലീവിനെ കുറിച്ച് അറിയിപ്പ് ലഭിക്കും.രാജ്യത്തെ 4500 അമ്മമാർ ഈ നിയമത്തിന്റെ ഗുണഭോക്താക്കളാകുമെന്നാണ് കണക്ക്. ലീവും സാമ്പത്തിക ആനുകൂല്യങ്ങളും കൂടുതൽ ദിവസത്തേക്ക് ലഭിക്കുന്ന നിയമമാണ് ഇത്തരം അമ്മമാർക്ക് ലഭിക്കുന്നത്. നിലവിൽ 37 ആഴ്ചകൾക്ക് മുൻപ് ജനിക്കുന്ന കുട്ടികൾ ആണ് പ്രീ മെച്വർ ബേബീസ് എന്ന ഗണത്തിൽ ഉൾപ്പെടുത്തുന്നത്. മെറ്റേണിറ്റി ലീവ് എടുത്ത് നാട്ടിൽ എത്തുന്ന മലയാളി അമ്മമാർക്ക് ആശ്വാസം നൽകുന്നതാണ് പുതിയ നിയമ പരിഷ്‌കരണം.
ഡബ്ലിൻ: മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാർക്ക് മെറ്റേണിറ്റി ആനുകൂല്യങ്ങൾ വർധിപ്പിച്ചു. പുതിയ നിയമം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നു. നിലവിൽ 26 ആഴ്ച കാലത്തേക്ക് ലഭിക്കുന്ന മെറ്റേണിറ്റി ബെനിഫിറ്റ് മാസം തികയാതെ പ്രസവിക്കുന്ന അമ്മമാർക്ക് അതിൽ കൂടുതൽ സമയത്തേക്ക് നീട്ടിക്കൊണ്ട് ഉള്ളതാണ് പുതിയ നിയമം.
26 ആഴ്ച നീണ്ട് നിൽക്കുന്ന അവധി അവസാനിക്കുമ്പോൾ മുതൽ തന്നെ അധികമായി ലഭിക്കുന്ന ലീവിനെ കുറിച്ച് അറിയിപ്പ് ലഭിക്കും.രാജ്യത്തെ 4500 അമ്മമാർ ഈ നിയമത്തിന്റെ ഗുണഭോക്താക്കളാകുമെന്നാണ് കണക്ക്. ലീവും സാമ്പത്തിക ആനുകൂല്യങ്ങളും കൂടുതൽ ദിവസത്തേക്ക് ലഭിക്കുന്ന നിയമമാണ് ഇത്തരം അമ്മമാർക്ക് ലഭിക്കുന്നത്.
നിലവിൽ 37 ആഴ്ചകൾക്ക് മുൻപ് ജനിക്കുന്ന കുട്ടികൾ ആണ് പ്രീ മെച്വർ ബേബീസ് എന്ന ഗണത്തിൽ ഉൾപ്പെടുത്തുന്നത്. മെറ്റേണിറ്റി ലീവ് എടുത്ത് നാട്ടിൽ എത്തുന്ന മലയാളി അമ്മമാർക്ക് ആശ്വാസം നൽകുന്നതാണ് പുതിയ നിയമ പരിഷ്‌കരണം.