- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രീമെട്രിക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്: അപേക്ഷിക്കുന്നതിലെ തകരാറുകൾ ഉടൻ പരിഹരിക്കുമെന്ന് ഫ്രറ്റേണിറ്റി നേതാക്കളോട് ഡയറക്ടറുടെ ഉറപ്പ്
തിരുവനന്തപുരം: മതന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേരള സർക്കാർ നൽകിവരുന്ന പ്രിമെട്രിക് പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിക്കുന്നതിലെ സാങ്കേതിക തകരാറുകൾ ഉടൻ പരിഹരിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ അലി അസ്ഗർ പാഷ ഫ്രറ്റേണിറ്റി നേതാക്കൾക്ക് ഉറപ്പ് നൽകി. വെബ്സൈറ്റിലെ സാങ്കേതിക തകരാറുകൾ മൂലം സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡയറക്ടറെ സന്ദർശിച്ച് നിവേദനം നൽകിയ ഫ്രറ്റേണിറ്റി സംസ്ഥാന നേതാക്കളോടാണ് ഡയറക്ടർ ഇക്കാര്യം സൂചിപ്പിച്ചത്. സാങ്കേതിക തകരാറുകൾ പരിഹരിക്കുമെന്നും എല്ലാ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ അവസരമൊരുക്കും വിധം ആവശ്യമെങ്കിൽ അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടാമെന്നും ന്യൂനപക്ഷ വകുപ്പ് ഡയറക്ടർ ഉറപ്പ് നൽകി. മുൻകാലങ്ങളിലും ആവർത്തിച്ച ഇത്തരം പിഴവുകൾ ശാശ്വതമായി പരിഹരിക്കാനുതകും വിധമുള്ള പുതിയ സോഫ്റ്റ് വെയർ മൂന്നോ നാലോ മാസത്തിനകം പ്രവർത്തനക്ഷമമാകുമെന്നും അദ്ദേഹ
തിരുവനന്തപുരം: മതന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേരള സർക്കാർ നൽകിവരുന്ന പ്രിമെട്രിക് പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിക്കുന്നതിലെ സാങ്കേതിക തകരാറുകൾ ഉടൻ പരിഹരിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ അലി അസ്ഗർ പാഷ ഫ്രറ്റേണിറ്റി നേതാക്കൾക്ക് ഉറപ്പ് നൽകി. വെബ്സൈറ്റിലെ സാങ്കേതിക തകരാറുകൾ മൂലം സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡയറക്ടറെ സന്ദർശിച്ച് നിവേദനം നൽകിയ ഫ്രറ്റേണിറ്റി സംസ്ഥാന നേതാക്കളോടാണ് ഡയറക്ടർ ഇക്കാര്യം സൂചിപ്പിച്ചത്. സാങ്കേതിക തകരാറുകൾ പരിഹരിക്കുമെന്നും എല്ലാ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ അവസരമൊരുക്കും വിധം ആവശ്യമെങ്കിൽ അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടാമെന്നും ന്യൂനപക്ഷ വകുപ്പ് ഡയറക്ടർ ഉറപ്പ് നൽകി. മുൻകാലങ്ങളിലും ആവർത്തിച്ച ഇത്തരം പിഴവുകൾ ശാശ്വതമായി പരിഹരിക്കാനുതകും വിധമുള്ള പുതിയ സോഫ്റ്റ് വെയർ മൂന്നോ നാലോ മാസത്തിനകം പ്രവർത്തനക്ഷമമാകുമെന്നും അദ്ദേഹം അറിയിച്ചു.
ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി നജ്ദ റൈഹാന്റെ നേതൃത്വത്തിൽ സംസ്ഥാന സമിതി അംഗങ്ങളായ സക്കീർ നേമം, മിർസാദ് റഹ്മാൻ എന്നിവരടങ്ങുന്ന സംഘമാണ് നിവേദനം നൽകി സംസാരിച്ചത്.