- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറുത്തിട്ടായാലും വെളുത്തിട്ടായാലും താനൊരു മുത്താണ്; ജയസൂര്യയുടെ ഉപദേശം മറുപടിയാക്കി സീരിയൽ താരം പ്രേമി വിശ്വനാഥ്
ഏഷ്യാനെറ്റ് സീരിയലായ കറുത്ത മുത്തിലെ നായിക ശരിക്കും കറുത്തിട്ടാണോ അതോ വെളുത്തിട്ടാണോ. ആ ചോദ്യത്തിന് സീരിയലിലെ നായിക പ്രേമി വിശ്വനാഥ് മറുപടി നൽകുന്നതിങ്ങനെ. കറുത്തതായാലും വെളുത്തതായാലും താൻ മുത്തുതന്നെയെന്നാണ് പ്രേമിയുടെ മറുപടി. സിനിമാതാരവും അടുത്ത ബന്ധുവുമായ ജയസൂര്യയുടെ നിർദേശപ്രകാരമാണത്രെ നടി ഈ മറുപടി നൽകുന്നത്. വനിതയ്ക്ക
ഏഷ്യാനെറ്റ് സീരിയലായ കറുത്ത മുത്തിലെ നായിക ശരിക്കും കറുത്തിട്ടാണോ അതോ വെളുത്തിട്ടാണോ. ആ ചോദ്യത്തിന് സീരിയലിലെ നായിക പ്രേമി വിശ്വനാഥ് മറുപടി നൽകുന്നതിങ്ങനെ. കറുത്തതായാലും വെളുത്തതായാലും താൻ മുത്തുതന്നെയെന്നാണ് പ്രേമിയുടെ മറുപടി.
സിനിമാതാരവും അടുത്ത ബന്ധുവുമായ ജയസൂര്യയുടെ നിർദേശപ്രകാരമാണത്രെ നടി ഈ മറുപടി നൽകുന്നത്. വനിതയ്ക്കു നൽകിയ അഭിമുഖത്തിലാണ് നടിയുടെ വിശദീകരണം.
കറുത്തിട്ടാണോ വെളുത്തിട്ടാണോ.. ഇതൊക്കെ മേക്കപ്പാണോ.. ഇത്തരം ചോദ്യങ്ങളൊക്കെ കേട്ടു വലഞ്ഞാണ് ഒടുവിൽ തന്റെ അടുത്ത ബന്ധു കൂടിയായ ചലച്ചിത്രതാരം ജയസൂര്യയോട് അഭിപ്രായം ആരാഞ്ഞത്. അച്ഛന്റെ സഹോദരിയുടെ മകനായ 'ജയണ്ണൻ' എന്ത് പ്രശ്‌നമുണ്ടെങ്കിലും വിളിക്കാവുന്ന ആളാണെന്നു പ്രേമി പറയുന്നു.
കുടുംബത്തിലെ ഏക സിനിമാതാരമായതു കൊണ്ട് ജയണ്ണനോട് സിനിമയെക്കുറിച്ച് സംസാരിക്കുമായിരുന്നു. പക്ഷെ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് ഒന്നും പറഞ്ഞിട്ടില്ല. എത്ര വിഷമത്തോടെ വിളിച്ചാലും അവസാനം ചിരിച്ച് ചിരിച്ചായിരിക്കും നമ്മൾ ഫോൺ വെക്കുന്നത്. സീരിയലിൽ അഭിനയിക്കാൻ തിരുവനന്തപുരത്തേക്ക് പോകും മുമ്പും അണ്ണനെ വിളിച്ചിരുന്നു. ഒരു അവസരമുണ്ടെങ്കിൽ പാഴാക്കരുതെന്നായിരുന്നു പറഞ്ഞത്. അങ്ങനെയാണ് ധൈര്യമായി തിരുവനന്തപുരത്തേക്ക് പോയതെന്നു പ്രേമി വനിതയോടു പറഞ്ഞു.
സീരിയൽ ജനങ്ങൾ സ്വീകരിച്ചതോടെയാണ് കറുത്തിട്ടാണോ വെളുത്തിട്ടാണോ എന്ന ചോദ്യവും ഉയർന്നുവന്നത്. ഇതിനുള്ള ഉത്തരവും ജയണ്ണൻ തന്നെയാണ് പറഞ്ഞു തന്നത്. 'കറുത്തതാണെങ്കിലും വെളുത്തതാണെങ്കിലും മുത്താണെ'ന്ന് പറയാൻ ജയസൂര്യ ഉപദേശിച്ചെന്നും പ്രേമി അഭിമുഖത്തിൽ പറഞ്ഞു.