- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളത്തിന്റെ അമിത ഉപയോഗത്തിന് ഷാർജയിൽ കടിഞ്ഞാൺ; പ്രീപെയ്ഡ് സംവിധാനവുമായി വാട്ടർ അഥോറിറ്റി; ജലത്തിന്റെ ദുരുപയോഗം തടയാൻ കർശന നടപടികൾ
ഷാർജ: വെള്ളത്തിന്റെ ദുരുപയോഗം തടയാനും അമിത ഉപയോഗത്തിന് തടയിടുന്നതിനുമായി കർശന നടപടികളുമായി ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റി. ഷാർജ നിവാസികൾക്ക് തങ്ങളുടെ വെള്ളക്കരം നിയന്ത്രിക്കുന്നതിന് പ്രീപെയ്ഡ് സംവിധാനവും അഥോറിറ്റി നടപ്പിലാക്കുന്നുണ്ട്. വെള്ളത്തിന്റെ ഉപഭോഗം 40 ശതമാനം കണ്ട് കുറയ്ക്കുന്നതിനുള്ള പരിപാടികളാണ് അഥോറിറ്റി വിഭാവനം ചെയ്തിരിക്കുന്നത്. അതിലെ പ്രധാന പരിപാടിയാണ് പ്രീപെയ്ഡ് പ്ലാനുകൾ. സ്മാർട്ട് മീറ്ററുകൾ വരുന്നതോടെ ഉപഭോഗം കുറയ്ക്കാനാകുമെന്നാണ് വൈദ്യുതി, ജല അഥോറിറ്റി ചെയർമാൻ ഡോ.റാഷീദ് അൽ ലീം പറയുന്നത്. ഓരോ മാസവും എത്ര യൂണിറ്റ് വേണ്ടി വരുമെന്ന് ഉപഭോക്താവിന് നേരത്തെ തന്നെ നിശ്ചയിക്കാനാകുന്നു. ഇതിന്റെ ഭാഗമായി പ്രാഥമിക ഘട്ടത്തിൽ 1500 സ്മാർട്ട് മീറ്ററുകളാകും ഉപയോഗിക്കുക. മുവൈല, ഹമറിയ സ്വതന്ത്രമേഖല, ഷാർജ വിമാനത്താവള സ്വതന്ത്ര മേഖല തുടങ്ങിയ ഭാഗങ്ങളിലാകും ഇവ സ്ഥാപിക്കുകയെന്നും അധികൃതർ വ്യക്തമാക്കി. ഇതിന് പുറമെ അയ്യായിരം സ്മാർട്ട് മീറ്ററുകൾ വലിയ വ്യവസായ - വാണിജ്യ പദ്ധതികളിലും സ്ഥാപിക്ക
ഷാർജ: വെള്ളത്തിന്റെ ദുരുപയോഗം തടയാനും അമിത ഉപയോഗത്തിന് തടയിടുന്നതിനുമായി കർശന നടപടികളുമായി ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റി. ഷാർജ നിവാസികൾക്ക് തങ്ങളുടെ വെള്ളക്കരം നിയന്ത്രിക്കുന്നതിന് പ്രീപെയ്ഡ് സംവിധാനവും അഥോറിറ്റി നടപ്പിലാക്കുന്നുണ്ട്. വെള്ളത്തിന്റെ ഉപഭോഗം 40 ശതമാനം കണ്ട് കുറയ്ക്കുന്നതിനുള്ള പരിപാടികളാണ് അഥോറിറ്റി വിഭാവനം ചെയ്തിരിക്കുന്നത്. അതിലെ പ്രധാന പരിപാടിയാണ് പ്രീപെയ്ഡ് പ്ലാനുകൾ.
സ്മാർട്ട് മീറ്ററുകൾ വരുന്നതോടെ ഉപഭോഗം കുറയ്ക്കാനാകുമെന്നാണ് വൈദ്യുതി, ജല അഥോറിറ്റി ചെയർമാൻ ഡോ.റാഷീദ് അൽ ലീം പറയുന്നത്. ഓരോ മാസവും എത്ര യൂണിറ്റ് വേണ്ടി വരുമെന്ന് ഉപഭോക്താവിന് നേരത്തെ തന്നെ നിശ്ചയിക്കാനാകുന്നു.
ഇതിന്റെ ഭാഗമായി പ്രാഥമിക ഘട്ടത്തിൽ 1500 സ്മാർട്ട് മീറ്ററുകളാകും ഉപയോഗിക്കുക. മുവൈല, ഹമറിയ സ്വതന്ത്രമേഖല, ഷാർജ വിമാനത്താവള സ്വതന്ത്ര മേഖല തുടങ്ങിയ ഭാഗങ്ങളിലാകും ഇവ സ്ഥാപിക്കുകയെന്നും അധികൃതർ വ്യക്തമാക്കി. ഇതിന് പുറമെ അയ്യായിരം സ്മാർട്ട് മീറ്ററുകൾ വലിയ വ്യവസായ - വാണിജ്യ പദ്ധതികളിലും സ്ഥാപിക്കും. നിലവിലുള്ള മീറ്ററുകൾ മാറ്റി സ്മാർട്ട് മീറ്ററുകൾ ഘടിപ്പിക്കും.
ഒരു മാസത്തെക്ക് നിങ്ങൾക്ക് വേണമെങ്കിൽ അഞ്ഞൂറ് ദിർഹത്തിന് ചാർജ് ചെയ്യാം. ഈ തുകയ്ക്ക് നിങ്ങൾക്ക് നിശ്ചിത അളവിൽ വെള്ളം ലഭിക്കും. ഫോണിലെ പ്രീപെയ്ഡ് സംവിധാനം പോലെ തന്നെ ഇതും നിങ്ങൾക്ക് നിയന്ത്രിക്കാനാകും. ഉപഭോക്താക്കൾ നേരത്തെ ഉപയോഗിച്ചതും ഉപയോഗിക്കുന്നതുമായ രേഖകൾ ഇതിലുണ്ടാകും. ഇതനുസരിച്ച് ഓരോ മാസത്തെയും ബജറ്റ് നിർണയിക്കാനാകും. ബിൽസംബന്ധിച്ച സംശയങ്ങൾക്കും ഇത് പരിഹാരമാകും.
സർക്കാർ കെട്ടിടങ്ങളിലും റെസിഡൻഷ്യൽ മേഖലയിലും മോസ്‌ക്കുകളിലും മറ്റും വാട്ടർ ലീക്കേജ് ഉണ്ടോയെന്ന് പരിശോധിക്കും. കൂടുതൽ ഫലപ്രദമായി വെള്ളവും വൈദ്യുതിയും ഉപയോഗപ്പെടുത്താനുള്ള മാർഗങ്ങളെകുറിച്ച് ബോധവത്ക്കരണം നടത്താനും ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റി തീരുമാനിച്ചിട്ടുണ്ട്.