ഡാലസ്: റിപ്പബ്ലിക്കൻ പാർട്ടി തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിന്റെഭാഗമായി ഒക്ടോബർ 25 ബുധനാഴ്ച വൈകിട്ട് ഡാലസ് ലവ് ഫിൽഡ് എയർപോർട്ടിൽ എത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഊഷ്മളസ്വീകരണം. സെപ്റ്റംബർ 27 ന് നിശ്ചയിച്ചിരുന്ന പരിപാടി ഹാർവികൊടുങ്കാറ്റിനെ തുടർന്നാണ് മാറ്റിവെച്ചത്.

റിപ്പബ്ലിക്കൻ ഗവർണർ ഗ്രോഗ് ഏബട്ട്, ലഫ് ഗവർണർ ഡാൻപാട്രിക്ക് എന്നിവർ പ്രസിഡന്റിനെ സ്വീകരിക്കാൻ എയർപോർട്ടിൽഎത്തിചേർന്നു. ഫണ്ട് കളക്ഷൻ പരിപാടി സംഘടിപ്പിച്ചിരുന്ന ബെലൊമാൻഷനിനു സമീപം ടെക്‌സസ് ഓർഗനൈസിങ്ങ് പ്രോജക്റ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധവും നടന്നു.

ഇമ്മിഗ്രേഷൻ, എൽജിബിടി വിഷയങ്ങളിൽ ട്രംപ് സ്വീകരിച്ചനടപടികൾക്കെ തിരെയായിരുന്നു പ്രതിഷേധം. മറ്റൊരു വിഭാഗം ട്രംപിന്അനുകൂലമായും മുദ്രാവാക്യം വിളിച്ച് രംഗത്തെത്തി.ബെലൊ മാൻഷനിലേക്ക്മാധ്യമ പ്രവർത്തകരേയോ ചാനലുകളേയോ പ്രവേശിപ്പിച്ചിരുന്നില്ല.ഇരുന്നൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ നിന്നും 41 ½ മില്യൺ
ഡോളറോളം ട്രംപിനു ലഭിച്ചു.

3000 മുതൽ 100000 ഡോളർ വരെ നൽകിയവർക്കായിരുന്നു ഹാളിലേക്ക്പ്രവേശനം ലഭിച്ചത്. ട്രംപിന്റെ കൂടെ ഫോട്ടോ എടുക്കുന്നതിനു ഒരാൾക്ക്നിശ്ചയിച്ചിരുന്നത് 35,000 ഡോളറാണ്. ഫോർട്ട് വർത്തിലെ പ്രമുഖബിസ്സിനസ് ഉടമ വിൻസ്, ഭാര്യ മോന്ന എന്നിവർ ഫണ്ട് കളക്ഷൻ
പരിപാടിയിൽ പങ്കെടുത്തു.