ന്യൂഡൽഹി: സത്യപ്രതിജ്ഞ ചെയ്ത് ആറുമാസം കഴിഞ്ഞപ്പോഴെ സോഷ്യൽ മീഡിയയിലെ താരമായിരിക്കുകയാണ് ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദ്. ട്വിറ്ററിലും ഫേസ്‌ബുക്കിലും ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ വൻ കുതിച്ചു ചാട്ടമാണ് ഇന്ത്യൻ രാഷ്ട്രപതി നേടിയത്. 

ട്വിറ്ററിൽ ആറു ലക്ഷത്തോളം ഫോളോവേഴ്സുള്ള പ്രസിഡന്റ് ഫേസ്‌ബുക്കിലെ പ്രശസ്തരായ പത്ത് ഇന്ത്യക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

പ്രസിഡന്റ് ഓഫീസിൽ നിന്നും നിയമിച്ച പുതിയ സോമഷ്യൽ മീഡിയ ടീമാണ് ഈ കുതിച്ചുച്ചാട്ടത്തിന്റെ കാരണക്കാർ. കുറച്ചു നാളുകൾക്കു മുമ്പാണ് സോഷ്യൽ മീഡിയ ടീമിനെ നിയോഗിക്കുന്നത്. രാഷ്ട്രപതി ഭവനുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ ചെയ്യുന്നതിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

പൊതു സമൂഹത്തിനു കാണുന്നതിനു വേണ്ടി രാഷ്ട്രപതി ഭവനിലെ ചില മുറികളുടെ 43 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ടീം ട്വിറ്ററിൽ ഇറക്കിയിരുന്നു.അതു ഒരു ലക്ഷം പോരാണു കണ്ടത്. വീഡിയോയിൽ പൊതു ജനങ്ങളെ രാഷ്ട്രപതി ഭവനിൽ ക്ഷണിക്കുന്നുമുണ്ട്. രാജ് ഭവനിലെ പ്രസിഡൻഷ്യൽ കൊട്ടാരം, ദർബാർ ഹാൾ, അശോക ഹാൾ, ലൈബ്രറി സ്റ്റേറ്റ് ഡൈനിങ് റൂം, സൗത്ത് ഡ്രോയിങ് റൂം എന്നിവിടങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുക.

ട്വിറ്ററിലും ഫേസ്‌ബുക്കിലും മാത്രം അല്ല ഇൻസ്റ്റാഗ്രാമിലും പ്രസിഡന്റ് രാം നാഥ് കോവിന്ദിന്റെ അക്കൗണ്ട് ഉടനെ എത്തും. പരീക്ഷണാർഥം തുടങ്ങിയ ഒരു അക്കൗണ്ട് 13,500 ഫോളോവേഴ്സോടെ നിലവിലുണ്ട്. ഫേസ്‌ബുക്കിൽ നരേന്ദ്ര മോദിക്കു ശേഷം ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള വ്യക്തി പ്രസിഡന്റാണ് 4.9 ഫോളോവേഴ്സാണുള്ളത്. അതിൽ 4.3 പേരും ഇന്ത്യയിൽ നിന്നുമാണ്.

ദിവസത്തിൽ 5000 മുതൽ 6000 പേർ രാഷ്ട്രപതി ഭവൻ സന്ദർശിക്കാനായി എത്തുന്നതായാണ് റിപ്പോർട്ട്. സന്ദർശനത്തിനായി ഒരുപാടു അപേക്ഷകൾ എത്തുന്നുണ്ടെങ്കിലും സന്ദർശനത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളുടെ പ്രതിനിധികൾക്കും സന്ദർശനത്തിനു ബുക്ക് ചെയ്യാവുന്നതാണ്.