- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഈ മാസം 21 മുതൽ 24 വരെ കേരളത്തിൽ; നാല് ജില്ലകളിൽ പരിപാടി
തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഈ മാസം 21 മുതൽ 24 വരെ നാലു ദിവസം കേരള സന്ദർശനം നടത്തും. കാസർഗോഡ്, കണ്ണൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണു രാഷ്ട്രപതി എത്തുക.
21ന് ഉച്ചയ്ക്ക് 12.30നു കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന രാഷ്ട്രപതി അവിടെ നിന്ന് ഹെലികോപ്റ്ററിൽ കാസർഗോഡേയ്ക്കു പോകും. കാസർഗോഡ് 3.30 നു നടക്കുന്ന കേന്ദ്ര സർവകലാശാലയുടെ ബിരുദദാന സമ്മേളനത്തിൽ രാംനാഥ് കോവിന്ദ് പങ്കെടുക്കും.
തുടർന്നു കണ്ണൂരിലേക്ക് ഹെലികോപ്റ്ററിൽ മടങ്ങുന്ന രാഷ്ട്രപതി കണ്ണൂർ വിമാനത്താവളത്തിൽ നിന്നു കൊച്ചിയിലെത്തും. 22നു കൊച്ചി നേവൽ ബേസിലെ വിവിധ പരിപാടികളിൽ രാഷ്ട്രപതി പങ്കെടുക്കുന്നുണ്ട്.
23നു രാവിലെ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം 11.30ന് പൂജപ്പുരയിൽ പി.എൻ.പണിക്കർ ഫൗണ്ടേഷൻ സ്ഥാപിച്ച പി.എൻ. പണിക്കരുടെ പ്രതിമ അനാച്ഛാദനം ചെയ്യും. 24നു ഡൽഹിക്കു മടങ്ങുന്ന തരത്തിലാണു യാത്രാ പരിപാടി അറിയിച്ചിട്ടുള്ളത്.
മറുനാടന് മലയാളി ബ്യൂറോ