- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായിക പ്രതിഭകൾക്ക് രാജ്യത്തിന്റെ ആദരം;ദേശീയ കായിക പുരസ്‌കാരങ്ങൾ രാഷ്ട്രപതി റാം നാഥ് കോവിന്ദ് വിതരണം ചെയ്തു; ഖേൽ രത്‌ന അവാർഡ് സ്വീകരിച്ച് വിരാട് കോഹ്ലിയും മീരാഭായ് ചാനുവും ; മലയാളത്തിന്റെ യശസ്സുയർത്തി ബോബി അലോഷ്യസും ജിൻസൺ ജോൺസണും
ന്യൂഡൽഹി: കായിക രംഗത്ത് തങ്കത്തിളക്കം സൃഷ്ടിച്ച പ്രതിഭകളെ ആദരിച്ച് രാജ്യം. ദേശീയ കായിക പുരസ്‌കാരങ്ങൾ രാഷ്ട്രപതി റാം നാഥ് കോവിന്ദ് വിതരണം ചെയ്തു. കായിക മേഖലയിലെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരം ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയും ലോക വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻ മീരാഭായ് ചാനുവും ഏറ്റുവാങ്ങി. മെഡലും 7.5 ലക്ഷം രൂപ ക്യാഷ് അവാർഡുമാണ് ഇവർക്ക് സമ്മാനിച്ചത്. ജാവലിൻ താരം നീരജ് ചോപ്ര, അത്‌ലറ്റ് ഹിമ ദാസ്, ജിൻസൻ ജോൺസൺ, നെലകുർത്തി സിക്കി റെഡ്ഢി, ബോക്‌സർ സതീഷ് കുമാർ, ഗോൾഫ് താരം സുബൻകർ ശർമ്മ, ഷൂട്ടർമാരായ റാഹി സാർണോബാത്ത്, അങ്കുർ മിത്തൽ, ശ്രേയസി സിങ്, ടേബിൾ ടെന്നീസ് താരങ്ങളായ മണിക ബത്ര, ജി. സത്യൻ, ഗുസ്തി താരം സുമിത്, വുഷു താരം പൂജാ കദിയാൻ, പാരാ അത്‌ലറ്റ് അങ്കുർ ധർമ്മ, ബാഡ്മിന്റൺ താരം മനോജ് സർക്കാർ ഹോക്കി താരങ്ങളായ മൻപ്രീത് സിങ്, സവിത, പോളോ താരങ്ങളായ കേണൽ രവി റാത്തോർ എന്നിവർക്ക് അർജ്ജൂന അവാർഡ് സമ്മാനിച്ചു. കായിക പരിശീലന രംഗത്ത് മികച്ച സേവനം കാഴ്‌ച്ചവച്ചവർക്ക് ദ്രോണാചാര
ന്യൂഡൽഹി: കായിക രംഗത്ത് തങ്കത്തിളക്കം സൃഷ്ടിച്ച പ്രതിഭകളെ ആദരിച്ച് രാജ്യം. ദേശീയ കായിക പുരസ്‌കാരങ്ങൾ രാഷ്ട്രപതി റാം നാഥ് കോവിന്ദ് വിതരണം ചെയ്തു. കായിക മേഖലയിലെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരം ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയും ലോക വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻ മീരാഭായ് ചാനുവും ഏറ്റുവാങ്ങി. മെഡലും 7.5 ലക്ഷം രൂപ ക്യാഷ് അവാർഡുമാണ് ഇവർക്ക് സമ്മാനിച്ചത്.
ജാവലിൻ താരം നീരജ് ചോപ്ര, അത്‌ലറ്റ് ഹിമ ദാസ്, ജിൻസൻ ജോൺസൺ, നെലകുർത്തി സിക്കി റെഡ്ഢി, ബോക്‌സർ സതീഷ് കുമാർ, ഗോൾഫ് താരം സുബൻകർ ശർമ്മ, ഷൂട്ടർമാരായ റാഹി സാർണോബാത്ത്, അങ്കുർ മിത്തൽ, ശ്രേയസി സിങ്, ടേബിൾ ടെന്നീസ് താരങ്ങളായ മണിക ബത്ര, ജി. സത്യൻ, ഗുസ്തി താരം സുമിത്, വുഷു താരം പൂജാ കദിയാൻ, പാരാ അത്‌ലറ്റ് അങ്കുർ ധർമ്മ, ബാഡ്മിന്റൺ താരം മനോജ് സർക്കാർ ഹോക്കി താരങ്ങളായ മൻപ്രീത് സിങ്, സവിത, പോളോ താരങ്ങളായ കേണൽ രവി റാത്തോർ എന്നിവർക്ക് അർജ്ജൂന അവാർഡ് സമ്മാനിച്ചു.
കായിക പരിശീലന രംഗത്ത് മികച്ച സേവനം കാഴ്‌ച്ചവച്ചവർക്ക് ദ്രോണാചാര്യ പുരസ്‌കാരം സമ്മാനിച്ചു. സുബേദാർ ചെനന്ദ അക്കിയ കുട്ടപ്പ (ബോക്‌സിങ്), വിജയ് ശർമ്മ (വെയ്റ്റ് ലിഫ്റ്റിങ്), എ. ശ്രീനിവാസ റാവു(ടേബിൾ ടെന്നീസ്), സുഖ്‌ദേവ് സിങ് പന്നു(അത്‌ലറ്റിക്‌സ്), ക്ലാരൻസ് ലോബോ (ഹോക്കി), താരക്ക് സിൻഹ (ക്രിക്കറ്റ്), ജിവാൻ കുമാർ ശർമ്മ (ജൂഡോ), വി.ആർ ബീഡു (അത്‌ലറ്റിക്‌സ്) എന്നിവർക്കാണ് ദ്രോണാചാര്യ പുരസ്‌കാരം.
സത്യദേവ് പ്രസാദ് (അമ്പെയ്ത്ത്), ഭാരത് കുമാർ ഛേത്രി (ഹോക്കി), ബോബി അലോഷ്യസ് (അത്‌ലറ്റിക്‌സ്), ചൗഗേൽ ദാദു ദത്താത്രേയ (ഗുസ്തി) എന്നിവർക്ക് ധ്യാൻ ചന്ദ് പുരസ്‌കാരവും രാഷ്ട്രപതി സമ്മാനിച്ചു. പതക്കവും സർട്ടിഫിക്കറ്റും അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് അവാർഡുമാണ് ഇവർക്ക് സമ്മാനിച്ചത്.