ന്യൂഡൽഹി: സർക്കാരിന്റെ വികസന പദ്ധതികളിലൂന്നി രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗം. മുത്തലാഖ് ബിൽ പാർലമെന്റ് പാസാക്കുമെന്നാണ് പ്രതീക്ഷ. പുതിയ ഇന്ത്യയുടെ നിർമ്മാണത്തിന് 2018 നിർണായകമെന്നും പാർലമെന്റിന്റെ സെന്റർഹാളിൽ രാഷ്ട്രപതി പറഞ്ഞു. കർഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്വയം സഹായസംഘങ്ങളെ ഈ സർക്കാർ പ്രോത്സാഹിപ്പിപ്പിക്കാനും ജലസേചനം മെച്ചപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു.

സർക്കാരിന്റെ നേട്ടങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. കർഷകർക്കും മുതിർന്ന പൗരന്മാർക്കുമായിരിക്കും ബജറ്റിൽ മുൻഗണന നൽകും. പാവപ്പെട്ടവർക്ക് കൂടുതൽ അവസരങ്ങൾ തുറക്കാൻ സർക്കാരിനായി. അടൽ പെൻഷൻ പദ്ധതി 80 ലക്ഷം പേർക്ക് ഉപകാരപ്രദമായി. വിള ഇൻഷുറൻസ് 18 കോടി കർഷകർക്ക് ആശ്വാസമായി. ബേഠിബച്ചാവോ ബേഠി പഠാവോ പദ്ധതി 640 ജില്ലകളിലേക്ക് വ്യാപിപ്പിച്ചു.2022ഒടെ എല്ലാവർക്കും വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ കഴിയും - രാംനാഥ് കോവിന്ദ് തുടർന്നു.

പാവപ്പെട്ടവർക്ക് ബാങ്കിങ് സംവിധാനം എളുപ്പമാക്കി. ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കൂടുതൽ സ്‌ക്കോളർഷിപ്പുകൾ അനുവദിക്കും. പുതിയ ഇന്ത്യയുടെ നിർമ്മാണത്തിൻ 2018 നിർണായകമാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഭാരത് മാലാ റോഡ് പദ്ധതിക്ക് 5.35 ലക്ഷം രൂപ നീക്കിവെച്ചു. ക്ഷീരോത്പാദന മേഖലയ്ക്ക് 11,000 കോടി രൂപയുടെ പ്രത്യേക ഫണ്ട് അനുവദിക്കും. ഭിന്നശേഷിക്കാർക്ക് പ്രത്യേക പദ്ധതികൾ അനുവദിക്കുമെന്നും രാംനാഥ് കോവിന്ദ് വ്യക്തമാക്കി.