- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
എംപിമാരെ ലക്ഷാധിപതിയാക്കാനുള്ള ശുപാർശ തടഞ്ഞ് മോദി; രാഷ്ട്രപതിയുടെ ശമ്പളം അഞ്ച് ലക്ഷവും ഗവർണ്ണർമാരുടെ ശമ്പളം രണ്ടു ലക്ഷവും ആക്കുമെങ്കിലും എംപിമാർക്ക് തൽക്കാലം വർദ്ധനവില്ല
ന്യൂഡൽഹി: രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും ശമ്പളം വർധിപ്പിക്കുന്നു. എന്നാൽ എംപി.മാരുടെ ശമ്പളം ഉടനെ വർധിപ്പിക്കേണ്ടെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിലപാട്. ശമ്പളം ഇരട്ടിയാക്കാൻ ബിജെപി. അംഗം യോഗി ആദിത്യനാഥ് അധ്യക്ഷനായ സമിതി ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും അത് ഉടനെ നടപ്പാക്കില്ല. രാഷ്ട്രപതിയുടെ പ്രതിമാസശമ്പളം അഞ്ചുലക്ഷം രൂപയും ഗവർണർമാരുടേത് രണ്ടരലക്ഷം രൂപയും ആക്കാനാണ് നിർദ്ദേശം. ഇതുസംബന്ധിച്ച ബിൽ മന്ത്രിസഭ ഉടനെ പരിഗണിക്കും. നിലവിൽ പ്രസിഡന്റിന്റെ മാസശമ്പളം ഒന്നരലക്ഷം രൂപയാണ്. ഗവർണറുടേത് 1.10 ലക്ഷം രൂപയും. ഉപരാഷ്ട്രപതിക്ക് എംപി.മാരുടെ അതേശമ്പളമാണ് നിലവിലുള്ളത്. എന്നാൽ മറ്റാനുകൂല്യങ്ങൾ എംപി.മാരുടേതിനേക്കാൾ കൂടുതലാണ്. രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും ശമ്പള വർധനയ്‌ക്കൊപ്പം ഉപരാഷ്ട്രപതിയുടെ ആനുകൂല്യങ്ങളും ഉയർത്തും. ഏഴാം ശമ്പളക്കമ്മിഷൻ ശുപാർശ നടപ്പാക്കിയപ്പോൾ കാബിനറ്റ് സെക്രട്ടറിയുടെ ശമ്പളം രണ്ടരലക്ഷമായി ഉയർന്നു. ആ പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും ശമ്പളം കൂട്ടുന്നത്. എംപി.മാരുടെ
ന്യൂഡൽഹി: രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും ശമ്പളം വർധിപ്പിക്കുന്നു. എന്നാൽ എംപി.മാരുടെ ശമ്പളം ഉടനെ വർധിപ്പിക്കേണ്ടെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിലപാട്. ശമ്പളം ഇരട്ടിയാക്കാൻ ബിജെപി. അംഗം യോഗി ആദിത്യനാഥ് അധ്യക്ഷനായ സമിതി ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും അത് ഉടനെ നടപ്പാക്കില്ല.
രാഷ്ട്രപതിയുടെ പ്രതിമാസശമ്പളം അഞ്ചുലക്ഷം രൂപയും ഗവർണർമാരുടേത് രണ്ടരലക്ഷം രൂപയും ആക്കാനാണ് നിർദ്ദേശം. ഇതുസംബന്ധിച്ച ബിൽ മന്ത്രിസഭ ഉടനെ പരിഗണിക്കും. നിലവിൽ പ്രസിഡന്റിന്റെ മാസശമ്പളം ഒന്നരലക്ഷം രൂപയാണ്. ഗവർണറുടേത് 1.10 ലക്ഷം രൂപയും. ഉപരാഷ്ട്രപതിക്ക് എംപി.മാരുടെ അതേശമ്പളമാണ് നിലവിലുള്ളത്. എന്നാൽ മറ്റാനുകൂല്യങ്ങൾ എംപി.മാരുടേതിനേക്കാൾ കൂടുതലാണ്. രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും ശമ്പള വർധനയ്‌ക്കൊപ്പം ഉപരാഷ്ട്രപതിയുടെ ആനുകൂല്യങ്ങളും ഉയർത്തും.
ഏഴാം ശമ്പളക്കമ്മിഷൻ ശുപാർശ നടപ്പാക്കിയപ്പോൾ കാബിനറ്റ് സെക്രട്ടറിയുടെ ശമ്പളം രണ്ടരലക്ഷമായി ഉയർന്നു. ആ പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും ശമ്പളം കൂട്ടുന്നത്.
എംപി.മാരുടെ ശമ്പളം കാബിനറ്റ് സെക്രട്ടറിയുടെ ശമ്പളത്തിന് തുല്യമാക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ടെങ്കിലും അത് ഉടനെ പരിഗണിക്കാനിടയില്ല. ഒരു എംപി.ക്ക് മാസശമ്പളവും മണ്ഡല അലവൻസുമുൾപ്പെടെ 1.10 ലക്ഷം രൂപയാണ് ഇപ്പോൾ ലഭിക്കുന്നത്. പാർലമെന്റും കമ്മിറ്റികളും ചേരുന്ന ദിവസങ്ങളിൽ സിറ്റിങ് അലവൻസ് 2000 രൂപ വേറെ ലഭിക്കും. എംപി.യുടെ സെക്രട്ടറിക്ക് പ്രത്യേക അലവൻസുണ്ട്. എംപി.മാരുടെ ശമ്പളം 50,000 രൂപയിൽനിന്ന് ഒരു ലക്ഷവും യാത്രാ അലവൻസ് 45,000 ത്തിൽനിന്ന് 90,000 രൂപയും ആക്കണമെന്നാണ് യോഗി ആദിത്യനാഥ് കമ്മിറ്റി ശുപാർശ ചെയ്തത്. ഇതാണ് മോദി തൽകാലം പരിഗണിക്കാത്തത്.
എംപി.മാരുടെ ചരുങ്ങിയ പെൻഷൻ 35,000 രൂപ, അഞ്ചുകൊല്ലത്തിൽ കൂടുതൽ എംപി.യായി സേവനമനുഷ്ഠിച്ചവർക്ക് ഓരോ അധികവർഷത്തിനും 2000 രൂപ പെൻഷൻ എന്നീ ശുപാർശകളും കമ്മിറ്റി മുന്നോട്ടുവച്ചിരുന്നു. നിലവിൽ ഇത് യഥാക്രമം 20,000 രൂപയും 1500 രൂപയുമാണ്.