വാഷിങ്ടൺ: ഉത്തര കൊറിയയ്ക്ക് വെറും തൂമ്പയും മമ്മട്ടിയും മാത്രമേയുള്ളൂ എന്ന് കളിയാക്കി കൊണ്ടികരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒടുവിൽ കിം ഉന്നിനെ കാണാൻ ഒരുങ്ങുന്നു. ദക്ഷിണ കൊറിയയാണ് ഇരുവരും തമ്മിലുള്ള ചർച്ചയ്ക്ക വഴിയൊരുക്കിയിരിക്കുന്നത്.

പരസ്പരം വെല്ലുവിളിച്ചും ബോംബ് ഭീഷണി മുഴക്കിയും ലോകത്തെ തന്നെ മുൾമുനയിൽ നിർത്തിയ രണ്ട് രാജദ്യ്തതിന്റെ തലവന്മാർ തമ്മിലുള്ള കൂടിക്കാഴ്ച ആഗോള മാധ്യമങ്ങളും ആഘോഷമാക്കിയിരിക്കുകയാണ്.

ഇത്രയും നാൾ ഇരു രാജ്യത്തേയും ഈ നേതാക്കൾ ശത്രുവിനെ പോലെ ഭീഷണി മുഴക്കുകയും ആണവായുധങ്ങൾ പരസ്പരം പ്രയോഗിച്ച് രസിക്കുകയും ചെയ്തിരുന്നു. ദക്ഷിണ കൊറിയയുടെ പ്രകോപനപരമായ നീക്കത്തിനെ തുടർന്ന് അമേരിക്ക ഇവരെ മൊത്തത്തോടെ ചുട്ടെരിച്ച് കളയുമെന്നും നേരത്തെ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ ഒടുവിൽ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചയ്ക്ക് വഴി തെളിഞ്ഞിരിക്കുകയാണ്.

ഇത് സംബന്ധിച്ച് ഉത്തരകൊറിയയുടെ ക്ഷണം ലഭിച്ചതായി വൈറ്റ് ഹൗസ് ഔദ്യോഗിക വൃത്തങ്ങൾ കഴിഞ്ഞ ദിവസം അറിയിച്ചു. മെയ് മാസത്തോട് കൂടി ചർച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷ സംബന്ധിച്ച ഉറപ്പ് നൽകിയാൽ ആണവ പദ്ധതിയിൽ നിന്നും പിന്മാറാൻ തങ്ങൾ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ അറിയിച്ചിരുന്നു.

മാത്രമല്ല സഹകരണം തുടർന്നാൽ മിസൈൽ പരീക്ഷണമുണ്ടാവില്ലെന്നും ഉൻ അറിയിച്ചിരുന്നു. തുടർന്നാണ് ചർച്ചയ്ക്ക് വഴിയൊരുങ്ങിയത്. ദക്ഷിണകൊറിയയിൽ നിന്നുള്ള പ്രത്യേക പ്രതിനിധികളാണ് ഉത്തരകൊറിയയുടെ വാഗ്ദാനം വൈറ്റ് ഹൗസിനെ അറിയിച്ചത്.

ദക്ഷിണ കൊറിയൻ പ്രതിനിധികളുടെയും പ്രസിഡന്റ് മൂൺ ജെ ഇന്നിന്റെയും നല്ലവാക്കുകളെ പ്രസിഡന്റ് ട്രംപ് അഭിനന്ദിക്കുന്നു. കിം ജോങ്ങുമായി കൂടിക്കാഴ്ച നടത്താൻ ട്രംപ് തയാറാണ്. ഉത്തര കൊറിയ ആണവപരീക്ഷണം നിർത്തിവയ്ക്കുന്നതിലേക്കാണ് ഞങ്ങളുടെ ശ്രദ്ധ.

അതേസമയം, ഉത്തര കൊറിയയ്ക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധത്തിലും സമ്മർദത്തിലും മാറ്റമുണ്ടായിരിക്കില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്‌സ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ദക്ഷിണകൊറിയൻ പ്രതിനിധികളുടേയും പ്രസിഡന്റിന്റെയും വാക്കുകൾ അഭിനന്ദനാർഹമാണെന്നും ചർച്ചാ ക്ഷണം ട്രംപ് അംഗീകരിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡഴ് വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി. ചർച്ചയുടെ സ്ഥലവും ദിവസവും പിന്നീട് അറിയിക്കുമെന്നും സാറാ സാൻഡേഴ്സ് വ്യക്തമാക്കി.

കിം ജോങ് ഉന്നിന്റെ വാക്ക് പ്രതീക്ഷ നൽകുന്നതാണെന്നും കൂടിക്കാഴ്ച നടക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ട്വീറ്റ് ചെയ്തിട്ടുണ്ട്. ആണവ പദ്ധതി ഉപേക്ഷിക്കാൻ തയ്യാറായാൽ ഉത്തരകൊറിയയുമായി ചർച്ചയാകാമെന്ന് നേരത്തെ യു.എസ് പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ചയാണ് ഉത്തരകൊറിയൻ നിലപാട് ദക്ഷിണകൊറിയൻ പ്രതിനിധികൾ മുഖേന അമേരിക്കയെ അറിയിച്ചത്.

ട്രംപിനെ എത്രയും വേഗം കാണുന്നതിനുള്ള സന്നദ്ധത കിം അറിയിച്ചതായി ദക്ഷിണകൊറിയൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ചുഭ് ഉയ്‌യോങ് ഫറഞ്ഞു. ഉത്തരകൊറിയയുമായി ചർച്ച നടത്തുന്നതിനുള്ള സന്നദ്ധത ട്രംപ് നേരത്തെ അറിയിച്ചിരുന്നു. ആണവപരീക്ഷണം നിർത്തിവയ്ക്കാമെങ്കിൽ മാത്രമേ ചർച്ചയുണ്ടാകൂവെന്നും യുഎസ് വ്യക്തമാക്കിയിരുന്നു.