വാഷിങ്ടൺ: പ്രസിഡന്റ് ഡൊൺഡ് ട്രമ്പിന്റെ നാലുമാസത്തെശമ്പളം(100,000) ഡോളർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിനു കൈമാറിയതായി ഫെബ്രുവരി 13 ചൊവ്വാഴ്‌ച്ച വൈറ്റ് ഹൗസ് വൃത്തങ്ങൾസ്ഥിരീകരിച്ചു വകുപ്പു സെക്രട്ടറി ഇലൈൻ ചൊ ചെക്ക് ഏറ്റുവാങ്ങി.

ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ പുനരുദ്ധാരണത്തിന് ഈ തുകചിലവഴിക്കാൻ ആവശ്യപ്പെട്ടതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാഹക്കബി സാന്റേഴ്സ് പറഞ്ഞു.പ്രസിഡന്റ് വാർഷീക ശമ്പളം 400,000 ഡോളറാണ്. പ്രസിഡന്റായതിനു ശേഷം ഒരുഡോളർ പോലും ശമ്പളമായി കൈപറ്റാത്ത ഏക അമേരിക്കൻ പ്രസിഡന്റാണ്‌ഡൊണാൾഡ് ട്രമ്പ്. ആദ്യനാലു മാസത്തെ ശമ്പളം നാഷ്ണൽ പാക്ക്‌സർവ്വീസിനും, അടുത്തത് എഡുക്കേഷൻ ഡിപ്പാർട്ട്മെന്റിനും, പിന്നെഹെൽത്ത്് ഡിപ്പാർട്ട്മെന്റിനുമാണ് നൽകിയത്.

ഒരു വർഷം പൂർത്തിയാക്കിയതോടെ 4 ക്വാർട്ടറിലായി ലഭിച്ച 400,000ഡോളറും ട്രമ്പു സംഭാവനയായി നൽകി.1.5 ട്രില്ല്യൻ പദ്ധതിയാണ് അമേരിക്കയിലെ റോഡുകൾ, പാലങ്ങൾ, റെയൽറോഡുകൾ, എയർപോർട്ട്, ഡീപോർട്ട് എന്നിവയുടെപുനരുദ്ധാരണത്തിനായി നീക്കിവെച്ചിരിക്കുന്നത്. ഇതിൽ 200 മില്യൺഫെഡറൽ ഗവൺമെന്റും, ബാക്കിവരുന്ന 80 ശതമാനം സംസ്ഥാനപ്രാദേശീകഭരണകൂടങ്ങളാണ് കണ്ടെത്തേണ്ടത്.