വാഷിങ്ടൻ ഡിസി: മാതാപിതാക്കൾ കുട്ടികൾക്ക് മാതൃകയാകണമെന്നുംഅമേരിക്കയിൽ കാത്തു സൂക്ഷിക്കുന്ന ഉയർന്ന മൂല്യങ്ങൾ തലമുറകളിലേക്ക് പകരുന്നതിനു ശ്രമിക്കണമെന്നും പിതൃദിനത്തിൽ പ്രസിഡന്റ് ട്രംപ് നൽകിയസന്ദേശത്തിൽ പറയുന്നു. മാതാപിതാക്കളുടെ ജീവിതത്തിൽ അനുഭവിക്കുന്നത്യാഗങ്ങൾക്ക് അവരോട് നന്ദി പ്രകടിപ്പിക്കുന്നതിന് കുട്ടികളും ശ്രദ്ധിക്കണമെന്നും ട്രംപ് ഉദ്ബോധിപ്പിച്ചു.

കുട്ടികൾ പ്രായപൂർത്തിയാകുന്നതുവരെ അവരെ സ്നേഹിക്കുന്നതിനും ദൈവവിശ്വാസത്തിൽ വളർത്തുന്നതിനും കുടുംബ ബന്ധങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനും പിതാക്കൾക്കുള്ള ഉത്തരവാദിത്തം വളരെ വലുതാണെന്ന്പ്രസിഡന്റ് ഓർമ്മിപ്പിച്ചു.

അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ രാഷ്ട്രത്തിനു പ്രഥമ പരിഗണനനൽകുന്നതുപോലെ കുടുംബത്തിൽ പിതാക്കന്മാർ കുട്ടികൾക്കാണ് മുൻഗണനനൽകേണ്ടത്. രാജ്യത്തിലെ എല്ലാ പിതാക്കന്മാർക്കും എല്ലാവിധ നന്മകളുംആശംസകളും നേരുന്നതായി പ്രസിഡന്റ് അറിയിച്ചു. മേരിലാന്റിലുള്ള ക്യാമ്പ്ഡേവിൽ ഭാര്യയും കുട്ടികളുമൊത്ത് ഫാദേഴ്സ് ഡെ ആഘോഷിക്കുവാൻ
എത്തിയതായിരുന്നു പ്രസിഡന്റ് ട്രംപ്.