വാഷിങ്ടൺ: 2020 ൽ അമേരിക്കയിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽപ്രസിഡന്റ് ട്രമ്പ് വീണ്ടും മത്സരിക്കുന്നതിനുള്ള ഒരുക്കങ്ങൾആരംഭിച്ചു.ഓഗസ്റ്റ് 13ന് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ ആദ്യറ്റിവി പരസ്യത്തിൽ, തന്റെ അജണ്ട നടപ്പാക്കുന്നതിന് തടസ്സം നിൽക്കുന്നഡെമോക്രാറ്റുകൾക്കെതിരെ ശക്തമായ പ്രചരണമാണ് ഉൾകൊള്ളിച്ചിരിക്കുന്നത്.

ഏഴുമാസം പ്രസിഡന്റ് എന്ന നിലയിൽ വൻ നേട്ടങ്ങൾ ഉണ്ടാക്കുവാൻകഴിഞ്ഞതായി ട്രമ്പ് അവകാശപ്പെടുന്നു. അൺ എംപ്ലോയ്‌മെന്റ് റേറ്റ് വളരെകുറക്കുന്നതിനും, സ്റ്റോക്ക് പ്രൈസുകൾ ഉയർത്തുന്നതിനും, ശക്തമായമിലിട്ടറിയെ വാർത്തെടുക്കുന്നതിനും ഇത്രയും സമയ പരിധിയിൽ കഴിഞ്ഞതുതന്നെയാണ് നേട്ടങ്ങളായി ട്രമ്പ് ഉയർത്തി കാണിക്കുന്നത്.

പ്രസിഡന്റ് എന്ന നിലയിൽ തന്റെ ജോലി തുടരുവാൻ അമേരിക്കൻ പൗരന്മാർആവശ്യപ്പെടു മ്പോൾ ശത്രുക്കളെന്ന് വിശേഷിപ്പിക്കുവാൻ തന്റെ വിജയംകാണുവാൻ ആഗ്രഹിക്കുന്നില്ല എന്നും പരസ്യത്തിൽ കുറ്റപ്പെടുത്തുന്നു.തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുവാൻവെറ്റ് ഹൗസ് തയ്യാറായിട്ടില്ല. (ചാർലട്‌സ് വില്ല) യിൽ ശനിയാഴ്ച നടന്ന
വൈറ്റ് സുപ്രമിസ്റ്റുകളും എതിരാളികളും തമ്മിൽ നടന്ന സംഘട്ടനത്തിൽഒരാൾ മരിക്കുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തസംഭവത്തിന്റെ അടുത്ത ദിവസം തന്നെ ട്രമ്പിന്റെ പ്രചരണ പരസ്യംപുറത്തിറക്കിയത് രാഷ്ട്രീയ വൃത്തങ്ങളിൽ സജ്ജീവ ചർച്ചയായിട്ടുണ്ട്.