- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പ്രസ് ക്ലബ് ഫോട്ടോ-വിഡിയോ മത്സരം സെപ്റ്റംബർ 20 വരെ
ഫിലഡൽഫിയ: പ്രസ് ക്ലബ് ഫിലഡൽഫിയാ ചാപ്റ്റർ ഫോട്ടോവീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലഡൽഫിയാ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഒക്ടോബർ 10ന് നടത്തുന്ന റീജിയണൽ കോൺഫറൻസിന്റെ ഭാഗമാണീ മത്സരം. 20 വയസ്സുവരെയുള്ള വിദ്യാർത്ഥി വിഭാഗത്തിനും 20നു മേൽ പ്രായമുള്ള അഡൽറ്റ് വിഭാഗത്തിനും വേറിട്ടാണ് മത്സരം. ജെപെഗ് ഫോ
ഫിലഡൽഫിയ: പ്രസ് ക്ലബ് ഫിലഡൽഫിയാ ചാപ്റ്റർ ഫോട്ടോവീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലഡൽഫിയാ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഒക്ടോബർ 10ന് നടത്തുന്ന റീജിയണൽ കോൺഫറൻസിന്റെ ഭാഗമാണീ മത്സരം. 20 വയസ്സുവരെയുള്ള വിദ്യാർത്ഥി വിഭാഗത്തിനും 20നു മേൽ പ്രായമുള്ള അഡൽറ്റ് വിഭാഗത്തിനും വേറിട്ടാണ് മത്സരം. ജെപെഗ് ഫോമാറ്റിലുള്ള ഫോട്ടോ ആണ് ഇ മെയിൽ ആയി അയയ്‌ക്കേണ്ടത്. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡും പ്രശംസാ പത്രികയും ഒക്ടോബർ 10ന് ഫിലഡൽഫിയയിലെ പ്രസ്സ് ക്ലബ് റീജിയണൽ കോൺഫെറൻസിൽ വച്ച് വിശിഷ്ടവ്യക്തികൾ സമ്മാനിക്കും.
ഫോട്ടോയ്ക്കുള്ള വിഷയം : ''കാലിക പ്രസക്തമായ ഏതെങ്കിലും സാമൂഹികാവശ്യം''
'Any Social Need of the Time'.
5 മിനിറ്റു നേരത്തേക്കുള്ള വീഡിയോയ്ക്കുള്ള വിഷയം: സാമൂഹിക പ്രശ്‌നം അഥവാ സാമൂഹികാവശ്യം മുൻനിർത്തി ഒരു ഡോക്യുമെന്ററി. ഇന്റർവ്യൂ, നറേഷൻ എന്നിങ്ങനെയുള്ള രീതികൾ ഉപയോഗിക്കാം. നിഗമനം വ്യക്തമാക്കുന്ന പ്രസ്താവന അന്ത്യത്തിൽ സ്പഷ്ടമാക്കിയിരിക്കണം.' ' Five minutes documentary on a social issue through interview, narration etc with a concluding statement.'
ഫോട്ടോയും വീഡിയോയും സെപ്റ്റംബർ 20 വൈകുന്നേരം 8 മണിക്കു മുമ്പ് pressclubphila @gmail.com എന്ന ഇ മെയിലിൽ ലഭിക്കണം. ഫോട്ടോ/ വീഡിയോ എടുത്ത ആളുടെ പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇ മെയിൽ അഡ്രസ്സ്, വയസ്സ് എന്നിവ ഇ മെയിലിൽ വ്യക്തമാക്കിയിരിക്കണം.കൂടുതൽ വിവരങ്ങൾക്ക്: പ്രസ് ക്ലബ് ഫിലഡൽഫിയാ ഭാരവാഹികളായ സുധാ കർത്ത (2675757333), ജോർജ് നടവയൽ: 2154946420, വിൻസന്റ് ഇമ്മാനുവേൽ (2158803341), ഏബ്രാഹം മാത്യൂ (2155197330), ജോർജ് ഓലിക്കൽ (2158734365), ജീമോൻ ജോർജ് (2679704267).



