മലപ്പുറം: തന്റെ ഭർത്താവിനെ ഭർതൃ വീട്ടുകാർ ഒളിപ്പിച്ചെന്നും നീതി തേടി പലയിടത്തും കയറി അലഞ്ഞിട്ടും നീതി ലഭിച്ചില്ലെന്ന പരാതിയുമായി യുവതി രംഗത്ത്. വയനാട് വയനാടകണിയാമ്പറ്റ സ്വദേശിനി ഫസീലയാണ് പരാതിക്കാരി. കഴിഞ്ഞ ഏപ്രിൽ ആറ് മുതലാണ് ഭർത്താവിനെ കാണാതായതെന്നും ഭർതൃ വീട്ടുകാർ സ്ത്രീധനത്തിന്റെയും മറ്റ് പേരിൽ നിരന്തരം പീഡിപ്പിക്കുന്നതായും യുവതി പറഞ്ഞു.

ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട് ഭർത്താവിന്റെ വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു തേഞ്ഞിപ്പലം കാലിക്കറ്റ് സർവകലാശാലയ്ക്കടുത്ത് ചെനക്കലുള്ള യുവാവുമായി വിവാഹം കഴിച്ചത്.2020സെപ്റ്റംബർ 28നായിരുന്നു വിവാഹം. ഭർത്താവിനൊപ്പം ജീവിക്കാൻ അനുവദിക്കണം. പൊലീസിൽ നിന്ന് നീതി ലഭിക്കുന്നില്ലെന്നും സംരക്ഷണം നൽകാൻ കോടതി ഉത്തരവുണ്ടായിട്ടും പൊലീസ് നടപ്പാക്കുന്നില്ലെന്നും യുവതി ആരോപിച്ചു.

വിവാഹം കഴിഞ്ഞ് നാല് മാസം സ്വന്തം വീടായ വയനാട്ടിലായിരുന്നു ഭർത്താവുമൊത്ത് താമസം. പിന്നീട് ഭർത്താവിന്റെ വീട്ടിലേക്ക് വന്നതിന് ശേഷമാണ് പ്രശ്നങ്ങളുണ്ടായത്.രണ്ട് മാസത്തിന് ശേഷം വടക വീട്ടിലേക്ക് താമസം മാറ്റി. ഇവിടെ നിന്നാണ് ഭർത്താവ് മുക്കിയതെന്നും ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്നും യുവതി തേഞ്ഞലപ്പലത്ത് ാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.