- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലണ്ടിന്റെ പാത പിന്തുടരാൻ ഇറ്റലിയുടെ മേലും സമ്മർദം; സ്വവർഗ വിവാഹം നിയമാനുസൃതമാക്കാനുള്ള റഫറണ്ടത്തിനായി ഇറ്റലിയിലും മുറവിളി
റോം: കത്തോലിക്കാ രാജ്യമായ അയർലണ്ടിൽ റഫറണ്ടം വഴി സ്വവർഗ വിവാഹം നിയമാനുസൃതമാക്കിയതിനു പിന്നാലെ ഇറ്റലിയുടെ മേലും സമ്മർദം. ജനഹിത പരിശോധനയിൽ സ്വവർഗ വിവാഹത്തെ അനുകൂലിച്ച് 62 ശതമാത്തോളം പേർ വോട്ടു ചെയ്തതോടെ അയർലണ്ടിൽ സ്വവർഗ വിവാഹം അനുവദിച്ചിരിക്കുകയാണ്. അതേസമയം അയർലണ്ടിലെ ഈ സംഭവത്തിൽ പോപ്പ് ഫ്രാൻസീസ് തത്ക്കാലം മൗനം പാലിച്ചിരിക്കുകയ
റോം: കത്തോലിക്കാ രാജ്യമായ അയർലണ്ടിൽ റഫറണ്ടം വഴി സ്വവർഗ വിവാഹം നിയമാനുസൃതമാക്കിയതിനു പിന്നാലെ ഇറ്റലിയുടെ മേലും സമ്മർദം. ജനഹിത പരിശോധനയിൽ സ്വവർഗ വിവാഹത്തെ അനുകൂലിച്ച് 62 ശതമാത്തോളം പേർ വോട്ടു ചെയ്തതോടെ അയർലണ്ടിൽ സ്വവർഗ വിവാഹം അനുവദിച്ചിരിക്കുകയാണ്. അതേസമയം അയർലണ്ടിലെ ഈ സംഭവത്തിൽ പോപ്പ് ഫ്രാൻസീസ് തത്ക്കാലം മൗനം പാലിച്ചിരിക്കുകയാണ്. അയർലണ്ടിലെ റഫറണ്ടത്തെ തുടർന്ന് ഇറ്റലിയിലും സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒട്ടേറെ സ്വവർഗാനുരാഗികളാണ് രംഗത്തെത്തിയിരിക്കുന്നത്.
എന്നാൽ ഇറ്റലിയിലെ മുൻനിര രാഷ്ട്രീയ പാർട്ടികൾ സ്വവർഗവിവാഹത്തിനെതിരേയാണ് നിലകൊള്ളുന്നത്. സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകിയതോടെ അയർലണ്ട് സമത്വത്തിന്റെ സൗന്ദര്യം തെരഞ്ഞെടുത്തിരിക്കുകയാണെന്നാണ് സ്വവർഗ വിവാഹത്തെ പിന്തുണയ്ക്കുന്ന ഇറ്റലിക്കാർ ചൂണ്ടിക്കാട്ടുന്നത്. അയർലണ്ടിന്റെ പാത ഇറ്റലിയും തെരഞ്ഞെടുക്കണമെന്നാണ് നാനാവശത്തു നിന്നും സർക്കാരിനു മേലുള്ള സമ്മർദം.
നിലവിൽ ഇറ്റലിയിൽ സ്വവർഗാനുരാഗികൾക്ക് നിയമപരമായി യാതൊരു സ്ഥാനവും നൽകിയിട്ടില്ല. കത്തോലിക്കാ വിഭാഗക്കാർ ഭൂരിപക്ഷമുള്ള അയർലണ്ടിൽ റഫറണ്ടത്തിലൂടെ സ്വവർഗ വിവാഹത്തിന് ഭൂരിപക്ഷം ലഭിക്കാമെങ്കിൽ ഇതേ പാത ഇറ്റലിയിലും ഇത് ഉടൻ തന്നെ പ്രാവർത്തികമാക്കണമെന്നാണ് ഇവിടത്തെ സ്വവർഗാനുരാഗികളുടെ ആവശ്യം.