ഞ്ജിത്ത് ശങ്കർ ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പ്രേതം 2 ന്റെ ട്രെയിലർൃറിന് വമ്പൻ വരവേല്പുമായി ആരാധകർ. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽത്തന്നെ ആറ് ലക്ഷത്തിലധികം ആളുകളാണ് ട്രെയ്ലർ കണ്ടത്. യുട്യൂബ് ട്രെന്റിങിൽ ഒന്നാമത് ട്രെയിലർ.

ജയസൂര്യ-രഞ്ജിത്ത് ടീമിന്റെ തന്നെ പ്രേതം ഹിറ്റായിരുന്നു.അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിന്റെ വരവിനായി കാത്തിരുന്ന ഒരു വിഭാഗം പ്രേക്ഷകരുണ്ട്.ജോൺ ഡോൺ ബോസ്‌കോ നേരിട്ടുള്ളതിൽവെച്ച് ഏറ്റവും ഭീകരമായ കേസാണ് ഇതെന്നാണ് ട്രെയലറിൽ പറയുന്നത്.

വരിക്കാശ്ശേരി മനയാണ് ചിത്രത്തിന്റെ പ്രധാനലൊക്കേഷൻ. സാനിയ ഇയ്യപ്പൻ, ദുർഗ്ഗ കൃഷ്ണ, സിദ്ധാർത്ഥ് ശിവ, അമിത് ചക്കാലയ്ക്കൽ, ഡെയിൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങൾ.

ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ,ജയസൂര്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ക്രിസതുമസിന് തിയ്യേറ്ററുകളിൽ എത്തും. വിഷ്ണു നാരായണൻ ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റർ വി. സാജൻ.