ഷൂട്ടിങ് മുതൽ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് ജയസൂര്യയുടെ പ്രേതം. ജയസൂര്യയുടെ ലുക്കും പിന്നീട് ഇറങ്ങിയ ട്രയിലറിനുമൊക്കെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ആരാധകർക്ക് പ്രേത സെൽഫി മത്സരവുമായി എത്തിയിരിക്കുകയാണ് നടൻ ജയസൂര്യയും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും.

മത്സരത്തിൽ എല്ലാ പ്രായക്കാർക്കും പങ്കെടുക്കാം. പ്രേതവേഷത്തിൽ സെൽഫി എടുത്ത് അയക്കുകയാണ് വേണ്ടത്. ഇതിൽ നിന്നും തിരഞ്ഞെടുക്കുന്ന ആൺപ്രേതത്തിനും പെൺപ്രേതത്തിനും ഒരു പ്രേതക്കുഞ്ഞിനും സമ്മാനങ്ങൾ നൽകുന്നതായിരിക്കും. ഓഗസ്റ്റ് ഏഴിന് മുമ്പായി ഫോട്ടോകൾ അയക്കണം. ഫോട്ടോ അയക്കേണ്ട വിലാസം -prethammovie@gmail.com..

മത്സരം ഇങ്ങനെ:തെരഞ്ഞെടുക്കുന്ന പ്രേത സെൽഫികളിൽ നിന്നും ആൺപ്രേതത്തിനും പെൺപ്രേതത്തിനും ഒരു പ്രേതക്കുഞ്ഞിനും സമ്മാനങ്ങൾ നൽകുന്നതായിരിക്കും. ഫോട്ടോഷോപ്പ് പ്രേതങ്ങളെ സ്വീകരിക്കില്ല, പക്ഷെ മേക്കപ്പില്ലാത്ത ഫോട്ടോ അയ്യച്ച് പറ്റിക്കരുത്. ഓഗസ്റ്റ് ഏഴിന് മുൻപായി ഫോട്ടോകൾ അയക്കണം. സമ്മാനാർഹരായ പ്രേതങ്ങളെ ഫേസ്‌ബുക്ക് പേജിലൂടെ പരിചയപ്പെടുത്തുമെന്നും ജയസൂര്യ ഫേസ്‌ബുക്കിലൂടെ അറിയിച്ചു.

സുസു സുധി വാത്മീകത്തിന് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേർന്നൊരുക്കുന്ന ചിത്രമാണ് പ്രേതം. ജോജു ജോർജ്, ഗോവിന്ദ് പത്മസൂര്യ, അജു വർഗീസ്, ഷറഫുദീൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 12ന് ചിത്രം തിയേറ്ററുകളിലെത്തും.