സു... സു...സുധി വാല്മീകം' എന്ന ചിത്രത്തിനു ശേഷം രഞ്ജിത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പ്രേതം' ....ഈ മാസം12ന് തിയേറ്ററുകളിലെത്തും. ചിത്രം റീലിസിനെത്തുന്നതിന് മുമ്പ് ഷൂട്ടിങ് ലൊക്കേഷനിലെ രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കി മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഒരു മിനിട്ട് 39 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്..ഡോൺ ബോസ്‌ക്കോ എന്ന മെന്റലിസ്റ്റിനെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്. മൊട്ടയടിച്ച് താടിവച്ച പുതിയ ലുക്കിലാണ് ജയസൂര്യ. അജു വർഗീസ്, ജി.പി,...ഷറഫുദ്ദീൻ എന്നിവർ അഭിനയിക്കുന്നു. വിജയ് ബാബു, ദേവൻ, ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, ബിയോൺ, സുനിൽസുഖദ, ശ്രുതിരാമചന്ദ്രൻ, പേളിമാണി, ആര്യ...സതീഷ്, അഞ്ജന, ശരണ്യമോഹൻ, സതി പ്രേംജി എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ..