- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാംക്ഷ നിറയ്ക്കുന്ന രംഗങ്ങളുമായി ജയസൂര്യയും കൂട്ടരും വീണ്ടും; പ്രേതത്തിന്റെ രണ്ടാം ട്രെയിലറും പുറത്തിറങ്ങി
ആകാംക്ഷ നിറക്കുന്ന രംഗങ്ങളുമായി ജയസൂര്യ രഞ്ജിത്ത് ശങ്കർ ചിത്രം പ്രേതത്തിന്റെ രണ്ടാം ട്രെയിലർ പുറത്തിറങ്ങി. ഹൊറർകോമഡി എന്റർടെയ്നറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ജോൺ ഡോൺ ബോസ്‌കോ എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്. ചിത്രത്തിന് വേണ്ടി ജയസൂര്യ തല മൊട്ടയടിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പ്രേതത്തിന്റെ ആദ്യ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.ഗോവിന്ദ് പത്മസൂര്യ, അജു വർഗീസ്, ജോജു ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. പുണ്യാളൻ അഗർബത്തീസ്, സുസു സുധി വാത്മീകം എന്നീ വിജയചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടിൽ പിറക്കുന്ന പ്രേതം ഏറെ പ്രതീക്ഷകളാണ് സിനിമാ ലോകത്തിന് സമ്മാനിക്കുന്നത്. മലയാളത്തിൽ നിഴലുകൾ എന്ന ഹൊറർ പരമ്പരയിലൂടെ ശ്രദ്ധേയമായ സ്ഥാനം ലഭിച്ചയാളാണ് രഞ്ജിത്ത് ശങ്കർ. അതുകൊണ്ട് തന്നെ ബിഗ് സ്‌ക്രീനിൽ രഞ്ജിത്ത് ശങ്കർ ഒരുക്കുന്ന പുതിയ ചിത്രം ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ആനന്ദ് മധുസൂദനൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കുന്നത് ജിത്തു ദാമോദർ ആണ്. ഓ
ആകാംക്ഷ നിറക്കുന്ന രംഗങ്ങളുമായി ജയസൂര്യ രഞ്ജിത്ത് ശങ്കർ ചിത്രം പ്രേതത്തിന്റെ രണ്ടാം ട്രെയിലർ പുറത്തിറങ്ങി. ഹൊറർകോമഡി എന്റർടെയ്നറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ജോൺ ഡോൺ ബോസ്‌കോ എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്.
ചിത്രത്തിന് വേണ്ടി ജയസൂര്യ തല മൊട്ടയടിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പ്രേതത്തിന്റെ ആദ്യ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.ഗോവിന്ദ് പത്മസൂര്യ, അജു വർഗീസ്, ജോജു ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. പുണ്യാളൻ അഗർബത്തീസ്, സുസു സുധി വാത്മീകം എന്നീ വിജയചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടിൽ പിറക്കുന്ന പ്രേതം ഏറെ പ്രതീക്ഷകളാണ് സിനിമാ ലോകത്തിന് സമ്മാനിക്കുന്നത്.
മലയാളത്തിൽ നിഴലുകൾ എന്ന ഹൊറർ പരമ്പരയിലൂടെ ശ്രദ്ധേയമായ സ്ഥാനം ലഭിച്ചയാളാണ് രഞ്ജിത്ത് ശങ്കർ. അതുകൊണ്ട് തന്നെ ബിഗ് സ്‌ക്രീനിൽ രഞ്ജിത്ത് ശങ്കർ ഒരുക്കുന്ന പുതിയ ചിത്രം ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ആനന്ദ് മധുസൂദനൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കുന്നത് ജിത്തു ദാമോദർ ആണ്. ഓഗസ്റ്റ് 12ന് ചിത്രം തീയറ്ററുകളിലെത്തും.