സു സു സുധി വാത്മീകത്തിന് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന പ്രേതം എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. കോമഡിയും ഹൊററും സസ്പെൻസും എല്ലാം ചേർത്താണ് 1 മിനിട്ട് 44 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലർ ഒരുക്കിയിരിക്കുന്നത്.

ഹൊറർ കോമഡി ചിത്രമായ പ്രേതത്തിൽ ജോൺ ഡോൺ ബോസ്‌കോ എന്ന കഥാപാത്രമായാണ് ജയസൂര്യ അഭിനയിക്കുന്നത്. തല മൊട്ടയടിച്ചുള്ള ഗെറ്റപ്പിലാണ് ജയസൂര്യ അഭിനയിക്കുന്നത്. ഗോവിന്ദ് പത്മസൂര്യ, അജു വർഗീസ്, ജോജു ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

പുണ്യാളൻ അഗർബത്തീസ്, സു സു സുധി വാത്മീകം എന്നീ ചിത്രങ്ങൾക്ക് ശേഷം ജയസൂര്യയും രഞ്ജിത് ശങ്കറും ഒന്നിക്കുന്ന ചിത്രമാണ് പ്രേതം. ആദ്യമായാണ് രഞ്ജിത് ശങ്കർ ഹൊറർ ജോണറിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത്.